Sports
-
വിക്കറ്റിനു പിന്നിലെ ജാഗ്രത; കൊല്‍ക്കത്തയുമായുളള കളിക്കിടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോഡ് ഇട്ട് ധോണി; പിന്നിലാക്കിയത് ദിനേഷ് കാര്‍ത്തിക്കിനെയും സാഹയെയും
കൊല്‍ക്കത്ത: വിക്കറ്റിനു പിന്നിലെ നിതാന്ത ജാഗ്രത. ബാറ്റ്‌സ്മാന്റെ കാലൊന്നിടറയിലാല്‍ നിമിഷാര്‍ധത്തിനുള്ളില്‍ കൈകള്‍ പ്രവര്‍ത്തിക്കും. എത്ര റീപ്ലേകള്‍ നടത്തിയാലും അണുവിട തെറ്റാത്ത ആ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ബാറ്റ്‌സ്മാനു കളം വിടേണ്ടിവരും. ഈ പ്രായത്തിലും എം.എസ്. ധോണിയെന്ന വിക്കറ്റ് കീപ്പര്‍ വേറിട്ടുനിര്‍ത്തുന്നത് ഈ ‘പ്രിസിഷനാണ്’! കൃത്യത എന്നതിന്റെ മറുപേര്. വിക്കറ്റിനു പിന്നിലെ ജാഗ്രതയിലൂടെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണു ചെന്നൈയുടെ ക്യാപ്റ്റന്‍ കൂള്‍. The Magic show with a blend of lightning ⚡️ 2⃣ in 1⃣ package for all #CSK fans to enjoy Updates ▶ https://t.co/ydH0hsBFgS #TATAIPL | #KKRvCSK | @noor_ahmad_15 | @msdhoni | @ChennaiIPL pic.twitter.com/06hYoSkdtQ — IndianPremierLeague (@IPL) May 7, 2025 ഈഡന്‍ ഗാര്‍ഡനില്‍ ചെന്നൈ- കൊല്‍ക്കത്ത മത്സരം. അജിന്‍ക്യ രഹാനെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കളിയില്‍ നൂര്‍ മുഹമ്മദ് എറിഞ്ഞ ഏഴാമത്തെ ഓവറില്‍ ആദ്യ ബോളിലാണു ധോണി നരെയ്‌നെ സ്റ്റംപ്…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍; ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിനിടെ ബോംബ് ഭീഷണി; ഈഡന്‍ ഗാര്‍ഡന് കനത്ത സുരക്ഷ; പഞ്ചാബ്-ഡല്‍ഹി മത്സരം റദ്ദാക്കിയേക്കും; മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്ന് മുംബൈയിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ചെന്നൈ- കൊല്‍ക്കത്ത മത്സരം പുരോഗമിക്കുന്നതിനിടെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ ബോംബ് ഭീഷണി. മാച്ച് പുരോഗമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഒഫീഷ്യല്‍ മെയിലിലേക്കു ഭീഷണി സന്ദേശം എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചെന്നും ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷ കൂട്ടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായി നടക്കുന്ന ഐപിഎല്‍ മത്സരമാണിത്. അതേസമയം, പഞ്ചാബ്-ഡല്‍ഹി മത്സരത്തിന്റെ വേദിയും മാറ്റിയേക്കുമെന്നാണു വിവരം. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തെ തുടര്‍ന്നും ഭീഷണികള്‍ ഉയര്‍ന്നതും പരിഗണിച്ചു മേയ് എട്ടിനു നടക്കേണ്ട മത്സരം ധര്‍മശാലയില്‍നിന്നു മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും. മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്നു മുംബൈയിലേക്കും മാറ്റും. പഞ്ചാബിന്റെ രണ്ടാമത്തെ ഹോംഗ്രൗണ്ടാണ് ധര്‍മശാല. മൂന്നു മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്. ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം നടപ്പാക്കുമെന്നാണു വിവരം. പഞ്ചാബ് ധര്‍മശാലയില്‍ ഒരു കളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേയ് നാലിനു ലക്‌നൗവുമായിട്ടായിരുന്നു മത്സരം. പതിനൊന്നു കളികളില്‍നിന്ന് ഏഴു വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണു പഞ്ചാബ്. പതിനൊന്നു കളികളില്‍നിന്ന് ഡല്‍ഹിക്ക് ആറു വിജയങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാത്തിരുന്ന്…
Read More » -
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ; പുതിയ ക്യാപ്റ്റനെ കണ്ടെത്തല്‍ ബിസിസിഐയ്ക്ക് തലവേദനയാകും; പരിഗണിക്കുന്നവര്‍ക്ക് കളിയില്‍ സ്ഥിരതയില്ല; ഇടക്കാല ക്യാപ്റ്റന്‍സി വേണ്ടെന്ന് ഗംഭീറും; പിന്നെയാര്?
