15 ശതമാനത്തിന് താഴെ പോകുമ്പോഴോ ചില ഫോണുകളിൽ ബാറ്ററി ഐക്കൺ ചുവപ്പു നിറമാകും.ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ.20 ശതമാനത്തിന് താഴെ പോയാൽ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തൽ.20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കിൽ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.അതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്.
മൊബൈൽ ഫോൺ എത്ര തവണ ചാർജ് ചെയ്യണം എന്നതും പൊതുവെ പലർക്കും സംശയമുള്ള കാര്യമാണ്.എത്ര തവണ വേണമെങ്കിലും ചാർജ് ചെയ്യാമെന്ന് ചില കമ്പനികൾ പറയുമ്പോൾ ചാര്‍ജ് ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കുന്നതാണ് ബാറ്ററിയുടെ ആയുസ്സിനു നല്ലതെന്നാണ് ചില ബാറ്ററി വിദഗ്ദ്ധരുടെ അഭിപ്രായം.
മൊബൈൽ ഫോൺ അസാധാരണമായ രീതിയിൽ ചൂടാകുന്നത് ബാറ്ററിയുടെ പ്രശ്നം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നംകൊണ്ടോ ആകാം. അതിനാൽ ഫോൺ പതിവിലും അധികമായി ചൂടായാൽ ഉടൻതന്നെ ഉപയോഗം നിർത്തണം.
വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോൺ ചാർജ് കുത്തിയിട്ട ശേഷവും ഉപയോഗിക്കുന്നത്.ദീർഘനേരം കോൾ ചെയ്യുന്നതും ബ്രൗസിംഗ് ചെയ്യുന്നതും ഗെയിമുകൾ കളിക്കുന്നതും എല്ലാം അപകടം ക്ഷണിച്ചു വരുത്തും. ചാര്‍ജിലായിരിക്കുമ്പോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കറന്റോ വോള്‍ട്ടേജോ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബാറ്ററി വേഗത്തിൽ നശിക്കുകയും ചെയ്യും. ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാന കാരണം.