കോച്ച് വന്‍ ദുരന്തമാണോ? ഒമ്പതു ടെസ്റ്റുകളില്‍ വിജയം ഒന്നില്‍ മാത്രം; ഗംഭീറിനെ തെറിപ്പിക്കണമെന്ന് ആരാധകര്‍; വ്യക്തി താത്പര്യം ടീം കെട്ടുറപ്പിനെ ബാധിച്ചു; വെറുതെയല്ല ബുംറ ഡ്രസിംഗ് റൂമില്‍ പൊട്ടിത്തെറിച്ചത്

ലീഡ്സ്: ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയതോടെ ഗംഭീറിനെതിരേ തിരിഞ്ഞ് ആരാധകര്‍. റെഡ്‌ബോള്‍ ക്രിക്കറ്റ് കൊണ്ടുനടക്കാന്‍ ഗംഭീറിന് അറിയില്ലെന്നും ടെസ്റ്റില്‍ പുതിയ കോച്ചിനെ കൊണ്ടുവരണമെന്നുമാണു ആവശ്യം. 371 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. പക്ഷെ അതു പ്രതിരോധിക്കാന്‍ കഴിയാതെ അവസാനദിവസം അവസാന സെഷനില്‍ ശുഭ്മന്‍ ഗില്ലും സംഘവും കളി കൈവിടുകയും ചെയ്തു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെ പുറത്താക്കണമെന്നാണു രൂഷമായ പ്രതികരണം. 9 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. ഓസ്ട്രേിയയെ അവരുടെ നാട്ടില്‍ വച്ച് രണ്ടു ടെസ്റ്റ് പരമ്പരകളില്‍ തോല്‍പ്പിച്ചിട്ടുള്ള ഇന്ത്യന്‍ ടീമിനെയാണ് ഗംഭീര്‍ പൊളിച്ചടുക്കിയത്. ഈഗോയും വ്യക്തി താത്പര്യവുമെല്ലാം ടീം കെട്ടുറപ്പിനെയും ബാധിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായിട്ടുള്ള കോച്ചായിട്ടാവും ഗൗതം ഗംഭീര്‍ ഓര്‍മിക്കപ്പെടുക. മുന്‍ വിവാദ കോച്ചായ ഗ്രെഗ് ചാപ്പലിനേക്കാള്‍ മോശമാണ് അദ്ദേഹന്നും ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ പ്രകടനം നോക്കൂ- ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റു, നാട്ടില്‍ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടു, നാട്ടിലെ 12 വര്‍ഷത്തെ വിജയക്കുപ്പ് അവസാനിപ്പിച്ചു, 12 വര്‍ഷങ്ങള്‍ള്‍ക്കു ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടു, ഡബ്ല്യുടിസി ഫൈനല്‍ യോഗ്യത ആദ്യമായി നഷ്ടമായി, വിരാട് കോലിയെയും രോഹിത് ശര്‍മയെയും വിരമിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റും കൈവിട്ടു. ഗംഭീറിനെക്കൊണ്ട് ഇതു സാധിക്കില്ലെന്നു തന്നെയാണ് ഇവയെല്ലാം തെല്‍ക്കുന്നതെന്നും ആരാധകര്‍ പറയുന്നു.
രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി എന്തു നേട്ടമാണ് കൈവരിച്ചതെന്നു തനിക്കറിയില്ലെന്നായിരുന്നു ഒരിക്കല്‍ ഗൗതം ഗംഭീറിന്റെ പരിഹാസം. എന്നാല്‍, ഗംഭീറിനു കീഴില്‍ ഇതിനകം കളിച്ച ഒമ്പതു ടെസ്റ്റുകല്‍ ഏഴിലും ഇന്ത്യ തോല്‍വിയറിഞ്ഞു. ഒന്നു സമനിലയായപ്പോള്‍ ജയിക്കാനായത് ഒന്നില്‍ മാത്രമാണെന്നായിരുന്നു ഒരു വിമര്‍ശനം. ഗംഭീറിനെ പുറത്താക്കാതെ സംരക്ഷിച്ച ബിസിസിഐ കോലിക്കും രോഹിത്തിനും അശ്വിനും പുറത്തേക്കു വഴിവെട്ടി. നാട്ടില്‍ ന്യൂസിലാന്‍ഡിനോടു സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റു, ഇപ്പോള്‍ ഇംഗ്ലണ്ടിലും പരാജയത്തോടെ തുടങ്ങിയിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പര ഇന്ത്യ ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും ആരാധകര്‍ തുറന്നടിച്ചു.