VIDEO
-
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067…
Read More » -
കർഷകരെ നേരിടാൻ പഞ്ചി സ്റ്റിക്കുമായി കേന്ദ്രം
വിവാദ കാർഷിക നിയമവുമായി ബന്ധപ്പെട്ട സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ നേരിടാൻ അന്താരാഷ്ട്ര ഉടമ്പടിയിൽ നിരോധിച്ച പഞ്ചി സ്റ്റിക്കുമായി കേന്ദ്രം. ഇവയ്ക്ക് പുറമേ വലിയ ബാരിക്കേഡുകളും ആയുധങ്ങളും കയ്യിൽ കരുതിയാണ് കർഷകരെ നേരിടാൻ പോലീസ് വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായി സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ നേരിടാൻ എന്തിനാണ് ഇത്രയധികം ആയുധങ്ങൾ പോലീസിന്റെ കയ്യിൽ എന്നുള്ളതാണ് സംശയത്തിന് ഇട വരുത്തുന്നത്. കർഷകർക്കെതിരെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് ആഞ്ഞടിക്കുബോഴും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കർഷകർക്ക് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത് ”പ്രധാനമന്ത്രി നിങ്ങൾ കർഷകരുമായി യുദ്ധത്തിന് ഒരുങ്ങുകയാണോ” എന്നായിരുന്നു. കൂര്‍ത്ത ഇരുമ്പ് ദണ്ഡുകൾ നിലത്ത് ഉറപ്പിച്ചു വെച്ചിരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര ഉടമ്പടിയായ ജനീവ കൺവെൻഷനിൽ നിരോധിക്കപ്പെട്ട പഞ്ചി സ്റ്റിക്കുകളാണ് ഇവയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. 1980 കളിൽ നിരോധിക്കപ്പെട്ട പഞ്ചി സ്റ്റിക്കുകൾ എന്തിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ കർഷകർക്ക്…
Read More » -
എം ശിവശങ്കർ ഐ എ എസ് ജയിൽ മോചിതനായി
എം ശിവശങ്കർ ഐ എ എസ് ജയിൽ മോചിതനായി. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം. ഡോളർ കടത്തു കേസിലാണ് എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് ജാമ്യ അപേക്ഷയെ എതിർത്തില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിഞ്ഞത് 98 ദിവസം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട്,രണ്ട് ആൾ ജാമ്യം,പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
Read More » -
സോബിയുടെ ലക്ഷ്യം പകവീട്ടല്‍; പറഞ്ഞത് മുഴുവന്‍ കളളം
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന ആളാണ് കലാഭവനിലെ മുന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് സോബി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കളളമൊഴി നല്‍കിയതിന് സോബിക്കെതിരെ സിബിഐ കേസെടുക്കാന്‍ ഒരുങ്ങുകയാണ്. വ്യക്തിവിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനുമാണ് സോബി ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നാണ് നിഗമനം. സോബിയുടെ മൊഴിയില്‍ പറയുന്ന കോതമംഗലം സ്വദേശി ഇവരുടെ മുന്‍ഭാര്യയായിരുന്നു. എന്നാല്‍ ഇവരുമായി വേര്‍പിരിഞ്ഞ സോബി ഇതിലുളള വ്യക്തിവിരോധം തീര്‍ക്കാനാണ് ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് ഒതുക്കാനായി ഒരു സംഘം ആളുകള്‍ 100 കിലോ സ്വര്‍ണം തനിക്ക് വാഗ്ദാനം ചെയ്‌തെന്നുമാണ് സോബി പറയുന്നത്. അതേസമയം, കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം വീട്ടില്‍ വന്ന് ഭീഷണിപെടുത്തിയെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സോബി പറഞ്ഞെങ്കിലും ഇവയൊന്നും തന്നെ സോബിക്ക് ഹാജരാക്കാനായില്ല. തുടര്‍ന്ന് നടത്തിയ പോളിഗ്രാഫ് പരിശോധനയില്‍ നിന്നും സോബി പറഞ്ഞതെല്ലാം…
Read More » -
“ഗ്രേറ്റ് ഇന്ത്യൻ കൊള്ള”, 44 രൂപയ്ക്ക് പെട്രോൾ കിട്ടുന്ന കണക്കുമായി ശശിതരൂർ
രാജ്യത്ത് ഇന്ധന വിലയുടെ പേരിൽ കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന ആരോപണവുമായി കോൺഗ്രസ് എം പി ശശി തരൂർ. ഇന്ധന വില വർധനയിലൂടെ നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ കൊള്ള”യുടെ പട്ടിക പുറത്തു വിട്ടു കൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം. യുപിഎ സർക്കാരിന്റെ കാലത്തെ നികുതി ഈടാക്കിയാൽ നിലവിലെ പെട്രോൾ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു എന്ന് ശശി തരൂർ ചൂണ്ടിക്കാണിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ മോഡി സർക്കാർ തയ്യാറായാൽ പെട്രോൾ വില 37 രൂപയായി കുറയുമെന്നും ശശി തരൂർ വിശദീകരിക്കുന്നു. ഏഴു വർഷത്തിനുള്ളിൽ ക്രൂഡോയിൽ വില അമ്പത്തിരണ്ട് ശതമാനം കുറഞ്ഞു. 2014 ൽ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു നികുതി. എന്നാൽ 2021 ഫെബ്രുവരിയോടെ നികുതി 200 ശതമാനമാക്കി ഉയർത്തി എന്ന് ശശി തരൂർ വ്യക്തമാക്കി. 2014ൽ രാജ്യാന്തര വിപണിയിൽ ബാരലിന് 108 ഡോളറായിരുന്നു വില.അന്ന് പെട്രോളിന് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് 48 രൂപ. നികുതി 24…
Read More » -
സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19
ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5747 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 69,157; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,65,168 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 65 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 85 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം…
Read More » -
-
കേരളത്തിൽ കോവിഡ് രൂക്ഷം: കേന്ദ്രസംഘം എത്തുന്നു
രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ 70% കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് കർശനമായ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ തീരുമാനം കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അനുസരിക്കണമെന്ന് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. ഇന്നലെ കേരളത്തില്‍ 3459 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 69,207 ആണ്. കേരളത്തിൽ ഇന്നലെ 33,579 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,909 പേരാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുന്ന സാഹചര്യത്തിലാണ് പ്രത്യേകസംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നത്. കേരളത്തിലേക്ക് എത്തുന്ന പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്നത് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയിരിക്കും. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നിട്ടായിരിക്കും കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തലാണ് കേന്ദ്ര സംഘത്തിന്റെ പ്രധാന ചുമതലയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ…
Read More » -
-