NEWSTech

വ്യാജനോ, ഒർജിനലോ;ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിൾ

ർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിള്‍.’എബൗട്ട് ദിസ് ഇമേജ് ‘ (About this image) എന്ന പേരാണു ഗൂഗിള്‍ ഈ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്.

 ഗൂഗിളിന്റെ ഇമേജ് എന്ന വിഭാഗത്തില്‍ പ്രവേശിച്ചാണ് നിലവിൽ ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നത്.പുതിയ ഫീച്ചര്‍ പ്രകാരം, ഒരു ചിത്രമോ അതിനു സമാനമായ ചിത്രമോ എപ്പോള്‍ ആണ് ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതെന്നു വ്യക്തമാക്കും.അതോടൊപ്പം എവിടെയാണ് ആ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വേറെ എവിടെയൊക്കെ ആ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഈ ഫീച്ചറിലൂടെ അറിയുവാന്‍ സാധിക്കും.

 

Signature-ad

ഇതിലൂടെ ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഏതാണെന്നും അതിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നും അറിയാന്‍ യൂസര്‍മാര്‍ക്കും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവുക.

Back to top button
error: