ഇന്നലെ മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റേയും (53 പന്തുകളില്‍ ഏഴുഫോറും മൂന്ന് സിക്സുമടക്കം 78 റണ്‍സ്) 38 റണ്‍സ് നേടിയ രോഹിത് ശർമ്മയുടേയും 34 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടേയും പോരാട്ടമാണ് മുംബയ്‌യെ ഈ സ്കോറിലെത്തിച്ചത്. പഞ്ചാബിനായി 28 പന്തുകളില്‍ 61 റണ്‍സ് നേടിയ അശുതോഷ് ശർമ്മയും 25 പന്തുകളില്‍ 41 റണ്‍സ് നേടിയ ശശാങ്ക് സിംഗും 20 പന്തുകളില്‍ 21 റണ്‍സ് നേടിയ ഹർപ്രീത് ബ്രാറും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ജെറാഡ് കോറ്റ്സെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആകാശ് മധ്‌വാള്‍,ഹാർദിക് പാണ്ഡ്യ,ശ്രേയസ് ഗോപാല്‍ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
തന്റെ 250-ാമത് ഐ.പി.എല്‍ മത്സരത്തിനാണ് രോഹിത് ശർമ്മ ഇന്നലെ ഇറങ്ങിയത്. രോഹിതിനെക്കാള്‍ കൂടുതല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ചതാരം ധോണി (256) മാത്രമാണ്.
ഇന്നത്തെ മത്സരം
ചെന്നൈ Vs ലക്നൗ