Sports
-
ജയത്തോടെ തുടക്കം; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും ഉൾപ്പെടെയുള്ള താരങ്ങൾ
ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. ട്രിവാൺഡ്രം – കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്‍റെ ഉടമസ്ഥർ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയഭയുടെ മാറ്റ് കൂട്ടി സാക്ഷാൽ മോഹൻലാലും. ആകാംക്ഷയും ആവേശവും ഇടയ്ക്ക് മഴ ഉയർത്തിയ ആശങ്കയുമെല്ലാമായി കാണികൾക്ക് മികച്ചൊരു അനുഭവമായിരുന്നു ട്രിവാൺഡ്രം – കൊച്ചി മത്സരം. കൊച്ചിയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാനായെങ്കിലും മികച്ച ബൌളിങ്ങിലൂടെ അവരും തിരിച്ചടിച്ചു. അതോടെ മത്സരം ഇഞ്ചോടിഞ്ച് ആവേശത്തിലേക്ക്. അവിടെ കാണികളായി ഉടമസ്ഥർ കൂടിയായുള്ള താരങ്ങളുടെ സാന്നിധ്യം ടീമംഗങ്ങൾക്ക് പ്രത്യേക ഉർജ്ജം പകർന്നിട്ടുണ്ടാകണം. ആ ആത്മവിശ്വാസത്തിൽ അവർ ജയിച്ചു കയറുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിനെത്തിയ മോഹൻലാൽ ട്രിവാൺഡ്രം – കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തി. ബ്രാൻഡ് അംബാസർ കൂടിയായ അദ്ദേഹം സുഹൃത്ത് പ്രിയദർശനൊപ്പം ഏറെ നേരം മല്സരം കാണാൻ ചെലവിട്ടു. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന…
Read More » -
ബി.സി.സി.ഐയെ ഭരിക്കാന്‍ പുതിയ ‘അടുത്തപുത്രന്‍’? ജയ് ഷായ്ക്കു പകരക്കാരനായി എത്തുമോ രോഹന്‍ ജെയ്റ്റ്‌ലി?
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്ക് വീണ്ടും ബി.ജെ.പിയുടെ ‘ബന്ധുനിയമന’മെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി ജയ് ഷായ്ക്കു പകരക്കാരനായാണു പുതിയയാള്‍ എത്തുന്നത്. കേന്ദ്ര ധനമന്ത്രിയും തലമുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്ലി പുതിയ ബി.സി.സി.ഐ സെക്രട്ടറിയായി സ്ഥാനത്തെത്തുമെന്നാണു വിവരം. ഹിന്ദി മാധ്യമമായ ‘ദൈനിക് ഭാസ്‌കര്‍’ ആണ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചു വിവരം പുറത്തുവിട്ടിരിക്കുന്നത്. ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവിലെ ഐ.സി.സി ചെയര്‍മാന്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി 2024 നവംബര്‍ 30ന് അവസാനിക്കാനിരിക്കുകയാണ്. ഐ.സി.സി തലപ്പത്ത് രണ്ടാമൂഴമാണിത് ബാര്‍ക്ലേയ്ക്ക്. ഇനിയും പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജയ് ഷാ ഐ.സി.സി നേതൃത്വം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേക്കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍, പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇത്തരമൊരു നീക്കത്തിന്റെ തെളിവായാണു വിലയിരുത്തപ്പെടുന്നത്.…
Read More » -
കേരള ക്രിക്കറ്റ് ലീഗ്: തൃശൂര്‍ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്
തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂര്‍ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസായ ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറാണ്. നിലവില്‍ കേരള വെറ്ററന്‍സ് ആന്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ( വിസിഎകെ) യ്ക്ക് വേണ്ടി സജ്ജാദ് കളിക്കുന്നുണ്ട്. എട്ട് വയസു മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സജ്ജാദ് ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ടാണ് തൃശൂര്‍ ക്ലബിനെ സ്വന്തമാക്കി കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരം. തൃശൂര്‍ ടീമിനെ കൂടാതെ മറ്റ് അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കും. ടീം പ്രഖ്യാപനവും ലോഗോ, ജേഴ്സി എന്നിവയുടെ പ്രകാശനവും തൃശൂരില്‍ വെച്ച് നടക്കുമെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. മികച്ച ടീമിനെ നേരിടാന്‍ കഴിയുന്ന കരുത്തുറ്റ ടീമിനെ…
Read More » -
എക്‌സ്ട്രാ ടൈമില്‍ മാര്‍ട്ടിനസിന്റെ വിജയ ഗോള്‍, അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം
മിയാമി(ഫ്ളോറിഡ): നായകന്‍ ലയണല്‍ മെസ്സി പാതി വഴിയില്‍ മടങ്ങിയിട്ടും അര്‍ജന്റീന തളര്‍ന്നില്ല. ഒരു ഗോളിന് കൊളംബിയയയെ കീഴടക്കി മെസ്സിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. കൊളംബിയ കണ്ണീരോടെ മടങ്ങി. കോപ്പയില്‍ വീണ്ടും ആലബിസെലസ്റ്റന്‍ കൊടുങ്കാറ്റ്. ലൗട്ടാറോയുടെ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. നേരത്തേ മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്സിലെത്തി. പിന്നാലെ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് കൊളംബിയയും പ്രത്യാക്രമണം നടത്തിയതോടെ മത്സരം കടുത്തു. നിരനിരയായി കൊളംബിയന്‍ താരങ്ങള്‍ അര്‍ജന്റൈന്‍ ബോക്സിലേക്ക് ഇരച്ചെത്തി. ആറാം മിനിറ്റില്‍ കൊളംബിയന്‍…
Read More » -
ടി20 ലോകകപ്പിലെ ആദ്യജയം ആതിഥേയര്‍ക്ക്; കാനഡയെ 7 വിക്കറ്റിന് വീഴ്ത്തി യു.എസ്
ഡാലസ്(ടെക്‌സസ്): ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റിനായിരുന്നു യുഎസ്എയുടെ ജയം. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎസ് മറികടന്നു. ആരോണ്‍ ജോണ്‍സിന്റെ കടന്നാക്രമണമാണ് ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആന്‍ഡ്രിസ് ഗോസ് അര്‍ധ സെഞ്ചുറിയുമായി ജോണ്‍സിന് ഉറച്ച പിന്തുണ നല്‍കി. അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ സ്റ്റീവന്‍ ടെയ്ലറെയും പിന്നാലെ ക്യാപ്റ്റന്‍ മൊണാക് പട്ടേലിനെയും (16) നഷ്ടമായ ശേഷമായിരുന്നു യുഎസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മൂന്നാം വിക്കറ്റില്‍ ജോണ്‍സ് – ഗോസ് സഖ്യം കൂട്ടിച്ചേര്‍ത്ത 131 റണ്‍സാണ് യുഎസിന്റെ ജയം എളുപ്പമാക്കിയത്. വെറും 40 പന്തുകള്‍ നേരിട്ട ജോണ്‍സ് 10 സിക്സും നാല് ഫോറുമടക്കം 94 റണ്‍സോടെ പുറത്താകാതെ നിന്നു. ആന്‍ഡ്രിസ് ഗോസ് 46 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 65 റണ്‍സെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യന്‍…
Read More » -
ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനു സ്വീകരണം
ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനു സ്വീകരണം.ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ച് നടന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ ടീം മെഡൽ നേടിയത്. ടീം അംഗങ്ങളായ നിഖിൽ എസ് എസ് ജെർസൺ ക്രിസ്തുരാജ്,ടീം മാനേജർ എസ് എസ് സുധീർ എന്നിവർക്ക് സംസ്ഥാന ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്.
