Sports
-
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം; മലയാളി താരം സഹല്‍ പുറത്ത്
കൊല്‍ക്കത്ത: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ എക്സിലൂടെയാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്. സുനില്‍ ഛേത്രി തന്നെയാണ് ടീമിനെ നയിക്കുന്നത്.എന്നാല്‍ ഇത്തവണ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ടീമില്‍ ഇടംനേടാനായില്ല.ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 10 മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുത്ത 26 അംഗ ടീമില്‍ നിന്നാണ് സഹല്‍ പുറത്തായത്.സഹലിന് പുറമെ അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ് എന്നിവരും പുറത്തായി. ജൂണ്‍ 6ന് കൊല്‍ക്കത്തയില്‍ കുവൈറ്റിനെതിരെയും 11ന് ദോഹയില്‍ ഖത്തറിനെതിരെയുമാണ് ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്.ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാൻ കൂടിയുള്ള ഗ്രൂപ്പ് എയില്‍ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാർച്ചില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു.നിലവില്‍ അശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താനാൻ സാധിക്കൂ.
Read More » -
കേരളത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതുവരെ അദ്ദേഹം പ്രതികരിക്കാത്തതിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ വുക്മനോവിച്ച് തന്റെ വിടവാങ്ങൽ സന്ദേശം ആരാധകർക്കായി നൽകി കഴിഞ്ഞു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആശാന്റെ മെസ്സേജ് വന്നിട്ടുള്ളത്.കേരള,ഐ ലവ് യു എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ‘പ്രിയപ്പെട്ട കേരളത്തിന്.. ഈ വാക്കുകൾ വികാരഭരിതനായി കൊണ്ട് കണ്ണീരോടുകൂടി കുറിക്കാനല്ലാതെ എനിക്ക് കഴിയുന്നില്ല. മുന്നോട്ടുപോവാൻ നമുക്ക് ചില തീരുമാനങ്ങൾ എടുത്തേ മതിയാകൂ. ഞാനും ക്ലബ്ബും ചേർന്നുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.ഞാൻ ആദ്യമായി കേരളത്തിൽ എത്തിയ സമയത്ത് തന്നെ എനിക്ക് പിന്തുണയും, ബഹുമാനവും നന്ദിയും സ്നേഹവും ഒക്കെ ലഭിച്ചിരുന്നു. കേരളത്തിനോടും ഇവിടുത്തെ ആളുകളോടും എനിക്ക് പെട്ടെന്ന് ഒരു ബന്ധം ഉണ്ടായി.എന്റെ വീട് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ കുടുംബത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നില്ല.അതിന് കാരണം നിങ്ങളാണ്.നിങ്ങൾ എന്റെ കുടുംബമായി മാറി. ട്രെയിനിങ് സെഷൻ,മത്സരങ്ങൾ,യാത്രകൾ, മീറ്റിങ്ങുകൾ,പരാജയങ്ങൾ,വിജയങ്ങൾ,നിരാശകൾ, സന്തോഷവും കണ്ണീരുംഎല്ലാം സംഭവിച്ചു.ലോകത്തുള്ള…
Read More » -
ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്റകോസിന് ഐഎസ്‌എൽ ഗോൾഡൻ ബൂട്ട്
ഐഎസ്‌എൽ പത്താം സീസണിലെ കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനെ 3-1 ന് തകർത്ത് മുംബൈ സിറ്റി ജേതാക്കളായപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കിരീടം നേടാൻ പറ്റിയില്ലെങ്കിലും ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അവർക്ക് ആശ്വാസത്തിനുള്ള വകയായി. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ആരാധകർ ഒന്നടങ്കം നിരാശയിൽ തന്നെയായിരുന്നു.പിന്നാലെ അവരുടെ കോച്ച് ഇവാൻ ആശാൻ ക്ലബ് വിട്ടതും സങ്കടം ഇരട്ടിയാക്കി. ഇതിനിടെയാണ് അവരുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ദിമി ഇപ്പോൾ ഐഎസ്എൽ പത്താം സീസണിൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായത്.13 ഗോൾ നേട്ടത്തോടെ യാണ് ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായതും ദിമിത്രിയോസ് ഡയമന്റകോസ് ആയിരുന്നു.എന്നാൽ ഈ സീസണോടെ താരം ക്ലബ് വിടുമെന്നാണ് സൂചന.
Read More » -
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെപെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം.അതേസമയം ഇത്തവണത്തെ ഐഎസ്‌എൽ ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ.
Read More » -
ലോകകപ്പ് ടീമിലെത്തി; പിന്നാലെ സഞ്ജുവും പാണ്ഡ്യയും ശിവം ദുബൈയും ഉൾപ്പെടെ പൂജ്യത്തിന് പുറത്ത്
ഹൈദരാബാദ്: സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലേക്കുമായിരുന്നു. പക്ഷേ ആരാധകരെ നിരാശരാക്കി മത്സരത്തില്‍ സഞ്ജു ഡക്കായി മടങ്ങി. നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാർ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍…
Read More » -
അവസാന പന്തിൽ രാജസ്ഥാൻ വീണു; ഹൈദരാബാദിന് ത്രില്ലിംഗ് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാൻ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാൻ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ…
Read More » -
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം; ആ വാർത്തകൾ വ്യാജം
സീസണിൽ സെമി കാണാതെ ഐഎസ്‌എല്ലിൽ നിന്നും പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾ ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. പ്രധാനമായും ദിമിയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ പറ്റിയാണ് ആരാധകർക്ക് വലിയ ആശങ്കയുള്ളത്. എന്നാൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന 3 വാർത്തകളുമായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗല്ലോ രംഗത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട റൂമറുകൾക്കിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന അപ്‌ഡേറ്റുകൾ നൽകിയത്. ലൂണയുടെ കരാർ ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇപ്പോൾ ലൂണയുടെ കരാർ പുതുക്കുന്നതിനായുള്ള വ്യവസ്ഥകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി മാർക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. 2.ദിമിത്രിയോസ് ദിമി നിലവിൽ ഫ്രീ ഏജന്റാണ്. താരം ഇത് വരെ പുതിയ ക്ലബ് തിരഞ്ഞെടുത്തിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ആ ഓഫറിനെ കുറിച്ച് ദിമി പ്രതികരിച്ചിട്ടില്ല. മറ്റു ക്ലബ്ബുകളുമായി ദിമി കരാർ ചർച്ചകൾ നടത്തിയിട്ടുമില്ല.…
Read More » -
ലോകകപ്പ് നേടാന്‍ സുശക്തം; ഇന്ത്യൻ ടീമിന്റെ പരിമിതികൾ ഇവയാണ്
കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ആ നോവ് ഇപ്പോഴും ഇന്ത്യയുടെ ഉള്ളിലുണ്ട്. ട്വിന്റി-20 ലോകകപ്പ് നേടി ആ വേദന മറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമായിട്ടാണ് ഇന്ത്യയെ പരിഗണിക്കുന്നത്.. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നീട് ഇന്ത്യയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും വിജയിച്ചിട്ടുമില്ല. ഏറെ നാളായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് ലോകകപ്പ് നേടി വിരാമമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര…
Read More » -
സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ
കാത്തിരിപ്പിന് അവസാനം! മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് സ്പിന്‍ ദ്വയം.…
Read More » -
വമ്പൻ ട്രാൻസ്ഫർ; ഇന്ത്യൻ യുവ ഫുട്ബോൾ താരത്തെ സ്വന്തമാക്കി കനേഡിയൻ ക്ലബ്
ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാവുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്നലെ നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തു. 25 കാരനായ എഡ്മണ്ട് ഈ ഐ ലീഗ് സീസണിൽ 12 ഗോളുകൾ നേടി ആരാധക ശ്രദ്ധ നേടിയ താരമാണ്.സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് അത്ലറ്റികോ ഒട്ടാവോ.
Read More »