Tech

    • സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ ട്രാക്കും ബ്ലോക്കും ചെയ്യാം; എങ്ങനെയാണെന്നറിയാം

      സ്മാര്‍ട്ട്‌ഫോണുകള്‍ കാണാതാകുന്നതും മോഷ്ടക്കപ്പെടുന്നതുമെല്ലാം സാധാരണ സംഭവങ്ങളാണ്. ഇത്തരം അവസരങ്ങളില്‍ നമ്മളെ സഹായിക്കാനായി ടെലിക്കോം വകുപ്പിന്റെ ടെക്നോളജി ഡെവലപ്മെന്റ് വിഭാഗമായ സി-ഡോട്ട് ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ‘സഞ്ചാര്‍ സാഥി’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ നമ്മളെ സഹായിക്കുന്നത്. ഇതൊരു പൗര കേന്ദ്രീകൃത വെബ്സൈറ്റാണ്. ഈ വെബ്‌സൈറ്റ് മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ശക്തിപ്പെടുത്താനായിട്ടാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ മോഷ്ടിക്കപ്പെട്ടതല്ല എന്ന് ഉറപ്പിക്കാനും ‘സഞ്ചാര്‍ സാഥി’ നമ്മളെ സഹായിക്കും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഈ വെബ്‌സൈറ്റ് ഉപയോക്താക്കളെ സഹായിക്കുന്നു. ഫോണിന്റെ ഐഎംഇഐ നമ്പരിന്റെ വിശദാംശങ്ങള്‍ നല്‍കി ഫോണ്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഫോണ്‍ ബ്ലോക്ക് ചെയ്താല്‍, അത് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ഏതൊരു ടെലിക്കോം കമ്പനിയുടെ സിം കാര്‍ഡ് ഇട്ടാലും ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ല. നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ…

      Read More »
    • നമ്മുടെ പേരിൽ മറ്റാരെങ്കിലും  ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോ?  കണ്ടുപിടിക്കാം, റദ്ദാക്കാം.

      സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

      Read More »
    • അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള ഓപ്പോ എഫ്23 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

      അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള ഓപ്പോ എഫ്23 (Oppo F23) സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.   67W അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള 5,000 എം.എ.എച്ച്‌ ആണ് ഇതിന്റെ ബാറ്ററി.6.72 ഇഞ്ച് ഫുള്‍ എച്ച്‌.ഡി+ എല്‍.ടി.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയ്ക്ക് 91.4% സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോയും ഓപ്പോ എഫ്23 5ജിയില്‍ ഉണ്ട്.ഡിസ്‌പ്ലെയില്‍ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്.   8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തിയിരിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 695 ആണ്. ഓപ്പോ എഫ്23 5ജിയില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്ബനി നല്‍കിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാം. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ വരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 2 മെഗാപിക്‌സല്‍ മോണോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മൈക്രോ സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കും 32 എംപി സെല്‍ഫി ഷൂട്ടറാണുള്ളത്. ബോള്‍ഡ് ഗോള്‍ഡ്, കൂള്‍…

      Read More »
    • വ്യാജനോ, ഒർജിനലോ;ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിൾ

      ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിള്‍.’എബൗട്ട് ദിസ് ഇമേജ് ‘ (About this image) എന്ന പേരാണു ഗൂഗിള്‍ ഈ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്.  ഗൂഗിളിന്റെ ഇമേജ് എന്ന വിഭാഗത്തില്‍ പ്രവേശിച്ചാണ് നിലവിൽ ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നത്.പുതിയ ഫീച്ചര്‍ പ്രകാരം, ഒരു ചിത്രമോ അതിനു സമാനമായ ചിത്രമോ എപ്പോള്‍ ആണ് ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതെന്നു വ്യക്തമാക്കും.അതോടൊപ്പം എവിടെയാണ് ആ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വേറെ എവിടെയൊക്കെ ആ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഈ ഫീച്ചറിലൂടെ അറിയുവാന്‍ സാധിക്കും.   ഇതിലൂടെ ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഏതാണെന്നും അതിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നും അറിയാന്‍ യൂസര്‍മാര്‍ക്കും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവുക.

      Read More »
    • വാട്സാപ്പ് ചാറ്റിംഗ് രഹസ്യമാക്കി വയ്ക്കാം; പുതിയ ഫീച്ചറുമായി കമ്പനി

      വാട്ട്‌സ്‌ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മെറ്റാ കമ്ബനി.ചാറ്റുകൾ രഹസ്യമാക്കി വയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്‌സ്‌ആപ്പില്‍ കമ്പനി ചേര്‍ത്തു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പാസ്‌വേഡോ വിരലടയാളം പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷനോ ഉപയോഗിച്ച്‌ പ്രത്യേക ചാറ്റുകള്‍ ലോക്ക് ചെയ്യാനാവും. ‘ചാറ്റ് ലോക്ക്’ എന്നാണ് ഈ ഫീച്ചറിന് പേരിട്ടിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനു പുറമെ പ്രത്യേക ഫോള്‍ഡറില്‍ ചാറ്റുകള്‍ സൂക്ഷിക്കാനുമാവും. കൂടാതെ ഇത് നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.വാട്ട്‌സ്‌ആപ്പ് ഉടമസ്ഥതയിലുള്ള മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച്‌ അറിയിച്ചത്. ഈ ഫീച്ചറിന്റെ ആവശ്യകതയെക്കുറിച്ച്‌ വ്യക്തമാക്കിയ സക്കര്‍ബര്‍ഗ്, ഇടയ്ക്കിടെ കുടുംബാംഗങ്ങളുമായി ഫോണ്‍ പങ്കിടേണ്ടിവരുന്ന ആളുകള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ മറ്റൊരാളുമായി പങ്കിടേണ്ട നിമിഷങ്ങളില്‍ ഈ സവിശേഷത ഉപയോഗപ്രദമാകുമെന്നും കൂട്ടിച്ചേർത്തു. സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച്‌ നിരവധി ഫീച്ചറുകള്‍ ഇതിനോടകം വാട്സ്‌ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, സ്ക്രീന്‍ഷോട്ട്…

      Read More »
    • ഐപിഎല്ലിനിടെ ആരാ​ധകർക്ക് ജിയോയുടെ ഷോക്ക് ട്രീറ്റ്മെ​ന്റ്! ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കം

      ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കമായി. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. രാജ്യത്തെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമ ഹോളിവുഡ് കണ്ടന്റിലേക്ക് കൂടി ആക്സസ് നൽകിക്കൊണ്ടാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങിയിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ്, ഐ പി എൽ 2023 പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. ഇപ്പോളിതാ ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങി ഷോകൾ ഉൾപ്പെടെ എച്ച് ബി ഒയിലെ പ്രീമിയം കണ്ടെന്റ് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഐഎപിഎല്ലിന് ശേഷമാണ് പുതിയ പ്ലാൻ പ്രാബല്യത്തിൽ വരിക. 999 രൂപയുടെ പ്ലാനനുസരിച്ച് വാർഷിക പ്ലാനിൽ ജിയോ സിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് ക്വാളിറ്റിയുള്ള വിഡിയോയും ഓഡിയോയും ലഭിക്കും. ഒരേ സമയം നാല് ഡിവൈസുകളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാനാകും. ചെർണോബിൽ, വൈറ്റ് ഹൗസ് പ്ലംബേഴ്‌സ്, വൈറ്റ് ലോട്ടസ്, മേർ ഓഫ് ഈസ്റ്റ്‌ടൗൺ, ബാരി,…

      Read More »
    • ഈ നമ്പരുകളില്‍നിന്ന് കോള്‍ വന്നാല്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യുക; എടുത്തുപോയാല്‍ പണിയാകും

      ന്യൂഡല്‍ഹി: ഫോണ്‍ ഉപയോഗിക്കാത്ത സമയത്തുപോലും മൈക്രോഫോണ്‍ വഴി സ്മാര്‍ട്ട്ഫോണ്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാത്രി ഉറങ്ങുന്ന സമയത്ത് വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ട്വിറ്ററിലെ എന്‍ജിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ദബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍, തങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിക്കുന്നില്ലെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പരിഹരിക്കാന്‍ ആന്‍ഡ്രോയിഡ് ഉടമകളായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായും വാട്‌സ് ആപ്പ് അറിയിച്ചു. അജ്ഞാത രാജ്യാന്തര നമ്പരുകളില്‍ നിന്നുള്ള സ്പാം കാളുകള്‍ (സ്പാം: തെറ്റായ ഉദ്ദേശ്യത്തോടെ കൂട്ടത്തോടെ അയയ്ക്കുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും) വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാട്‌സ്ആപ്പിന് നോട്ടീസ് അയയ്ക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്തോനീഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60),…

      Read More »
    • മൊബൈൽ ഫോൺ എത്രനേരമാണ് ചാർജ്ജ് ചെയ്യേണ്ടത് ?

      മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചും ഫോണിന് തീപിടിക്കുകയുമൊക്കെ ചെയ്ത പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ പ്രധാനകാരണമായി വിദഗ്ധർ പറയുന്നത് ഉപയോക്താക്കൾ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്.ഇതുകൂടാതെ പല കാരണങ്ങളും മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമാകാറുണ്ട്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെയും സ്മാര്‍ട്ട്‌ഫോണിന്റെയും ആരോഗ്യവും നിങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താൻ സാധിക്കും.   15 ശതമാനത്തിന് താഴെ പോകുമ്പോഴോ ചില ഫോണുകളിൽ ബാറ്ററി ഐക്കൺ ചുവപ്പു നിറമാകും.ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ.20 ശതമാനത്തിന് താഴെ പോയാൽ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തൽ.20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കിൽ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.അതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്.   മൊബൈൽ ഫോൺ എത്ര തവണ ചാർജ് ചെയ്യണം എന്നതും പൊതുവെ പലർക്കും സംശയമുള്ള കാര്യമാണ്.എത്ര തവണ വേണമെങ്കിലും…

      Read More »
    • ആധാറിൽ ഇമെയിൽ ഐഡിയും മൊബൈലും എങ്ങനെ വെരിഫൈ ചെയ്യാം?

      ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് എങ്ങനെ ഉറപ്പുവരുത്തും? ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, അവ പരിശോധിച്ചുറപ്പിക്കാൻ യുഐഡിഎഐ അനുവദിക്കുന്നു. ഒന്നിൽ കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഏത് നമ്പർ ആണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന കൺഫ്യുഷൻ ഉണ്ടാകും. ഇത് എളുപ്പം പരിഹരിക്കാമെന്നാണ് യുഐഡിഎഐ പറയുന്നത്. ആധാറിൽ ഇമെയിൽ ഐഡിയും മൊബൈലും എങ്ങനെ വെരിഫൈ ചെയ്യാം? ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ’ ഫീച്ചറിന് കീഴിലോ myAadhaar ആപ്പ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് അറിയാനും സാധിക്കും. കൂടാതെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അറിയിക്കുകയും ചെയ്യും. മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെകിൽ ഇതിനകം പരിശോധിച്ചു’ എന്നതുപോലുള്ള ഒരു സന്ദേശം ലഭിക്കും. ആധാറിൽ നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും പരിശോധിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരാം. യുഐഡിഎഐ…

      Read More »
    • ഫോൺ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണങ്ങൾ; എങ്ങനെ ഒഴിവാക്കാം

      ഇലക്‌ട്രോണിക് വസ്തുക്കള്‍ അപകട സാധ്യതയുള്ളവയാണെങ്കിലും സ്മാര്‍ട്ട് ഫോണുകൾ പൊതുവെ സുരക്ഷിതമാണെന്നാണ് കമ്പനികളുടെ വാദം.എന്നിരുന്നാലും ഫോണ്‍ പൊട്ടിത്തെറിച്ച്‌ പരിക്കുകൾ പറ്റുന്ന സംഭവങ്ങളും  ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങളും നാം വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്.വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ തൃശൂരില്‍ എട്ടുവയസുകാരി മരിച്ച സംഭവം കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം അതിലേക്ക് നയിക്കുന്നത്.ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ലിഥിയം-അയേണ്‍ ബാറ്ററികള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്.ചാര്‍ജിങ് ചെയ്യുമ്ബോഴുള്ള എന്തെങ്കിലും അബദ്ധങ്ങള്‍ ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും അത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യാം.ഫോണ്‍ പൊതുവേ അമിതമായി ചൂടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ ചൂടായാല്‍ അതുപയോഗിക്കുന്നത് നിര്‍ത്തുകയോ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവർ പറയുന്നു.ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്ബോള്‍ ഉപയോഗിക്കരുത്.അതേപോലെ ഒർജിനൽ ചാർജർ ഉപയോഗിച്ച് മാത്രമേ ഫോൺ ചാർജ്ജ് ചെയ്യാവൂ. .ഇറുകിയ ജീൻസിന്റെയും മറ്റും പോക്കറ്റിൽ ഫോണ്‍ ഒരിക്കലും…

      Read More »
    Back to top button
    error: