എം ശിവശങ്കർ ഐ എ എസ് ജയിൽ മോചിതനായി. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം.
ഡോളർ കടത്തു കേസിലാണ് എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് ജാമ്യ അപേക്ഷയെ എതിർത്തില്ല.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിഞ്ഞത് 98 ദിവസം.
രണ്ട് ലക്ഷം രൂപയുടെ ബോണ്ട്,രണ്ട് ആൾ ജാമ്യം,പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.