SportsTRENDING

ഐഎസ്‌എൽ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും

ഭൂവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പത്താം സീസണിലെ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും.

കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. നോക്കൗട്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 2-1 നു തോല്‍പ്പിച്ചാണ്‌ ഒഡീഷ സെമിയില്‍ കടന്നത്‌. ലീഗ്‌ ഷീല്‍ഡ്‌ ജേതാക്കളെന്ന നിലയില്‍ ബഗാന്‍ സെമിയിലേക്കു നേരിട്ടു യോഗ്യത നേടുകയായിരുന്നു.

39 പോയിന്റുമായി ഒഡീഷ നാലാം സ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌. അവസാന അഞ്ച്‌ മത്സരങ്ങളില്‍ നാലും ജയിച്ചാണു ബഗാന്‍ സീസണ്‍ അവസാനിപ്പിച്ചത്‌.
ബഗാനെതിരേ നടന്ന ഒന്‍പത്‌ ഐ.എസ്‌.എല്‍. മത്സരങ്ങളിലും ഒഡീഷയ്‌ക്കു ജയിക്കാനായില്ല. അഞ്ച്‌ സമനിലകളും നാലു തോല്‍വിയുമാണ്‌ ആകെ നേട്ടം. പത്താം സീസണിലെ രണ്ട്‌ മത്സരങ്ങളും സമനിലയായി.22 മത്സരങ്ങളിലായി 47 ഗോളുകളാണു ബഗാന്‍ അടിച്ചിട്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: