SportsTRENDING

ഒന്നാംസ്ഥാനക്കാരായി കാലിക്കറ്റ് ഹീറോസ്‌ പ്രൈം വോളി ഫൈനലില്‍

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗിൽ കാലിക്കറ്റ് ഹീറോസ്‌ ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ചു.

സൂപ്പർ 5ല്‍ ഡല്‍ഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ്‌ കീഴടക്കിയതോടെ കാലിക്കറ്റ്‌ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു

.മുംബൈ പ്ലേ ഓഫ്‌ കാണാതെ മടങ്ങി.ചെന്നൈ ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പർ ഫൈവിലെ അവസാന മത്സരങ്ങളിലൊന്നില്‍ ഡല്‍ഹി തൂഫാൻസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിലാണ്‌ മുംബൈ കീഴടക്കിയത്‌. സ്കോർ: (15-11, 12-15, 15-12, 17-15). ഷമീം ആണ്‌ കളിയിലെ താരം.

Signature-ad

ഇതോടെ സൂപ്പർ ഫൈവില്‍ ഒരു മത്സരം ശേഷിക്കെയാണ്‌ കാലിക്കറ്റ് ഫൈനല്‍ ഉറപ്പിച്ചത്. അഞ്ച്‌ ടീമുകളില്‍ ആദ്യ മൂന്ന്‌ ടീമുകള്‍ക്കാണ്‌ യോഗ്യത. ചൊവ്വാഴ്‌ചയാണ്‌ എലിമിനേറ്റർ മത്സരം. ഡല്‍ഹി തൂഫാൻസ് മൂന്നാം സ്ഥാനക്കാരെ നേരിടും.ഫൈനലിൽ കാലിക്കറ്റിന്റെ എതിരാളികളെ അന്നറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: