പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂരിന്റെ വിടവാങ്ങല്‍ പിന്നണി ഗാനരംഗത്ത് വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്. ഗാനമേളകളില്‍ സ്ഥരം സാന്നിധ്യമായിരുന്ന സോമദാസ് 2008ലെ സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചായിരുന്നു സോമു ശ്രദ്ധനേടിയത്. കലാഭവന്‍ മണിയുമായിട്ടുളള സൗഹൃദം അദ്ദേഹത്തെ പിന്നീട് പിന്നണിഗാനരംഗത്തേക്ക് എത്തിച്ചു. അങ്ങനെ അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്ടറ്റ്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ ഗാനം ആലപിക്കുന്നതിന് കാരണമായി. വ്യത്യസ്തമായ ശബ്ദം തന്നെയാണ് മറ്റ് ഗായകരില്‍ നിന്നും സോമുവിനെ വ്യത്യസ്തനാക്കുന്നത്. കൂടുതലും തമിഴ് ഗാനമായിരുന്നു സോമുവിന്റെ ഹൈലൈറ്റ്. തമിഴ് ചിത്രം വെയിലിലെ ഉറുകുതെ മറുകുതെ, തമിഴ് ചിത്രം റിഥത്തിലെ തനിയെ തനന്തനിയെ തുടങ്ങിയവ സോമുവിന്റെ പ്രധാനപ്പെട്ട ഗാനങ്ങളായിരുന്നു. സിനിമയില്‍ പാടിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ് ടൂവില്‍ വന്നതോടെ വീണ്ടും സോമു ജനശ്രദ്ധ പിടിച്ചുപറ്റി. സോമു എന്ന വ്യക്തിയെ ജനങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ സോമദാസ് തന്റെ മക്കളെക്കുറിച്ച് പറഞ്ഞതൊക്കെ പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താന്‍ രണ്ട് പെണ്മക്കളേയും ഭാര്യയില്‍ നിന്ന് വാങ്ങുകയായിരുന്നുവെന്നുമാണ് സോമു പറഞ്ഞത്. എന്നാല്‍ പിന്നീട് സോമുവിന്റെ ആദ്യഭാര്യ ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് സോമു പറഞ്ഞത് തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭര്‍ത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഈ വാര്‍ത്ത പിന്നീട് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.
അസുഖ ബാധയെ തുടര്‍ന്ന് ബിഗ്ബോസില്‍ നിന്ന് പാതിവഴിയില്‍ മടങ്ങിയിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ട താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ്ബോസ് താരങ്ങള്‍. ഒരിക്കലും ഇത് പ്രതീകഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാന കണ്ണേ പാടി തന്ന ആള്. എലീന പടിക്കല്‍ പറയുന്നു. ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല, വളരെ ഇന്നസെന്റായ വ്യക്തിയാണ് ആര്യ പറയുന്നു. മുഖത്തെ നിഷ്കളങ്കമായ ചിരി തന്നൊണ് സോമുവിനെ ആളുള്‍ക്ക് ഇഷ്ടപ്പെടാനും കാരണം,
കോവിഡ് ബാധയെ തുടര്‍ന്ന് കൊല്ലം പാരിപ്പളളിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സോമുവിന് വൃക്കസംബന്ധമായ രോഗവും അലട്ടിയിരുന്നു. ഇന്നലെ കോവിഡ് മുക്തനായി ഐസിയുവില്‍ നിന്ന് മാറ്റാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടത്തി.