Read More » -
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് :കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിലെ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 36 റണ്ണിനു വീഴ്‌ത്തിയാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം. 26നാണു ഫൈനല്‍. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കലാശപ്പോരിനു യോഗ്യത നേടിയത്. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഒന്‍പത് വിക്കറ്റിന് 175 റണ്ണെടുത്തു. രാജസ്‌ഥാന്റെ വെല്ലുവിളി ഏഴുവിക്കറ്റ് നഷ്‌ടപ്പെടുത്തി 139 റണ്ണില്‍ അവസാനിച്ചു. ബാറ്റര്‍മാര്‍ മികവിലേക്ക് ഉയരാതെ പോയതാണ് സഞ്‌ജു സാംസണിനും സംഘത്തിനും വിനയായത്. 35 പന്തില്‍ രണ്ടു സിക്‌സും ഏഴു ഫോറും അടക്കം പുറത്താകാതെ 56 റണ്ണടിച്ച ധ്രുവ് ജുറെല്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ മുന്നു സിക്‌സും നാലുഫോറും ഉള്‍പ്പെടെ 42) എന്നിവരൊഴികെയുള്ള രാജസ്‌ഥാന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ടോം കോഹ്ലര്‍ കാഡ്‌മോര്‍ (10) സഞ്‌ജു സാംസണ്‍ (10), റയാന്‍ പരാഗ്…
Read More » -
ഐഎസ്‌എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള
കൊച്ചി: പ്രഫഷനല്‍ ഫ്രാഞ്ചൈസി ഫുട്‌ബോള്‍ ലീഗിന്റെ ആവേശം കേരളത്തിലേക്കും. ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആറ് പ്രഫഷനല്‍ ക്ലബുകള്‍ സെപ്റ്റംബറില്‍ ആരംഭിച്ച് രണ്ടുമാസത്തോളം നീളുന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് ആദ്യലീഗില്‍ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്‌എല്‍ മാതൃകയിലാകും ലീഗ്. കേരള ഫുട്‌ബോളില്‍ കൂടുതല്‍ പ്രഫഷനല്‍ ക്ലബുകളേയും പ്രഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളെയും സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മീരാൻ ഗ്രൂപ്പുമായി സഹകരിച്ച് പ്രഫഷനല്‍ ലീഗ് അവതരിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന പ്രഫഷനല്‍ താരങ്ങളാകാനും അതുവഴി ഐഎസ്‌എല്‍ ഉള്‍പ്പടെ ഉയര്‍ന്ന തരത്തില്‍ വളരാന്‍ അവസരം നല്‍കാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോള്‍ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുല്‍ത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്ബൻസ്, തൃശ്ശൂരില്‍ നിന്ന് തൃശ്ശൂർ റോർ ഫുട്ബോള്‍…
Read More » -
ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂലോക തോൽവികൾ ഇവർ
എല്ലാ സീസണുകളും താരങ്ങൾക്ക് ഒരു പോലെയാവില്ല.ചില താരങ്ങൾക്ക് ചില സീസണുകൾ ഏറെ മികച്ചതാവാം.ചിലർ മോശമാവാം. മോശം പ്രകടനം നടത്തിയാൽ അതിനർത്ഥം അവർ മോശം താരങ്ങളാണ് എന്നല്ല, മറിച്ച് ഈ സീസൺ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് സാരം. എന്നാൽ വേണ്ടത്ര അവസരം ലഭിച്ചിട്ടും ഭൂലോക തോൽവികളായാലോ..? ഈന്തപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയായിരുന്നു ഗോൾകീപ്പർ കരഞ്ജിത്തിന്റെ അവസ്ഥ. ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയ സുവാർണാവസരമായിരുന്നു ഇത്തവണ കരഞ്ജിത്തിന്റേത്.പക്ഷെ ടിയാൻ ഗോൾവല കാത്തപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സ് തോറ്റു. ഒന്നാം ഗോളി സച്ചിൻ സുരേഷിന് പരിക്കേറ്റപ്പോൾ ടീമിന്റെ ഗോൾ കീപ്പിംഗ് ചുമതല ലഭിച്ച കരഞ്ജിത്തിന് പേരിനൊത്ത് ഉയരാനായില്ല.ഏഴ് മത്സരങ്ങളിൽ ഗോൾ വല കാത്ത സിങ്ങിന് ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാനായില്ല.ഈ കളികളിലെല്ലാം ബ്ലാസ്റ്റേഴ്സ് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. മറ്റൊരാൾ മലയാളി താരം രാഹുൽ കെപിയാണ്.ഈ സീസൺ രാഹുലിനെ സംബന്ധിച്ച് അത്ര നല്ല സീസണായിരുന്നില്ല. 19 മത്സരങ്ങളിൽ ഈ സീസണിൽ ബൂട്ടണിഞ്ഞ രാഹുലിന് ഗോളൊന്നും…
Read More » -
ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് ലഖ്നൗ മുതലാളി
ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനോട് പരസ്യമായി രോഷം പ്രകടിപ്പിച്ച് ടീം ഉടമ സ‍്ജീവ് ഗോയങ്ക. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടീമിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുല്‍ പറയുന്നത് അംഗീകരിക്കാതെ ഫീല്‍ഡിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെയെങ്കിലും ലഖ്നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ്…
Read More »