Sports
-
അമ്പയറിംഗിലെ പിഴവ്; സഞ്ജുവിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസണിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ക്രിക്കറ്റില്‍ അംപയറുടെ തീരുമാനങ്ങള്‍ വിവാദമാകുന്നത് പുതിയ സംഭവമല്ല. അക്കൂട്ടത്തിലേക്ക് ഒന്ന് കൂടിയായിരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകല്‍. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് മുന്നില്‍ ദല്‍ഹി 222 റണ്‍സ് വിജയലക്ഷ്യം വച്ചു. ഇതിനെതിരെ ബാറ്റ് ചെയ്ത് വരുന്നതിനിടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു ക്രീസിലുണ്ടെങ്കില്‍ ജയിക്കുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. പക്ഷെ ജയിക്കാന്‍ 27 പന്തില്‍ 60 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു പുറത്തായി. മുകേഷ് കുമാറിന്റെ പന്തില്‍ ഷായ് ഹോപ്പ് പിടിച്ചാണ് സഞ്ജു പുറത്തായത്. ഹോപ്പ് പിടികൂടുമ്ബോള്‍ കാല് ബൗണ്ടറി ലൈനിലായിരുന്നുവെന്ന് റേപ്ലേ കളില്‍ വ്യക്തമാണ് പക്ഷെ അംപയറുടെ തീരുമാനം സഞ്ജു പുറത്താണെന്നായിരുന്നു. 46 പന്തുകള്‍ നേരിട്ട സഞ്ജു 86 റണ്‍സെടുത്താണ് പുറത്തായത്.
Read More » -
വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദ്: ജയിക്കാന്‍ വേണ്ടിയിരുന്നത് 166 റണ്‍സ്, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് സൺറൈസ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മ്മയും. ജയത്തോടെ 14 പോയിന്റുമായി എസ്‌ആര്‍എച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. അഭിഷേക് ശര്‍മ്മ ആറ് സിക്‌സും എട്ട് ഫോറും സഹിതം 75*(28) റണ്‍സും ട്രാവിസ് ഹെഡ് എട്ട് ഫോറും എട്ട് സിക്‌സും സഹിതം 89*(30) രണ്‍സും നേടി. ലക്‌നൗ ബൗളര്‍മാര്‍ ആകെ എറിഞ്ഞ 58 പന്തുകളില്‍ 30 എണ്ണവും ബൗണ്ടറി നേടിയാണ് ഹൈദരാബാദ് വിജയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 29(33), ക്രുണാല്‍ പാണ്ഡ്യ 24(21), നിക്കോളസ് പൂരന്‍ 48*(26), ആയുഷ് ബദോനി 55*(30) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 150 കടത്തിയത്.
Read More » -
സഞ്ജുവിനെതിരെ ഡല്‍ഹി ക്യാപിറ്റൽ ഉടമ പാര്‍ത്ഥ് ജിന്‍ഡാലിന്റെ ആക്രോശം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം. ഇതിനിടെ ഡല്‍ഹി കാപിറ്റല്‍ ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ശരിക്കും വെറുപ്പുളവാക്കുന്ന വീഡിയോ ആയിരുന്നു അത്. സഞ്ജു ഔട്ടാണെന്ന് ജിന്‍ഡാല്‍ വീണ്ടും വീണ്ടും ഗ്യാലറിയിലിരുന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.സഞ്ജുവിനോട് ഇറങ്ങിപ്പോകാനും എഴുന്നേറ്റു നിന്ന് ജിൻഡാൽ ആക്രോശിച്ചു. കടുത്ത തെറിയാണ്…
Read More » -
സഞ്ജുവിന്‍റെ പോരാട്ടം വിഫലം; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റൺസ് ജയം
ന്യൂഡൽഹി: ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്‍റെ ആവേശ ജയം. സ്കോർ ഡല്‍ഹി: 221/8 രാജസ്ഥാൻ 201/8. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന അഞ്ചോവറില്‍ രാജസ്ഥാന് 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 46 പന്തില്‍ 86 റണ്‍സുമായി നിന്ന സഞ്ജുവും 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍.മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച ഷോട്ട് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്ബയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിർണായകമായത്.
Read More » -
ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്. ഏപ്രില്‍ 26ന് ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സും വുകോമാനോവിച്ചും തമ്മില്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിയുന്നതെന്നാണ് മാനേജ്മെന്റ്അറിയിച്ചത്. 2023 മാര്‍ച്ച് മൂന്നിനായിരുന്നു ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റന്‍…
Read More » -
മലയാളി താരം രാഹുൽ കെപിയെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോൾ 2024 – 2025 സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അടുത്ത സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചത്. അതോടൊപ്പം ചില താരങ്ങളെ വിൽക്കാനും കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.മലയാളി താരം രാഹുൽ കെപി, പഞ്ചാബുകാരനായ സൗരവ് മണ്ഡൽ, മണിപ്പുർ സ്വദേശികളായ ജീക്സൺ സിങ്,സന്ദീപ് സിങ്, ഡൽഹിക്കാരനായ ഇഷാൻ പണ്ഡിത എന്നിവരെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ നവോച്ച സിങിനെ സ്വന്തമാക്കാനും ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയുടെ കളിക്കാരനായ നവോച്ച സിങ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 2023 – 2024 സീസണിലേക്ക് ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തിയതാണ്. മണിപ്പുർ സ്വദേശിയായ താരവുമായി കൊച്ചി ക്ലബ്ബിനുള്ള ലോൺ കരാർ 2024 മേയ് 31 ന് അവസാനിക്കും. ഇതിനു…
Read More » -
കോടികളുടെ കച്ചവടം; ഓസ്ട്രേലിയൻ സ്ട്രൈക്കര്‍ ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക് !!
കൊൽക്കത്ത: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണേഴ്സ് അപ്പും ഷീല്‍ഡ് ചാമ്ബ്യൻമാരുമായ മോഹൻ ബഗാൻ നടത്തിയ ഒരു സൈനിംഗ് ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയൻ ഇൻ്റർനാഷണലും ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തുന്നത്. ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.രണ്ട് വർഷത്തെ കരാറിലാണ് 30കാരൻ ബഗാനില്‍ എത്തുന്നത്. ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍വരെ ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുള്ള അദ്ദേഹം മുമ്ബ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്ബേണ്‍ റോവേഴ്സിനായും കളിച്ചിട്ടുണ്ട്. 2019-ല്‍, ജാമി മക്ലറൻ മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ എത്തി.ക്ലബിനായി ഇതുവരെ 149 ഗോളുകള്‍ നേടിയ ജാമി അവരുടെ എക്കാലത്തെയും റെക്കോർഡ് ഗോള്‍ സ്‌കോററാണ്. ഓസ്ട്രേലിയൻ ലീഗിലെ ടോപ് സ്‌കോററും അദ്ദേഹമാണ്.ഏതാണ്ട് 10 കോടിക്കുമേലുള്ള ഇടപാടാണ് ഈ ഒരൊറ്റ സൈനിംഗിലൂടെ മോഹൻ ബഗാൻ നടത്തിയിരിക്കുന്നത്.
Read More » -
ലോകകപ്പ് ടീമിലെത്തി; പിന്നാലെ രണ്ടാമത്തെ ഗോള്‍ഡൻ ഡക്കുമായി ശിവം ദുബെ; മറ്റുള്ളവരും മോശമല്ല
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ 15 അംഗ ടീമിലെത്തിയ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു.ഐപിഎല്‍ ആദ്യ പകുതിയില്‍ അടിച്ചു തകര്‍ത്ത ശിവം ദുബെയാണ് ഏറ്റവും ഒടുവില്‍ നിരാശപ്പെടുത്തിയ താരം. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്. ഐപിഎല്ലിലെ ആദ്യ ഒമ്ബത് കളികളില്‍ 43.75 ശരാശരിയിലും 170.73 സ്ട്രൈക്ക് റേറ്റിലും 350 റണ്‍സടിച്ച ശിവം ദുബെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ നിരാശപ്പെടുത്തിയത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. നേരത്തെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഹൈദരാബാദിനെതിരെ ഡക്കായി പുറത്തായിരുന്നു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നറായി ലോകകപ്പ് ടീമിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 62 റണ്‍സ് വഴങ്ങി ഭൂലോക തോൽവിയായി. …
Read More » -
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇടുക്കി സ്വദേശിനിയായ യുവതിയുടെ പ്രകടനം; പറന്നെടുത്ത ക്യാച്ച് കണ്ട് തലയിൽ കൈവച്ച് മുൻനിര താരങ്ങൾ
തലശ്ശേരി: ക്രിക്കറ്റ് മത്സരത്തിനിടെ ഇടുക്കി സ്വദേശിനിയായ യുവതി പറന്നെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ പറന്നെടുത്ത ക്യാച്ചിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിപ്പിച്ച പ്രകടനം അലീന കാഴ്ച്ചവെച്ചത്. കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റില്‍ നെസ്റ്റ് കണ്‍സ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മില്‍നടന്ന മത്സരത്തിലാണ് അലീനയുടെ തകർപ്പൻ പ്രകടനം. നെസ്റ്റ് കണ്‍സ്ട്രഷൻസ് ടീമിന് വേണ്ടിയാണ് അലീന കളിച്ചത്. 17-ാം ഓവറില്‍ 10 മീറ്ററോളം ഓടിയശേഷമായിരുന്നു അലീനയുടെ പറക്കും ക്യാച്ച്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങി ഒട്ടേറെയാളുകള്‍ ക്യാച്ചിന് അഭിനന്ദവുമായെത്തി. അലീനയുടെ ടീം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.ഇടുക്കി അടിമാലി…
Read More » -
ധർമ്മശാലയിൽ ആകാമെങ്കിൽ വയനാട് എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നില്ല ?
വയനാട്: ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം.ഹിമാചൽ പ്രദേശിലെ ധർമ്മശാല സ്റ്റേഡിയമാണ് ആദ്യത്തേത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 20,000 വരെ ആളുകൾക്ക് ഇരുന്നു കളികാണാനുള്ള സൗകര്യമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ക്രിക്കറ്റിന് വേണ്ടി മാത്രമായി നിർമ്മിച്ച സ്റ്റേഡിയമാണ്.അതേസമയം ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 23,000 ആളുകൾക്ക് ഇരിക്കാനുള്ള ശേഷിയാണുള്ളത്.ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഒരു സ്റ്റേഡിയമാണിത്.ഇവിടെയാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനോടുള്ള ബിസിസിഐയുടെ അവഗണന മനസ്സിലാക്കുവാൻ സാധിക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം..2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി സ്റ്റേഡിയം രാജ്യത്തിനു സമർപ്പിച്ചത്.ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.നിലവിൽ പെൺകുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്ന സോണൽ അക്കാദമികളിൽ ഒന്നായി പ്രവർത്തിക്കുകയാണ് വയനാട് ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെടുന്ന കൃഷ്ണഗിരി സ്റ്റേഡിയം. കൽപ്പറ്റയിൽ നിന്ന്…
Read More »