Sports
-
ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകില്‍
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 24ആം മിനുട്ടില്‍ ഗുററ്റ്സേനയുടെ ഗോളില്‍ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം. ഈ വിജയത്തോടെ മുംബൈ സിറ്റി 13 മത്സരത്തില്‍ നിന്ന് 25 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. 14 മത്സരങ്ങളില്‍ മിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് തൊട്ടു മുൻപിൽ. ഈസ്റ്റ് ബംഗാള്‍ 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.
Read More » -
ആഫ്രിക്ക കപ്പിൽ നൈജീരിയയെ തോല്‍പ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി
അബിജാൻ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോള്‍ ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്‍റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്. ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നില്‍. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലില്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു വിജയം
Read More » -
ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചു
ജക്കാർത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്. മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35വയസായിരുന്നു.
Read More » -
ഈ സീസണിലെ ഏറ്റവും മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ഐഎസ്‌എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താൻ കഴിയില്ലെന്നും വുകോമനോവിച്ച് പറഞ്ഞു. സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്(1-3) പഞ്ചാബിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. 39-ാം മിനുട്ടില്‍ മിലോസ് ഡ്രിൻസിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 42, 61 മിനുട്ടുകളില്‍ വില്‍മർ ജോർഡാനും എണ്‍പതിയെട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്‍റെ ഗോള്‍ സ്കോറർമാർ. നിലവില്‍ 26 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിൻ എഫ്സിക്കെതിരെയാണ് അടുത്ത മത്സരം.
Read More » -
ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ഗോകുലം കേരള (2-0)
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം.2-0 ന് ഷില്ലോംഗ് ലാജോംഗിനെയാണ് അവർ കീഴടക്കിയത്. കെ. സൗരവ് (45+4′), മതിജ ബാബോവിച്ച് (72′) എന്നിവരാണ് ഗോകുലത്തിനുവേണ്ടി ഗോള്‍ നേടിയത്. ബാബോവിച്ചിന്‍റെ കന്നി ഗോളാണ്. ജയത്തോടെ ഗോകുലം കേരള പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളില്‍ 23 പോയിന്‍റായി ഗോകുലത്തിന്. ഇത്രയും പോയിന്‍റുമായി റിയല്‍ കാഷ്മീരാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദൻ 28 പോയിന്‍റുമായി തലപ്പത്ത് തുടരുന്നു.
Read More » -
രഞ്ജി ട്രോഫിയില്‍ ആദ്യ ജയം സ്വന്തമാക്കി കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. കരുത്തരായ ബംഗാളിനെ 109 റണ്‍സിനാണ് കേരളം തകര്‍ത്തത്. കേരളം ഉയര്‍ത്തിയ 449 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതിയ ബംഗാള്‍ 339 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ബംഗാളിനായി ഷഹ്്ബാസ് 100 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 80 റണ്‍സ് നേടി. ഓപ്പണര്‍ അഭിമന്യൂ ഈശ്വര്‍ 119 പന്തില്‍ ഏഴ് ഫോറടക്കം 65 റണ്‍സും സ്വന്തമാക്കി. കരണ്‍ ലാല്‍ 78 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സും ക്യാപ്റ്റന്‍ മനോജ് തിവാരി 69 പന്തില്‍ രണ്ട് ഫോറടക്കം 35 റണ്‍സും സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 180 റണ്‍സിനാണ് പുറത്തായത്. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ബംഗാളിനെ എറിഞ്ഞിട്ടത്. ഇതോടെ 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും കേരളം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം ആറ് വിക്കറ്റ്…
Read More » -
നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനോടും തോൽവി(1-3)
കൊച്ചി: ഈ സീസണിൽ കൊച്ചിയിൽ തങ്ങളുടെ ആദ്യ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.അതാകട്ടെ ഐഎസ്‌എല്ലിലെ നവാഗതരായ പഞ്ചാബ് എഫ്സിക്കെതിരെയും.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവി. 39-ാം മിനിറ്റിൽ മിലോസ് ഡ്രിചിഞ്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്.(1-0).ആ ഗോളിന് നാല് മിനിറ്റുകൾക്കുള്ളിൽ ജോർഡാനിലൂടെ പഞ്ചാബ് സമനില നേടി(1-1). ആദ്യ പകുതി പിരിയുമ്ബോള്‍ 1-1 എന്ന നിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി പഞ്ചാബ് ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തുകയായിരുന്നു. 61-ാം മിനിറ്റിൽ ജോർഡാനിലൂടെ പഞ്ചാബ് വീണ്ടും വലകുലുക്കി (1-2).88-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ അവരുടെ ക്യാപ്റ്റൻ ലൂക്ക (3-1) പഞ്ചാബിന്റെ വിജയമുറപ്പിച്ചു. തോറ്റെങ്കിലും 14 മത്സരത്തില്‍ നിന്ന് 26 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് 9ാം സ്ഥാനത്താണ്.
Read More » -
കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ഇന്ന് കളത്തിൽ; ജയിച്ചാൽ ഇരു ടീമുകൾക്കും രണ്ടാം സ്ഥാനത്തെത്താം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചിയിൽ രാത്രി 7.30ന് ആണ് മത്സരം. ആദ്യ ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍,ഒന്നിന് പിന്നാലെ ഒന്നായി താരങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളില്‍നിന്ന് 31 പോയിന്‍റുള്ള ഒഡീഷയാണ് ഇപ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍. 12 കളികളില്‍നിന്ന് 28 പോയിന്‍റുള്ള ഗോവ രണ്ടാമതും 13 കളികളില്‍നിന്ന് 26 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണുള്ളത്. ഇന്നു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും. ഈ സീസണിലെ മിന്നും ഫോം പഞ്ചാബ് എഫ്സിക്കെതിരെയും തുടരാന്‍ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന് കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. എട്ട് ഗോളുകളുമായി ലീഗിന്‍റെ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ദിമിത്രിയോസ്.പോയിന്‍റ് നിലയില്‍ പഞ്ചാബ് 11-ാമതാണ്. 13 കളികളില്‍നിന്ന് 11 പോയിന്‍റാണ് അവര്‍ക്കുള്ളത്. എന്നാല്‍, വമ്ബന്മാരെ അട്ടിമറിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് അവര്‍ പലവട്ടം…
Read More » -
അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്. താരത്തിന്റെ പരിക്ക് ഭേദമായെന്നും നിലവിൽ മുംബൈയിൽ ഫിസിയോ ചികിത്സയിലാണ് അദ്ദേഹം ഉള്ളതെന്നും ഇവാൻ പറഞ്ഞു. ലൂണയ്ക്ക് പിന്നാലെ പെപ്രയും പരിക്കേറ്റ് പുറത്തായത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്നും ലൂണ തിരിച്ചെത്തുന്നതോടെ ഇത് ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുമെന്നും ഇവാൻ വുകമനോവിച്ച് കൂട്ടിച്ചേർത്തു.
Read More » -
അക്കളി ഇവിടെ വേണ്ട; ചൈനയിലെ അര്‍ജന്റീന -നൈജീരിയ മത്സരം റദ്ദാക്കി
ഹാങ്ചോ: ഹോങ്കോങ് ഇലവനെതിരായ കളിയില്‍ ഇന്റർ മയാമി നിരയില്‍ ലയണല്‍ മെസ്സി ഇറങ്ങാത്തതിനെതിരെ ആരാധകരോഷം തുടരവെ മാർച്ചില്‍ ചൈനയിലെ ഹാങ്ചോയില്‍ നടക്കാനിരുന്ന അർജന്റീന-നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി. കഴിഞ്ഞയാഴ്ച ഹോങ്കോങ് സ്റ്റേഡിയം വേദിയായ പ്രദർശനമത്സരത്തില്‍ മെസ്സിയെ പ്രതീക്ഷിച്ച് ആയിരക്കണക്കിനു പേരാണ് ഗാലറിയിലെത്തിയത്. എന്നാല്‍, സൂപ്പർ താരം മയാമി ഇലവനിലില്ലായിരുന്നു. ഇതോടെ ആരാധകരും പ്രാദേശിക ഭരണകൂടവും പ്രതിഷേധമുയർത്തി. ടിക്കറ്റ് നിരക്കിന്റെ പകുതി തിരിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ. മാർച്ച് 18 മുതല്‍ 26 വരെയാണ് ലോക ചാമ്ബ്യന്മാർ ചൈനയില്‍ പര്യടനം നടത്താനിരുന്നത്. എന്നാല്‍, അയല്‍രാജ്യമായ ഹോങ്കോങ്ങിലുണ്ടായ സംഭവവികാസങ്ങള്‍ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മത്സരവുമായി മുന്നോട്ടുപോവുന്നത് അപക്വമായിരിക്കുമെന്ന് ഹാങ്ചോ സ്പോർട്സ് ബ്യൂറോ അറിയിച്ചു. ഹാങ്ചോയിലേതിനു പിന്നാലെ ബെയ്ജിങ്ങില്‍ നടത്താനിരുന്ന അർജന്റീന-ഐവറി കോസ്റ്റ് മത്സരവും ഉപേക്ഷിക്കാനാണ് സാധ്യത. ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നത് പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം ജപ്പാനില്‍ വിസ്സെല്‍ കോബിനെതിരെ ക്ലബ് സൗഹൃദമത്സരത്തില്‍ മയാമിക്കായി അരമണിക്കൂറോളം മെസ്സി പന്തുതട്ടുകയും ചെയ്തു. ഇതാണ് ഹോങ്കോങ്ങിലെ…
Read More »