TechTRENDING

ഓണ്‍ലൈനായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഈ 17 ആപ്പുകൾ വിവരങ്ങൾ ചോർത്തും ഫോണുകളിൽനിന്ന് ഡിലീറ്റ് ചെയ്യണമെന്ന് ഗൂഗ്ൾ

ഓണ്‍ലൈനായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന 17 ആപ്ലിക്കേഷനുകള്‍ അടുത്തിടെ ഗൂഗ്ൾ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ലക്ഷക്കണക്കിന് പേര്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിരുന്നവയാണ് ഇവയില്‍ പലതുമെന്ന് പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയായ ESET അറിയിച്ചു. ലോണുകള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഒറ്റനോട്ടത്തില്‍ ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിരുന്നതെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന സുരക്ഷാ പ്രശ്നത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കപ്പെട്ടിരുന്നു.

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് നിരവധി വിവരങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നതായാണ് കണ്ടെത്തിയത്. പിന്നീട് ലോണുകള്‍ തിരിച്ചടയ്ക്കാതെ വരുമ്പോഴും മറ്റും ഈ വിവരങ്ങള്‍ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രവര്‍ത്തനം. ഫോണില്‍ നിന്ന് ചോര്‍ത്തിയെടുത്തിരുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ പൊലീസ് സേനകളുടെ സൈബര്‍ വിഭാഗങ്ങളും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നിരവധി രാജ്യങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്തക്കള്‍ ഇത്തരം ആപ്പുകളുടെ കെണിയില്‍ വീണിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ തന്നെ വ്യക്തമാക്കുന്നു. നേരത്തെ ഗൂഗ്ള്‍ തന്നെ പുറത്തുവിട്ട വിവരം അനുസരിച്ച് 18 ആപ്ലിക്കേഷനുകളില്‍ 17 എണ്ണമാണ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പുതിയ പതിപ്പെന്ന നിലയില്‍ ഒരു ആപ് ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുകയോ അതേ ആപ് പെര്‍മിഷനുകൾ ഇപ്പോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

സുരക്ഷാ ഭീഷണി കാരണം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗ്ൾ ഒഴിവാക്കിയ സാഹചര്യത്തില്‍ ഇതിനോടകം ഇവ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ സ്വന്തം നിലയ്ക്ക് ഇവ ഡിലീറ്റ് ചെയ്ത് സുരക്ഷാ ഭീഷണി ഒഴിവാക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ദര്‍ നല്‍കുന്ന ഉപദേശം. അടുത്തിടെ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയ ആപ്പുകള്‍ ഇവയാണ്…

  • AA Kredit
  • Amor Cash
  • GuayabaCash
  • EasyCredit
  • Cashwow
  • CrediBus
  • FlashLoan
  • PréstamosCrédito
  • Préstamos De Crédito-YumiCash
  • Go Crédito
  • Instantáneo Préstamo
  • Cartera grande
  • Rápido Crédito
  • Finupp Lending
  • 4S Cash
  • TrueNaira
  • EasyCash

 

Back to top button
error: