സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 179. രാജസ്ഥാന്‍ റോയല്‍സ്-18.4 ഓവറില്‍ ഒരു വിക്കറ്റിന് 183.
ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് തുടക്കത്തില്‍ വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ഇഷന്‍ കിഷനും (0) പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും (10) നിരാശപ്പെടുത്തി. 45 പന്തില്‍ 65 റണ്‍സ് നേടിയ തിലക് വര്‍മയുടെയും, 24 പന്തില്‍ 49 റണ്‍സ് നേടിയ നെഹാല്‍ വധേരയുടെയും പ്രകടനമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തിയ സന്ദീപ് ശര്‍മ രാജസ്ഥാനു വേണ്ടി തിളങ്ങി. താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.
പുറത്താകാതെ 60 പന്തില്‍ 104 റണ്‍സ് നേടിയ യഷ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 28 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 25 പന്തില്‍ 35 റണ്‍സ് നേടിയ ജോസ് ബട്ട്‌ലര്‍ എന്നിവര്‍ രാജസ്ഥാന്റെ വിജയം അനായാസമാക്കി.