Sports
-
തിരിച്ചുവരുന്നത് വെറുതേയല്ല.., ഒരു ജയം കൂടി നേടിയാൽ സഞ്ജുവിന് റെക്കോഡ് ..!! ക്യാപ്റ്റനായി തിരിച്ചുവന്ന സഞ്ജു കൂടുതൽ ഐപിഎൽ ജയത്തിലേക്ക് നയിച്ച നായകനാകും…
ജയ്‌പുർ: ഐപിഎല്ലിൻ്റെ ഈ സീസണിൽ മികച്ച തുടക്കം കിട്ടാത്ത രാജസ്ഥാൻ റോയൽസിനെ നയിക്കാൻ വീണ്ടും സഞ്ജു സാംസൺ. വിക്കറ്റ് കീപ്പറായി ഇറങ്ങാൻ ബിസിസിഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ നിന്നും അനുമതി ലഭിച്ചു. ഇതോടെ, പഞ്ചാബ് കിങ്‌സിനെതിരേ ഏപ്രിൽ അഞ്ചിന് നടക്കുന്ന മത്സരത്തിൽ മലയാളിതാരം ടീമിനെ നയിക്കും. രാജസ്ഥാനെ കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോഡ് ലക്ഷ്യമിട്ടാകും സഞ്ജു ടീമുമായി ഇറങ്ങുന്നത്. കൈവിരലിനേറ്റ പരിക്കിൽനിന്ന് മുക്തനായിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഇതോടെ, റിയാൻ പരാഗിനെയാണ് ആദ്യ മൂന്ന് കളികളിൽ ക്യാപ്റ്റനായി നിയോഗിച്ചത്. പരാഗിനുകീഴിൽ ആദ്യകളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 44 റൺസിനും രണ്ടാം കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിനും ടീം തോറ്റു. മൂന്നാം കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ച് ആദ്യജയം നേടി. എന്നാൽ, പരാഗിന്റെ ക്യാപ്റ്റൻസി ഏറെ വിമർശനം ഏറ്റുവാങ്ങി. 2021-ൽ രാജസ്ഥാന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സഞ്ജു ചരിത്രനേട്ടം ലക്ഷ്യമിട്ടാകും പഞ്ചാബിനെതിരേ ഇറങ്ങുന്നത്. ഒരു…
Read More » -
കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം
തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ്…
Read More » -
കോടികള്‍ ആവിയായോ? തലയില്‍ കൈവച്ച് ഐപിഎല്‍ ടീം മാനേജ്‌മെന്റുകള്‍; മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്‍; ഈ താരങ്ങള്‍ക്ക് ഇതെന്തുപറ്റി?
ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാര്‍ ചെലവിടുന്നതു കോടികളാണ്. ഇതില്‍ ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങുമെങ്കില്‍ മറ്റു ചിലര്‍ അമ്പേ നിരാശരാക്കും. ഇതില്‍ പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില്‍ കോടികള്‍ പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്‍ന്നവര്‍ എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്. 1. റിഷഭ് പന്ത്: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ വര്‍ഷത്തെ ലേലംവിളിയില്‍ ഏറ്റവും കൂടുതല്‍പേര്‍ മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില്‍ 27 കോടി രൂപയ്ക്കാണു ലക്‌നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില്‍ തിളങ്ങാന്‍ ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 റണ്‍സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്‍. ലക്‌നൗ വിശ്വസിച്ചേല്‍പിച്ച ക്യാപ്റ്റന്‍സിയിലും ഇതുവരെയുള്ള കളികളില്‍ അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം. 2. രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ് മുന്‍ മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ രോഹിത് ശര്‍മ…
Read More » -
ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് സ്വപ്നം തകര്‍ന്നു; ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി 10 വര്‍ഷത്തിന് ശേഷം ഓസീസിന്
സിഡ്നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റ് ഇന്ത്യ. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വീണ്ടും സ്വന്തമാക്കുന്നത്. സിഡ്‌നി ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു. 3-1നാണ് ഓസീസ് പരമ്പര നേടിയത്. 162 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മൂന്നാം ദിനം പൂര്‍ത്തിയാവും മുന്‍പ് ഓസീസ് അത് മറികടന്നു. ആദ്യ ടെസ്റ്റില്‍ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ തോല്‍പിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷക്കെത്തിയപ്പോള്‍ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 2017-19 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നേടുന്നത്. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 58-3 എന്ന സ്‌കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാല്…
Read More » -
സമനിലയ്ക്കു പിന്നാലെ ഞെട്ടിച്ച് രവിചന്ദ്രന്‍ അശ്വിന്‍; രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി അശ്വിന്‍ പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. ഇത്തവണത്തെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍, അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മാത്രമാണ് താരം കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡുമായാണ് അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റുകളില്‍നിന്ന് 537 വിക്കറ്റുകളും 3503 റണ്‍സുമാണ് അശ്വിന്‍ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനാണ് അശ്വിന്‍. ഇന്ത്യന്‍ താരങ്ങളില്‍ 132 ടെസ്റ്റുകളില്‍നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്. ഏകദിനത്തില്‍ 116 മത്സരങ്ങളും ട്വന്റി20യില്‍ 65 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ച താരമാണ് അശ്വിന്‍. ഏകദിനത്തില്‍ 156 വിക്കറ്റുകളും ട്വന്റി20യില്‍ 72 വിക്കറ്റുകളും…
Read More » -
തോറ്റമ്പി മടുത്തു; പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി പട്ടികയില്‍ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മൂന്നുമത്സരങ്ങളില്‍ മാത്രമാണ് ലീഗില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ തോറ്റു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയടക്കം നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനെതിരേ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇവാന്‍ വുക്കുമാനോവിച്ചിന്റെ പകരക്കാരനായി സീസണിന്റെ തുടക്കത്തിലാണ് സ്റ്റാറേ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകകുപ്പായമണിഞ്ഞത്. 46-കാരനായ സ്റ്റാറേക്ക് 2026 വരേയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നത്. സ്വീഡന്‍, ഗ്രീസ്, ചൈന, യു.എസ്.എ., തായ്‌ലാന്‍ഡ് തുടങ്ങിയിടങ്ങളിലായി എഐകെ, പാനിയോണിയോസ്, ഐഎഫ്‌കെ ഗോട്ടെന്‍ബെര്‍ഗ്, ഡാലിയാന്‍ യിഫാങ്, ബികെ ഹാക്കെന്‍, സാന്‍ ജോസ് എര്‍ത്ത്ക്വാക്‌സ്, സാര്‍പ്‌സ്‌ബോര്‍ഗ് 08,…
Read More » -
പെണ്ണല്ലിത് കട്ടായം; പാരീസ് ഒളിംപിക്‌സ് വനിതാ ബോക്‌സിംഗ് സ്വര്‍ണമെഡല്‍ ജേതാവ് ‘പുരുഷന്‍’! മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
പാരീസ് ഒളിംപിക്‌സില്‍ വനിതാ ബോക്‌സിസിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖെലീഫ് പുരുഷനാണെന്ന് സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പുറത്തായതോടെ വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഇമാനെ ഖെലീഫിന് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്നും പുരുഷ ക്രോമസേമുകളായ XY ക്രോമസോമുകളുണ്ടെന്നും ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയയ്ക്ക് ലഭിച്ച ലിംഗ നിര്‍ണയ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടല്‍ പറയുന്നു. ഇത് 5 ആല്‍ഫ റിഡക്‌റ്റേസ എന്ന എന്‍സൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇമാനെയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളും ആന്തരിക വൃഷണങ്ങള്‍ ഉള്ളതിനെക്കുറിച്ചും ഗര്‍ഭപാത്രത്തിന്റെ അഭാവത്തക്കുറിച്ചുമെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എംആര്‍ഐ സ്‌കാനില്‍ പുരുഷ ലിംഗത്തിന്റെ സാനിദ്ധ്യവും കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി റെഡക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമാനെയ്ക്ക് XY ക്രോമസോമുകള്‍ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍…
Read More » -
സി.കെ നായിഡു ട്രോഫി: അഭിഷേക് നായര്‍, വരുണ്‍ നയനാര്‍, ഷോണ്‍ റോജര്‍ എന്നിവര്‍ക്ക് അര്‍ദ്ധ സെഞ്ച്വറി
സി.കെ നായിഡു ട്രോഫിയില്‍ ഒഡിഷയ്‌ക്കെതിരെ കേരളം ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 276 റണ്‍സെന്ന നിലയിലാണ് കേരളം. ക്യാപ്റ്റന്‍ അഭിഷേക് നായര്‍, വരുണ്‍ നയനാര്‍, ഷോണ്‍ റോജര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. അഭിഷേക് നായര്‍ 62ഉം, വരുണ്‍ നയനാര്‍ 58ഉം ഷോണ്‍ റോജര്‍ 68ഉം റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും അഭിഷേക് നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്‌കോര്‍ 47ല്‍ നില്‌ക്കെ 20 റണ്‍സെടുത്ത റിയാ ബഷീറാണ് ആദ്യം മടങ്ങിയത്. തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേകും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ വരുണ്‍ നയനാരും ഷോണ്‍ റോജറും ചേര്‍ന്ന് കേരളത്തിന്റെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നീക്കി. ഈ കൂട്ടുകെട്ടില്‍ 92 റണ്‍സ് പിറന്നു. എന്നാല്‍ പിന്നീട് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ, തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായത്…
Read More » -
26.3 ഓവറില്‍ 87 റണ്‍സ് വഴങ്ങി ഒന്‍പതു വിക്കറ്റ്, കര്‍ണാടകയെ തകര്‍ത്തെറിഞ്ഞ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍
ബംഗളൂരു: ഫസ്റ്റ് ക്ലാസ് സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഗോവയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് യുവതാരം അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ നേടിയത് ഒന്‍പതു വിക്കറ്റ്. കര്‍ണാടകയിലെ ഡോ. കെ. തിമ്മപ്പയ്യ സ്മാരക ടൂര്‍ണമെന്റില്‍ കര്‍ണാടക ഇലവനെതിരെ 26.3 ഓവറുകള്‍ പന്തെറിഞ്ഞ അര്‍ജുന്‍ 87 റണ്‍സ് വഴങ്ങിയാണ് ഒന്‍പതു വിക്കറ്റുകള്‍ വീഴ്ത്തിയത്. കര്‍ണാടകയുടെ അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളാണ് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്. നികിന്‍ ജോസ്, ശരത് ശ്രീനിവാസ് എന്നിവരായിരുന്നു കര്‍ണാടക ടീമിലെ പ്രധാന താരങ്ങള്‍. ആദ്യ ഇന്നിങ്‌സില്‍ 36.5 ഓവറുകളില്‍നിന്ന് 103 റണ്‍സെടുത്ത് കര്‍ണാടക പുറത്തായി. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ 41 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഗോവ ഉയര്‍ത്തിയത് 413 റണ്‍സ്. അഭിനവ് തേജ്റാണ (109) സെഞ്ചറി നേടിയപ്പോള്‍ മന്‍തന്‍ ഗുട്കര്‍ ഗോവയ്ക്കായി അര്‍ധ സെഞ്ചറിയും (69) സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടക അടിച്ചെടുത്തത്…
Read More »