ബംഗളുരു: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 67 ടെസ്റ്റുകളില്‍ നിന്ന് 4301 റണ്‍സാണ് 38കാരനായ രോഹിത് ശര്‍മ നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്റെ ടെസ്റ്റ് ശരാശരി 40.57 ആണ്. 2024 ല്‍ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഹോം സീരിസിലും ഓസീസിനെതിരെ അവരുടെ നാട്ടിലും മോശം ഫോമിലായിരുന്നു രോഹിത് ശര്‍മ. എട്ട് ടെസ്റ്റ് മല്‍സരങ്ങളില് നിന്നായി 10.93 ആയിരുന്നു രോഹിതിന്റെ…
Read More » -
പാകിസ്താനുമായി ഐസിസി ടൂര്‍ണമെന്റില്‍ അടക്കം ഇന്ത്യ കളിക്കരുതെന്നു ഗൗതം ഗംഭീര്‍; ‘സര്‍ക്കാരിന്റെ തീരുമാനമാണു പ്രധാനം; പക്ഷേ ബോളിവുഡോ ക്രിക്കറ്റോ സഹകരിക്കരുത്; ഇന്ത്യന്‍ പൗരന്‍മാരുടെ ജീവനേക്കള്‍ വലുതല്ല ഒന്നും’
ന്യൂഡൽഹി: പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന അഭിപ്രായവുമായി ഇന്ത്യൻ കോച്ചും മുൻതാരവുമായ ഗൗതം ഗംഭീർ രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് അടക്കമുള്ള വേദികളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്. ‘‘ ഇരുരാജ്യങ്ങളും തമ്മിൽ കളിക്കരുതെന്നാണ് എന്റെ അഭിപ്രായം. പാകിസ്താൻ ഇതൊന്നും നിർത്താത്തിടത്തോളം കാലം ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഒന്നും നടക്കരുത്. കളിക്കണോ വേണ്ടയോ എന്നത് സർക്കാറിന്റെ തീരുമാനമാണ്. പക്ഷേ ക്രിക്കറ്റ് മത്സരങ്ങളോ ബോളിവുഡോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ നടക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യൻ പട്ടാളക്കാരുടെയും പൗരന്മാരുടെയും ജീവനേക്കാൾ വലുതല്ല ഒന്നും’’ -ഗംഭീർ പറഞ്ഞു. ഏഷ്യ കപ്പിലും ട്വന്റി 20 ലോകകപ്പിലും പാകിസ്താനുമായി കളിക്കുമോ എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ഇങ്ങനെ: ‘‘ഇതെന്റെ തീരുമാനമല്ല. ഇത് ബിസിസിഐയുടെയും സർക്കാറിന്റെയും തീരുമാനമാണ്. അവരെന്ത് തീരുമാനമെടുത്താലും ഞങ്ങൾക്ക് ഒകെയാണ്. അത് രാഷ്ട്രീയവൽക്കരിക്കില്ല’’ -ഗംഭീർ…
Read More » -
കരിയറിന്റെ ഒരുഘട്ടത്തില്‍ ആര്‍സിബി വിടുന്ന കാര്യം പോലും ആലോചിച്ചു; ‘പ്രതീക്ഷകളുടെ ഭാരം തളര്‍ത്തി, ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പ്രകടനത്തെയും ബാധിച്ചു; വിജയങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് കോഹ്ലി
ബെംഗളൂരു: കരിയറിന്റെ ഒരു ഘട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്ലബ് വിടുന്ന കാര്യം പരിഗണിച്ചിരുന്നുവെന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലി. പ്രതീക്ഷകളുടെ ഭാരം ചുമലിലുണ്ടായിരുന്നതിനാല്‍ തളര്‍ന്നുപോയതായും, അതുകൊണ്ടാണ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതെന്നും കോഹ്ലി ക്ലബ് പുറത്തുവിട്ട പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. ‘വര്‍ഷങ്ങളോളം ഞാന്‍ ടീം ഇന്ത്യയെ നയിച്ചു. ഒന്‍പതു സീസണുകളില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായി. എന്നാല്‍ ബാറ്ററെന്ന നിലയില്‍ എന്നിലുള്ള പ്രതീക്ഷകള്‍ കൂടിയതോടെ സമ്മര്‍ദത്തിലായി’. ‘2016-2019 കാലത്ത് ആര്‍സിബി വിടണമെന്ന് പല കോണുകളില്‍നിന്നും നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നു. കരിയറില്‍ എന്റെ കാര്യങ്ങള്‍ തന്നെ എനിക്കു ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്തൊരു സാഹചര്യമായിരുന്നു അത്. വളരെയധികം ബുദ്ധിമുട്ടിലായി. അതില്‍നിന്ന് രക്ഷ നേടുന്നതിനാണു നിര്‍ണായകമായ തീരുമാനം എടുത്തത് ‘ ‘ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം നടത്തി, എനിക്ക് ഇവിടെ തന്നെ തുടര്‍ന്നും കളിക്കണമായിരുന്നു. അതോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. കളിക്കാരനായി മാത്രം ബെംഗളൂരുവില്‍ തുടരുന്നതാണു നല്ലതെന്നും ഞാന്‍ തീരുമാനിച്ചു. ആര്‍സിബിയുമായി അത്രത്തോളം വിലപ്പെട്ട ബന്ധമാണ് എനിക്കുള്ളത്.…
Read More » -
നിരോധിത ഉത്പന്നം ഉപയോഗിച്ചു; വിലക്കു മാറിയ റബാദ ഐപിഎല്ലില്‍ ഗുജറാത്തിനു വേണ്ടി പന്തെറിയും; ‘ഖേദമുണ്ടെന്ന്’ അറിയിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിഷേന്‍
മുംബൈ: നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതോടെ ഐപിഎലിനിടെ സ്വദേശത്തേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗീസോ റബാദ ഇന്ത്യയില്‍ തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് താരമായ റബാദ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തിരിച്ചെത്തിയത്. ഇന്നു നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം മുതല്‍ റബാദ സിലക്ഷന് ലഭ്യമാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് അറിയിച്ചു. ”തന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവ് റബാദ അംഗീകരിക്കുകയും അതില്‍ ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ് ഫ്രീ സ്‌പോര്‍ട് (എസ്എഐഡിഎസ്) ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. താല്‍ക്കാലിക വിലക്ക് അംഗീകരിച്ച് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന റബാദ നിര്‍ദ്ദേശിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് റബാദയുടെ സേവനം ലഭ്യമാകും’ ഗുജറാത്ത് ടൈറ്റന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതിനാലാണ് താന്‍ ഐപിഎല്‍ സീസണില്‍ നിന്നു പിന്‍മാറിയതെന്ന് കഗീസോ റബാദ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍…
Read More » -
ഒരു കോടി തന്നില്ലെങ്കിൽ കൊന്നുകളയും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
രോഹിത്ത് നായകനായി തുടരുമോ? ഉറപ്പു നല്‍കാതെ ബിസിസിഐ; ഗില്‍ ഉപനായകനാകും; ‘ഇടക്കാല’ നായകനാകാന്‍ താത്പര്യം അറിയിച്ച് സീനിയര്‍ താരം; സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും താത്പര്യമില്ല!
ബംഗളുരു: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) അവസാന ആഴ്ചകളിലേക്കു കടന്നതിനു പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വീണ്ടും ചര്‍ച്ചയില്‍. ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി തുടരുമോയെന്ന ചര്‍ച്ചകള്‍ പലവഴിക്കു നടക്കുന്നുണ്ട്. തല്‍ക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച രോഹിത്തിന്, ആഗ്രഹപ്രകാരം നായകനായി തുടരാനാകുമോയെന്ന് വ്യക്തമല്ല. ടീമിലുണ്ടാകുമെന്ന് തീര്‍ച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകര്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അതിനിടെ, ജസ്പ്രീത് ബുമ്രയെ ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.…
Read More » -
തുടര്‍ച്ചയായ ആറു സിക്‌സറുകള്‍; ഈഡന്‍ ഗാര്‍നെ തീപിടിപ്പിച്ച് പരാഗിന്റെ കനലാട്ടം; ഒറ്റ റണ്‍സിന്റെ തോല്‍വിയിലും ജ്വലിച്ച് രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്കായി റസലിന്റെ വെടിക്കെട്ട്
കൊൽക്കത്ത: ഇംഗ്ലിഷ് താരം മോയിൻ അലിക്കെതിരെ ഒറ്റ ഓവറിൽ തുടർച്ചയായി അഞ്ചു സിക്സറുകൾ. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ച് തുടർച്ചയായി ആറു സിക്സറുകളെന്ന നേട്ടം… വെറും അഞ്ച് റൺസിന് സെഞ്ചറി നഷ്ടമായതിന്റെ നിരാശയ്‌ക്കിടയിലും കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ തീപിടിപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിൽ, നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഒറ്റ റണ്ണിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, രാജസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു. വൈഭവ് അറോറ എറിഞ്ഞ 20–ാം ഓവറിൽ രാജസ്ഥാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസാണ്. ഇംപാക്ട് പ്ലേയറായി എത്തിയ ശുഭം ദുബെ രണ്ടു സിക്സും ഒരു ഫോറും സഹിതം 20 റൺസടിച്ചതോടെയാണ് മത്സരം നാടകീയമായത്. അവസാന പന്തിൽ വിജയത്തിലേക്ക് മൂന്നു റൺസ് എന്ന നിലയിൽ…
Read More » -
ഒറ്റയേറ്! സ്റ്റംപിന്റെ ഒരു ഭാഗം ഒടിഞ്ഞ് രണ്ടുവാര അപ്പുറത്ത്, വണ്ടർ കിഡിന്റെ ആവനാഴിയിൽ ആയുധങ്ങൾ ഇനിയുമുണ്ട്… അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ
ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, വണ്ടർകിഡ് വൈഭവ് സൂര്യവംശി ഓരോ നിമിഷവും ആരാധകരേയും സഹതാരങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സെഞ്ചുറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയം തീർക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ പതിനാലുകാരൻ. നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകണ്ട് ടീമിലെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും വിസ്മയും അന്തംവിട്ടു നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിശീലനത്തിനിടെയുള്ള സൂര്യവംശിയുടെ മാസ്മരിക ബോളിങ്ങ് രാജസ്ഥാൻ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇന്ന് ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിരിക്കെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് വൈഭവ് പന്തുകൊണ്ടും മായാജാലം തീർത്തത്. അതേസമയം 14–ാം വയസിൽത്തന്നെ ഞെട്ടിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലെടുക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് പറയുന്നു. ‘‘ ചെറിയ കുട്ടിയായ വൈഭവിന്റെ കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനോ…
Read More »