Tech

    • വാട്ട്സ്ആപ്പില്‍ മെസേജ് രീതി തന്നെ മാറും; ഗംഭീര അപ്ഡേഷന്‍, എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേഷൻ ?

      ദില്ലി: ഇനി മുതൽ വാട്ട്സ്ആപ്പിൽ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌‍ഗിൻറെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്‌സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള് പറയുന്നത്. ടെക്‌സ്‌റ്റ് അധിഷ്‌ഠിത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃതമാക്കിയ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായിരിക്കും ഈ ഫീച്ചർ. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവർക്കുമായി ലഭ്യമായി തുടങ്ങിയാൽ, ഉപയോക്താക്കൾക്ക് അവരുടെ…

      Read More »
    • കാറുകള്‍ക്ക് തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം?

      കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ പ്രൊഫസറും ഐഐടി ചെന്നൈ പൂര്‍വ്വ നിദ്യാര്‍ത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനന്‍സ് ചെയ്യാത്തതാണ് പലപ്പോഴും കാറുകള്‍ക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു. കാറുകളില്‍ റെഗുലര്‍ മെയിന്റന്‍സ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയില്‍ ലെവല്‍ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ…

      Read More »
    • ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റണോ ? ലളിതമായി ചെയ്യാം; നടപടി ക്രമങ്ങൾ ഇങ്ങനെ

      ഒരു ഇന്ത്യൻ പൗരന്റെ പ്രധാന ഔദ്യോഗിക രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇന്ന് പലവിധ ആവശ്യങ്ങൾക്കും ആധാർ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം, വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ പുതുക്കുകയും വേണം. അടുത്തിടെ നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആധാറിലും നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെയെന്നറിയാം. ആദ്യം യുഐഡിഎഐ വെബ്‌സൈറ്റിൽ എൻറോൾമെന്റ് സെന്റർ ലൊക്കേറ്റ് ചെയ്യുക. ഇത് വഴി ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്താൻ കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി, ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക. ആധാർ എൻറോൾമെന്റ് സെന്ററിലെ, ആധാർ ഹെൽപ്പ് എക്‌സിക്യൂട്ടീവിനെ സമീപിക്കുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് ആണ് നൽകുക. ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കാനായി വിവരങ്ങൾ രണ്ടുതവണ പരിശോധിക്കുക.…

      Read More »
    • എസ്ബിഐ അക്കൗണ്ടില്ലാതെ യോനോ മൊബൈൽ ആപ്പിൽ യുപിഐ ഫീച്ചറുകൾ ഉപയോഗിക്കാം; എങ്ങനെ ?

      മുംബൈ: ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഏതൊരു ബാങ്ക് ഉപഭോക്താവിനെയും യുപിഐ പേയ്‌മെന്റുകൾക്കായി യോനോ ആപ്പ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. അതായത്, യോനോ മൊബൈൽ ആപ്പിൽ യുപിഐ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമില്ല എന്നർത്ഥം. ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്നതാണ് എസ്ബിഐ മുന്നോട്ട് വെക്കുന്ന ആശയം. യോനോയുടെ പുതിയ പതിപ്പിൽ സ്‌കാൻ ചെയ്‌ത് പണമടയ്ക്കുക, കോൺടാക്‌റ്റുകൾ വഴി പണമടയ്‌ക്കുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യുപിഐ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. എസ്ബിഐ അക്കൗണ്ട് ഉടമകൾ അല്ലാത്തവർക്ക് യുപിഐ പേയ്‌മെന്റുകൾക്കായി എസ്ബിഐ യോനോ എങ്ങനെ ഉപയോഗിക്കാം എസ്ബിഐ യോനോ മൊബൈൽ ബാങ്കിംഗ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ‘ന്യൂ ടു എസ്ബിഐ’ എന്ന ഓപ്‌ഷൻ ഉണ്ട്. അതിനു താഴെയായി ‘രജിസ്റ്റർ നൗ’ എന്ന ഓപ്‌ഷൻ ഉണ്ട്. എസ്ബിഐ…

      Read More »
    • ഇനി വാട്സാപ്പിൽ ഫോൺ നമ്പർ മറച്ചുവയ്ക്കാം

      സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്ബര്‍ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. ഫോണ്‍ നമ്ബര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും. കമ്മ്യൂണിറ്റി അനൗണ്‍സ്മെന്റ് ഗ്രൂപ്പ് ഇൻഫോയിലാണ് ഈ ഓപ്ഷൻ നല്‍കിയിരിക്കുന്നത്. പലപ്പോഴും കമ്മ്യൂണിറ്റിയില്‍ പരിചയമില്ലാത്ത നിരവധിപ്പേര്‍ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കാൻ ഈ ഫീച്ചര്‍ വഴി സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയൂ. അഡ്മിൻമാര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താൻ കഴിയില്ല. അവരുടെ നമ്ബര്‍ എപ്പോഴും കാണാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം. വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

      Read More »
    • അമ്പോ എന്തൊരു വളര്‍ച്ചാണിത്? ദിവസങ്ങള്‍കൊണ്ട് ‘ത്രഡ്സി’ന് 10 കോടി ഉപഭോക്താക്കള്‍

      ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനായ ‘ത്രഡ്സില്‍’ ഒരാഴ്ചയ്ക്കുള്ളില്‍ 10 കോടിയിലേറെ ഉപഭോക്താക്കളെത്തി. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ചയാര്‍ജ്ജിക്കുന്ന ആദ്യ ആപ്പ് എന്ന റെക്കോര്‍ഡ് ത്രെഡ്സിന് സ്വന്തമായി. നേരത്തെ ചുരുങ്ങിയ സമയം കൊണ്ട് 10 കോടി ഉപഭോക്താക്കള്‍ കടന്ന റെക്കോര്‍ഡ് ചാറ്റ് ജിപിടിയ്ക്ക് ലഭിച്ചിരുന്നു എന്നാല്‍ രണ്ട് മാസമെടുത്താണ് ചാറ്റ് ജിപിടി ഈ നേട്ടം കൈവരിച്ചത്. ‘ട്വിറ്റര്‍ കില്ലര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ത്രെഡ്സ് കഴിഞ്ഞയാഴ്ചയാണ് 100 രാജ്യങ്ങളില്‍ സേവനം ആരംഭിച്ചത്. പുറത്തിറക്കി ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ഒരു കോടി ഉപഭോക്താക്കളെ ത്രെഡ്സിന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ 7 കോടിയിലേറെ പേര്‍ ത്രെഡ്സില്‍ സൈന്‍അപ്പ് ചെയ്തതായി സക്കര്‍ജബര്‍ഗ് പ്രഖ്യാപിച്ചു. ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് അതേ മാതൃകയില്‍ തന്നെയാണ് ത്രെഡ്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കിം കര്‍ദാഷിയന്‍, കൈലി ജെന്നര്‍ ഉള്‍പ്പടെയുള്ള വമ്പന്‍ സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളും നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ, ആപ്പിള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും ത്രെഡ്സിലെത്തിയിട്ടുണ്ട്.

      Read More »
    • രാജ്യത്ത് ദിവസേന നടക്കുന്നത് കോടികളുടെ യുപിഐ ഇടപാടുകൾ; യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്.  ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയുമാണിത്  ദിവസേന കോടികളുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. മാത്രമല്ല, ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഉടനടി പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ചല കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായിത്തന്നെ യുപിഐ വഴി പണമിടപാടുകൾ നടത്താവുന്നതാണ്. യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാം യുപിഐ പിൻ സുരക്ഷിതമായിരിക്കണം: ഇടപാടുകൾ  നടത്താൻ യുപിഐ  പിൻ അത്യാവശ്യഘടകമാണ്.  അതുകൊണ്ടുതന്നെ യുപിഐ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. പിൻ  ആരുമായും ഷെയർ ചെയ്യാൻ പാടില്ല.. ജനനത്തീയതിയോ , എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന നമ്പറുകളോ പോലുള്ളവ  പിൻ നമ്പറായി ഉപയോഗിക്കരുത്. ഔദ്യോഗിക യുപിഐ ആപ്പുകൾ; ഇടപാടുകൾക്ക് ബാങ്കുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതോ, അംഗീകൃത പേയ്‌മെന്റ് സേവന ദാതാക്കളോ നൽകുന്ന ഔദ്യോഗിക യുപിഐ ആപ്പുകൾ മാത്രം  ഉപയോഗിക്കുക.  ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ്  ആധികാരികത പരിശോധിച്ചുറപ്പുവരുത്തുക. പണം സ്വീകരിക്കുന്നയാളുടെ വിവരങ്ങൾ…

      Read More »
    • ഉയർന്ന പെൻഷന് അപേക്ഷിക്കാത്തവരുടെ ശ്രദ്ധയ്ക്ക്…

      ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 4 ദിവസം മാത്രം. ജൂൺ 26 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന സമയപരിധി.പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ EPFiGMS -ൽ പരാതി നൽകണം. നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ. സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ…

      Read More »
    • ചില എടിഎം കാർഡ് തട്ടിപ്പുകൾ അറിഞ്ഞിരിക്കാം; പണം നഷ്ടപ്പെടാതിരിക്കാൻ ജാ​ഗ്രത പാലിക്കാം

      ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. എടിഎം കാർഡുകളിലേക്ക് അനധികൃതമായി പ്രവേശനം നേടാനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്, എടിഎം കാർഡുകളുടെ എണ്ണവും ഉപയോഗവും കൂടിയ ഈ കാലത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ്, എടിഎം കാർഡും കാർഡ് ഉപയോഗവും വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. നിങ്ങളുടെ എടിഎം കാർഡും പിൻ നമ്പറും ആർക്കെങ്കിലും ലഭിച്ചാൽ, അവർക്ക് അത് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ ഓൺലൈനിൽ വാങ്ങലുകൾ നടത്താനോ കഴിയും. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഒരു വ്യക്തി എടിഎം ഉപയോഗിക്കുമ്പോൾ അതിന്റെ പിൻ തട്ടിപ്പുകാർ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്ന അത്തരത്തിലുള്ള ഒന്നാണ് ഷോൾഡർ സർഫിംഗ്. അതായത് അടുത്ത നിന്നും ഒളിഞ്ഞു നോക്കിയോ ടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിക്കുക വഴിയോ അവർ ഇത് ചെയ്തേക്കാം. മറ്റ് ചില എടിഎം കാർഡ് തട്ടിപ്പുകൾ ഇതാ:…

      Read More »
    • എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട! പുതിയ ഫീച്ചറുമായി എസ്‌ബിഐ

      മുംബൈ: കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സേവനം ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം. എടിഎം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്. ഇന്ത്യയിലെ ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സിസ്റ്റം ആക്‌സസ് ചെയ്യാനും യോനോ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അഭ്യർത്ഥിക്കാനും കഴിയും. ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സ്വാതന്ത്ര്യവും ആശ്വാസവും നൽകുന്ന ആധുനിക ഡിജിറ്റൽ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ നൽകാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേശ് ഖര ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു, ഉപയോക്താക്കളുടെ ആവശ്യങ്ങൾ…

      Read More »
    Back to top button
    error: