Sports

  • പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ഒഡീഷക്ക് വൻ പരാജയം

    ഇന്ത്യൻ സൂപ്പർ ലീഗല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ തകർത്ത് നോർത്തീസ്റ്റ് യുണൈറ്റഡ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍  നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റില്‍ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി. അതേസമയം 24ആം മിനിറ്റില്‍ ഒഡീഷയ്ക്ക്  കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാല്‍റ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റില്‍ കോണ്‍സം ഫല്‍ഗുണി സിംഗ് കൂടെ ഗോള്‍ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.   ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു

    Read More »
  • അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം;6-1ന് മണിപ്പൂർ ക്ലബിനെ തകർത്തു

    കോഴിക്കോട്: ഐ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം. മണിപ്പൂർ ക്ലബ് ട്രാവു എഫ്.സിക്കെതിരെ 6-1ന്റെ തകർപ്പൻ വിജയമാണ് ഗോകുലം സ്വന്തം ഗ്രൗണ്ടില്‍  കുറിച്ചത്. 19ാം മിനിട്ടില്‍ അലക്‌സ് , 29, 34 മിനിട്ടുകളില്‍ നൗഫല്‍, 39ാം മിനിട്ടില്‍ കൊംറോണ്‍ എന്നിവർ ആദ്യപകുതിയില്‍ വലകുലുക്കി. രണ്ടാം പകുതിയില്‍ 90 +2 മിനിട്ടില്‍ മറ്റിജ ബാബോവിച് 90 +4 മിനിട്ടില്‍ നിക്കോള എന്നിവരാണ് ഗോളുകള്‍ നേടിയത്. 61 ാം മിനിട്ടില്‍ ഇസ്സാക് നൂഹു പെനാല്‍റ്റിയിലൂടെ ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടി. ഇന്നലെ നേടിയ ഗോളോടുകൂടെ 19 ഗോളുകളുമായി ഗോകുലം ക്യാപ്റ്റൻ അലക്‌സാണ്‍ഡ്രോ സാഞ്ചസ് ലോപ്പസ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗോളുകളുമായി മലയാളി താരം നൗഫല്‍ ആണ് ലീഗില്‍ ഗോകുലത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യൻ കളിക്കാരൻ. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.ടൂർണമെന്റില്‍ 24 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ആറ്…

    Read More »
  • ഏപ്രിൽ 19- ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്‌സി 

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇത്തവണത്തെ പ്ലേ ഓഫ് മത്സരങ്ങളുടെയും സെമിയുടെയും ഷെഡ്യൂളുകളായി. 19, 20 തീയതികളിലായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ്. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും. അതേസമയം ലീഗ് തല അന്തിമ പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക.ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും.   നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള നാല് ടീമുകള്‍. ഇതുപ്രകാരം ഏപ്രിൽ 19 ന് കേരള…

    Read More »
  • ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം;; പഞ്ചാബിനെ വീഴ്ത്തിയത് മൂന്ന് വിക്കറ്റിന്

    മൊഹാലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബൗളിം​ഗിന് അനുകൂലമായ വിക്കറ്റിൽ ആദ്യം പന്തെറിയാനാണ് സഞ്ജു തീരുമാനിച്ചത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് രാജസ്ഥാൻ ബൗളർമാർ പഞ്ചാബിനെ വലിഞ്ഞുമുറുക്കി.   മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തുടക്കത്തിൽ പതറി. തനൂഷ് കോട്യാന് 24 റൺസെടുക്കാൻ 31 പന്ത് വേണ്ടിവന്നു. ജയ്സ്വാൾ 39 റൺസും സഞ്ജു 18 റൺ‌സും റിയാൻ പരാ​ഗ് 23 റൺസുമെടുത്ത് പുറത്തായി.വിക്കറ്റുകൾ തുടരെ വീണതോടെ പഞ്ചാബ് മത്സരം മെല്ലെ പിടിമുറുക്കുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ഷിമ്രോൺ ഹെറ്റ്മയർ കളം നിറഞ്ഞതോടെ രാജസ്ഥാൻ മത്സരത്തിലേക്ക് വീണ്ടും  തിരികെയെത്തി. വിൻഡീസ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന് മൂന്ന് വിക്കറ്റ് വിജയം നേടിക്കൊടുത്തു. 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ…

    Read More »
  • ഹൈദരാബാദിനെതിരെ തകര്‍പ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്(3-1)

    ഹൈദരാബാദ്:ഇന്ത്യൻ സൂപ്പർ ലീഗിലെ ഇത്തവണത്തെ അവസാന ലീഗ് മത്സരത്തില്‍  ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഡിസംബറില്‍ മോഹൻ ബഗാനെ തോല്‍പ്പിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ വിജയമാണിത്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് ഹൈദരബാദിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ഐമന്റെ ഗോളിലാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 34ആം മിനിറ്റില്‍ ആയിരുന്നു ഗോള്‍. വലതു വിങ്ങില്‍ നിന്ന് സൗരവ് നല്‍കിയ ഒരു ക്രോസ്  ഹെഡ്ഡറിലൂടെ മുഹമ്മദ് ഐമൻ വലയിലാക്കുകയായിരുന്നു. സീസണിൽ ഐമന്റെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയുടെ  51ആം മിനുട്ടില്‍ ഡെയ്സുകെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. സൗരവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോളും വന്നത്. ഡെയ്സുകെയുടെ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്. സബ്ബായി എത്തിയ നിഹാല്‍ കേരള ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോള്‍ നേടി. നിഹാലിന്റെയും ആദ്യ ഐ എസ് എല്‍ ഗോളാണിത്. ഐമന്റെ അസിസ്റ്റില്‍…

    Read More »
  • ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി ദിമിത്രിയോസ്; ഐഎസ്‌എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപ്പടയ്ക്ക് കനത്ത തിരിച്ചടി

    കൊച്ചി: ഐഎസ്‌എല്‍ പ്ലേ ഓഫിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് കോച്ച്‌ ഇവാന്‍ വുകോമനോവിച്ച്‌ പറഞ്ഞു. പരിക്കുമാറിയ അഡ്രിയന്‍ ലൂണ മത്സരത്തിന് സജ്ജനായെന്നും ഇവാന്‍ വ്യക്തമാക്കി. മൂന്ന് മഞ്ഞക്കാര്‍ഡ് കണ്ടു നില്‍ക്കുന്നതിനാല്‍ ലൂണയെ കരുതലോടെയേ കളത്തില്‍ ഇറക്കുകയുള്ളെന്നും ഇവാന്‍ വുകോമനോവിച്ച്‌ പറഞ്ഞു.അതേസമയം ലൂണയുടെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ദിമിത്രിയോസ് ഡയമന്റക്കോസിന് പ്ലേഓഫ് നഷ്ടമായേക്കുമെന്നാണ് സൂചന. 13 ഗോളുമായി ടോപ് സ്‌കോററായ ഡയമന്റക്കോസ് ഈ സീസണ്‍ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും സൂചനയുണ്ട്. പ്രതിഫല കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ളത്. അതേസമയം ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ലീഗ് മത്സരത്തിനിറങ്ങും. പ്ലേ ഓഫില്‍ നേരത്തേ തന്നെ സ്ഥാനം ഉറപ്പാക്കിയതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

    Read More »
  • നാളെ കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരാബാദ്; ഇതെങ്കിലും ജയിക്കുമോന്ന് ആരാധകർ

    ഹൈദരാബാദ്:  2023-24 ഐഎസ്‌എൽ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.വൈകിട്ട് 7:30 ന് ഹൈദരാബാദിൽ വച്ചാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തില്‍ കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് 2-0 എന്ന നിലയിൽ തോറ്റിരുന്നു.ലീഗില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്.എന്നാൽ ടീം രണ്ടാം ഘട്ടത്തില്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്.ഒരു വിജയവും ആറ് തോൽവിയുമാണ് രണ്ടാം ഘട്ടത്തിൽ അവർ നേരിട്ടത്. അതിനാൽ തന്നെ ഹൈദരാബാദിനോടെങ്കിലും തോല്‍ക്കരുതേയെന്നാണ് ആരാധകരുടെ ആവശ്യം.നിലവില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് മുൻ ഐഎസ്‌എല്‍ ജേതാക്കള്‍ കൂടിയായ ഹൈദരാബാദ്.21 കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ മാത്രമാണ് ഹൈദരാബാദിന്റെ ഈ‌ സീസണിലെ സമ്പാദ്യം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി, ഒഡീഷ എഫ്‌.സി., എഫ്‌.സി. ഗോവ, ചെന്നൈയിൻ എന്നിവരാണു പ്ലേ ഓഫില്‍ കടന്ന മറ്റു ടീമുകള്‍.

    Read More »
  • ഐഎസ്‌എല്‍ ഫൈനല്‍ മെയ് 4ന്;പ്ലേ ഓഫ് മത്സരങ്ങൾ ഇങ്ങനെ 

    ന്യൂഡൽഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍, പ്ലേ ഓഫ് മത്സര ക്രമം പുറത്തിറക്കി. മെയ് നാലിനാണ് ഫൈനൽ.നോക്കൗട്ട് പോരാട്ടങ്ങള്‍ ഈ മാസം 19നും 20നും നടക്കും. സെമി ഫൈനല്‍ ഒന്നാം പാദം 23, 24 തീയതികളിലും രണ്ടാം പാദം 28, 29 തീയതികളിലും നടക്കും. ലീഗ് പോയിന്റ് പട്ടികയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത സ്വന്തമാക്കും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് നാല് ടീമുകള്‍ തമ്മിലാണ് മത്സരം. ഈ ടീമുകളുടെ ഒറ്റ പാദത്തിലുള്ള നോക്കൗട്ട് പോരാട്ടമാണ് ഈ മാസം 19, 20 തീയതികളില്‍. ഈ മത്സരത്തിലെ വിജയികളായ രണ്ട് ടീമുകളാണ് സെമിയിലെ ശേഷിക്കുന്ന സ്ഥാനത്ത് എത്തുക. നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ്…

    Read More »
  • തോൽവിക്ക് പിന്നാലെ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ!

    ജയ്പൂർ: ഐപിഎല്ലില്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് വന്‍തുക പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ജയന്‍റ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് പിഴ. 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്. ആദ്യ പിഴവായാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോബോളും എറിഞ്ഞതോടെ ഒമ്ബത് പന്ത് എറിയേണ്ടിവന്നു. നിശ്ചിത സമയം തീരുന്നതിന് മുമ്ബ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു. തന്നെയുമല്ല, നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാനുമായുള്ളു. ഇതും ഗുജറാത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

    Read More »
  • ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ വുകമനോവിച്ച്‌

    ഹൈദരാബാദ്: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസ് നാളെ ഹൈദരാബാദിനെതിരെ കളിക്കുന്നത് സംശയമാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌. പരിക്കേറ്റ ദിമി ഇപ്പോഴും പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്നും ഇവാൻ പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തില്‍ ആയിരുന്നു ദിമിക്ക് പരിക്കേറ്റത്. അന്ന് മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം ദിമിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സബ് ചെയ്തിരുന്നു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. അതേസമയം ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ പറഞ്ഞു.ഇരുവരും ഒരുമിക്കുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാകും. ദിമി ലീഗില്‍ ഈ സീസണില്‍ 13 ഗോളുകള്‍ നേടിയിട്ടുണ്ട്.   വെള്ളിയാഴ്ച ഹൈദരാബാദിനെതിരെ ഹൈദരാബാദിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിലെ അവസാന ലീഗ് മത്സരം.

    Read More »
Back to top button
error: