VIDEO
-
തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോ ?
തിരുവനന്തപുരം നിയമസഭ മണ്ഡല തിരിച്ച് പിടിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ജില്ലയിലെ സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സിപിഎം മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് ജില്ലാകമ്മിറ്റിയുടെ വാദം. ഇത് അംഗീകരിച്ചാല്‍ രാജുവിന് ഉചിതമായ സീറ്റോ സ്ഥാനമോ നല്‍കാമെന്ന നിലപാടിലാണ് സിപിഎം. ഒ. രാജഗോപാലിനോട് മത്സരിച്ച വി. ശിവന്‍കുട്ടിയെയാണ് മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്. മാത്രമല്ല നേമത്തെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുളള നീക്കവും ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. നേമത്ത് അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായാല്‍ ശിവന്‍കുട്ടി തിരുവനന്തപുരത്തേക്ക് മാറും. അല്ലെങ്കില്‍ യുവനേതാക്കളില്‍ ആരെയെങ്കിലും രംഗത്തിറക്കും. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പ്രധാനപ്പെട്ട ബോര്‍ഡ് – കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം നല്‍കി ആന്റണി രാജുവിനെ അനുനയിപ്പിക്കാനാണ് ശ്രമമെന്നാണ് പുറത്തുവരുന്ന വിവരം. നേമത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായാണ്…
Read More » -
നാലു വയസുകാരന്റെ പുതിയ കൂട്ടുകാരൻ: സമൂഹ മാധ്യമങ്ങളിൽ വൈറലായി ചിത്രം
ഒരു നാലു വയസുകാരനും അവനൊപ്പം നിൽക്കുന്ന മാൻകുട്ടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. വിര്‍ജീനിയയിലെ ഒരു റിസോർട്ടിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് കുഞ്ഞു ഡൊമിനിക്കും അവൻറെ കുടുംബവും. പുറത്തെ കാഴ്ചകള്‍ കണ്ട് കളിച്ചു നടക്കുന്നതിനിടയിലാണ് ഡൊമിനിക്കിന് പുതിയ കൂട്ടുകാരനെ കിട്ടുന്നത്. ഒരു മാന്‍ കുട്ടിയാണ് കഥയിലെ താരം. ഡൊമിനിക്കിനൊപ്പം ചങ്ങാത്തം കൂടിയ മാന്‍കുട്ടി പതിയെ അവനൊടൊപ്പം റിസോർട്ടിലേക്ക് പോയി. റിസോർട്ടിനുള്ളിൽ മറ്റു തിരക്കുകളിൽ നില്‍ക്കുകയായിരുന്ന ഡൊമിനിക്കിന്റെ അമ്മ സ്റ്റെഫാനിയാണ് വാതിൽക്കൽ നിൽക്കുന്ന ഡൊമിനിക്കിനേയും പുതിയ കൂട്ടുകാരനായ മാൻകുട്ടിയേയും ആദ്യമായി കാണുന്നത്. പടിവാതിലിൽ തന്നെ നോക്കി നിൽക്കുന്ന ഡൊമിനിക്കും ഡൊമിനിക്കിന്റെ അരികിൽ യാതൊരു ഭയവും ഇല്ലാതെ നിൽക്കുന്ന മാൻകുട്ടിയും. രണ്ടാളും അകത്തേക്ക് കയറാനുള്ള അമ്മയുടെ അനുമതിക്ക് വേണ്ടി കാത്തുനിൽക്കുകയാണ്. ഡൊമിനിക്കിനേയും പുതിയ കൂട്ടുകാരനെയും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും സ്റ്റെഫാനി ഉടൻതന്നെ തന്റെ ഫോൺ കണ്ടെത്തി മകന്റേയും കൂട്ടുകാരന്റെയും നിഷ്കളങ്കമായ നോട്ടം പകർത്തുകയായിരുന്നു. പിന്നീട് സ്റ്റെഫാനി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മകന്റെയും കൂട്ടുകാരന്റെയും ചിത്രം…
Read More » -
തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോട്ടയത്തെ സംബന്ധിച്ച് പുതുപ്പള്ളിയില്‍ 50 വര്‍ഷത്തിലേറെ തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ഉമ്മന്‍ചാണ്ടിയെ ഇപ്പോഴിതാ തിരുവനന്തപുരത്തോ നേമത്തെ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ ചര്‍ച്ച നടക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തെ സ്ഥാനാര്‍ത്ഥിയായി മുമ്പോട്ട് വച്ചത്. ശശി തരൂര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയും അനുകൂലിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതിനെ തുടക്കത്തിലേ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ബന്ധിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കേണ്ടി വരും. അതേസമയം, കോട്ടയത്തെ നേതാക്കളൊന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നതിനെ അനുകൂലിക്കുന്നില്ല. നേമത്ത് ജയസാധ്യത തീരേ കുറവാണ്. വട്ടിയൂര്‍ക്കാവിലും കാര്യങ്ങള്‍ അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കരുതലോടെ നീങ്ങുന്നത്.…
Read More » -
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 75 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,18,036…
Read More » -
കർഷകരും നാട്ടുകാരും നേർക്കുനേർ: കര്‍ഷക സമരത്തില്‍ വഴിത്തിരിവ്
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന്റെ ആവേശം ചൂടിനിടയിലും ചിലയിടങ്ങളില്‍ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുക യാണ്. കര്‍ഷക സമരം ഏതു വിധേനയും തകര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ സിബിഐ റെയ്ഡ് നടത്തിയതും ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടാം. ഇതിനിടയിൽ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത സിംഘുവില്‍ വീണ്ടും സംഘർഷം എന്നുള്ളതാണ്. കർഷകർക്കെതിരെ ഇത്തവണ നാട്ടുകാരാണ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരുടെ ടെന്റുകള്‍ പൊളിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതായും വാർത്തകളുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിലവിൽ സംഘർഷം രൂക്ഷം ആണെന്നാണ് ഇപ്പോൾ അറിയുന്നത്. കര്‍ഷക സമരം അവസാനിപ്പിച്ച് കർഷകർ തിരികെ പോകണം എന്ന ആവശ്യവുമായി നാട്ടുകാർ കർഷകരുടെ ടെന്റ് പൊളിക്കാന്‍ ശ്രമിച്ചതും തുടർന്ന് നാട്ടുകാരും കർഷകരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതാണ് പുതിയ സംഘർഷത്തിന് കാരണം എന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുകാരും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായതോടെ പോലീസും ഇടപെട്ടു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ വേണ്ടി പൊലീസ് ലാത്തി വീശുകയും കണ്ണീർവാതക…
Read More » -
ഛായാഗ്രഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഛായാഗ്രഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയിലാണ് ജോമോൻ ടി ജോൺ ഹര്‍ജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ആന്‍ അഗസ്റ്റിനോട് കുടുംബ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.…
Read More » -
ആലപ്പുഴയില്‍ യുവതി കുളത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍
ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയ യുവതി കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പച്ചക്കാട് അമ്പാടിയിൽ പ്രദീപിനെ ഭാര്യ വിജയലക്ഷ്മി മുങ്ങിമരിച്ചത് ഭർത്താവിന്റെ പ്രവർത്തികളിലുള്ള അപമാനം സഹിക്കവയ്യാതെ എന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെയാണു യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ കുറെ നേരം ആയിട്ടും കാണാത്തതിനെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സ്കൂട്ടർ ചിറക്ക് സമീപവും കുളത്തിലെ കടവിൽ ചെരിപ്പും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ. പ്രണയിച്ച് വിവാഹം കഴിച്ച വിജയലക്ഷ്മി കുറച്ചുനാളുകളായി ഭർത്താവിന്റെ പ്രവർത്തികളിൽ മനോവ്യഥയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. വിവാഹശേഷം ഭർത്താവ് പ്രദീപ് പല കേസുകളിലും അറസ്റ്റിലുമായി. ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് കരുതി ഇവർ ബാംഗ്ലൂരിലേക്ക് പോയി. എന്നാൽ അവിടെയും മോശം സ്വഭാവം തന്നെയായിരുന്നു പ്രദീപിന്. ഒന്നരമാസം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. ഇതിനിടെ പ്രദീപ് വീണ്ടും ജയിലിലായിതോടെ…
Read More » -
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തുമെന്ന് സ്കറിയാ തോമസ്: വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ്
ജോസ് കെ മാണിക്ക് പിന്നാലെ കോൺഗ്രസ് തട്ടകത്തിൽ നിന്നും മറ്റൊരു നേതാവും സംഘവും കൂടി ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോൺഗ്രസിൽ നിന്നും ജേക്കബ് വിഭാഗവും ഇടതുപക്ഷത്തേക്ക് നീങ്ങുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് സ്കറിയാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു. അതേ സമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിവെക്കുന്ന സൂചനകളാണ് മന്ത്രി ഇ പി ജയരാജനില്‍ നിന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതാവായ അനൂപ് ജേക്കബ് എംഎൽഎ ഈ വാർത്ത പാടെ നിശേധിച്ചിരിക്കുകയാണ്. നിലവിൽ ഇത്തരത്തിലൊരു നീക്കവുമായി തങ്ങൾ മുന്നോട്ടു പോയിട്ടില്ലെന്നും ഇടതുമുന്നണിയോടൊപ്പം ചേരുന്നതിനെപ്പറ്റി ചർച്ചകൾ നടത്തിയിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതോടൊപ്പം വാർത്ത നൽകിയ സ്കറിയ തോമസിനോടാണ് ഇതിനെപ്പറ്റി ചോദിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനൂപ് ജേക്കബിനെയും കൂട്ടരെയും ഇടതുപക്ഷത്തിന്റെ തട്ടകത്തിലെത്തിക്കാന്‍ ഇടതുമുന്നണിയും സിപിഎമ്മും കാര്യമായി ശ്രമിക്കുന്നുണ്ടെന്നും സ്കറിയാ തോമസ് വ്യക്തമാക്കി. ഇതിനു വേണ്ടിയുള്ള ചർച്ചകളും പരിപാടികളും…
Read More » -
വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ
വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ പരാതി. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുതിരയ്ക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ഇപ്പോഴും തങ്ങളുടെ ഒപ്പമുണ്ടാകുമായിരുന്നുവെന്നാണ് വീട്ടമ്മയുടെ വാദം. കുതിര സവാരി പരിശീലനമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം. കുതിര ചത്തതോടെ വീട്ടിലേക്കുള്ള ഉപജീവന മാർഗ്ഗം കൂടിയാണ് അറ്റു പോയിരിക്കുന്നത്. ക്ഷീണിതയായ കുതിരയുടെ ചികിത്സയ്ക്കുവേണ്ടി മണ്ണൂത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി ഒരുപാട് തവണ ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയുടെ പരാതി കേള്‍ക്കാനോ കുതിരയെ ചികിത്സിക്കാനോ ഡോക്ടർമാർ തയ്യാറായില്ല മറിച്ച് പിജി വിദ്യാർത്ഥികളാണ് കുതിരയുടെ ചികിത്സയ്ക്കായി വീട്ടിലെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതോടെ തളർന്ന് ക്ഷീണിതയായ കുതിര ചത്തു പോവുകയായിരുന്നു. ഒന്നരവർഷം മുമ്പ് ഗുജറാത്തിൽ നിന്നും പരിശീലനത്തിന് നൽകാൻ വേണ്ടിയാണ് വീട്ടമ്മ കുതിരയെ വാങ്ങിയത്. വെറ്റിനറി ഡോക്ടര്‍മാർക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്. കുതിര ചത്തതിന് നഷ്ടപരിഹാരമായി…
Read More »