Sports
-
‘റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൂടുമാറിയതിൽ പ്രതികരിച്ച് മുൻ ആർസിബി താരം ഫാഫ് ഡുപ്ലെസിസ് രംഗത്ത്. തനിക്ക് രാജസ്ഥാൻ റോയൽസെന്ന് കേട്ടാൽ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് ഓടി വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു. ‘ഇതുവരെയുള്ള ഐപിഎല്ലിന്റെ ചരിത്രമെടുത്തുനോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണി, മുംബൈയ്ക്ക് രോഹിത്ത്, ആർസിബിക്ക് കോഹ്‌ലി, അതുപോലെ രാജസ്ഥാനെന്ന് പറയുമ്പോൾ തനിക്ക് ആദ്യം ഓർമയിൽ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്’, ഡുപ്ലെസി പറഞ്ഞു. അതുപോലെ സഞ്ജുവിന്റെ അഭാവത്തിൽ യശ്വസി ജയ്‌സ്വാളിന് രാജസ്ഥാനിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ…
Read More » -
‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ
മുംബൈ: മദ്യപാന ശീലം പൂർണമായും നിർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് ഈ വലിയ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചെഹൽ രംഗത്തെത്തിയിരിക്കുന്നത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ വ്യക്തമാക്കി. ‘‘മതി, ഇനി ഇല്ല,ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു. ‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ…
Read More » -
ഐസിസിയുടെ ചതി; സഞ്ജുവില്ല,യുഎസ്എ താരവും ഫര്‍ഹാനും അടക്കം പട്ടികയില്‍
ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷവും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താതെ ഐസിസിയുടെ ഫെബ്രുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പട്ടിക. ലോകകിരീടത്തിന് ശേഷം ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഐസിസിയുടെ ടൂര്‍ണമെന്‍റിന്‍റെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരാരും പട്ടികയിലില്ല. ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സ്, യുഎസ്എയുടെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക്, പാക്കിസ്ഥാന്‍ താരം സാഹിബ്‌സാദ ഫർഹാൻ എന്നിവരാണ് പട്ടികയിലുള്ളത്. ലോകകപ്പിലെ ടോപ്പ് സ്കോറരാണ് ഫര്‍ഹാന്‍. 160.25 സ്ട്രൈക്ക് റേറ്റില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. 76.60 ആണ് ശരാശരി. ട്വന്‍റി 20 ലോകകപ്പില്‍ രണ്ടു സെഞ്ചറി നേടുന്ന ഏക പുരുഷതാരവും ഫര്‍ഹാനാണ്. ഇംഗ്ലണ്ടിന്‍റെ സെമി ഫൈനല്‍ വരെയുള്ള യാത്രയില്‍ നിര്‍ണായകമായിരുന്നു വില്‍ ജാക്സ്. 194 റണ്‍സ് നേടിയ ജാകിന്‍റെ സ്ട്രൈക്ക് റേറ്റ് 173.21 ആണ്. 11 വിക്കറ്റും താരം നേടി. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ നാലു മാന്‍ ഓഫ് ദി മാച്ചാണ് ലോകകപ്പില്‍ വില്‍ ജാക്സ് സ്വന്തമാക്കിയത്. പന്തുകൊണ്ട്…
Read More » -
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; പ്രതികരിക്കാതെ ഫിഫ
ടെഹ്റാന്‍: ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിലെ ഇറാന്‍റെ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷന്‍. ഇറാന്‍റെ മത്സരങ്ങള്‍ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ മാറ്റണമെന്നാണ് ഇറാന്‍റെ ആവശ്യം. വേദി മാറ്റം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്‍റെ ആവശ്യത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30-നകം ഇറാന്‍റെ ആവശ്യത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ ആശങ്കയുള്ളതിനാൽ ഇറാൻ ടീം അമേരിക്കയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്‍റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമാണ് നടക്കേണ്ടത്. ട്രംപ് സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിൽ ഞങ്ങൾ അമേരിക്കയിലേക്ക് പോകില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറഞ്ഞു. നിലവിൽ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനുള്ള ചർച്ചകൾ ഇറാൻ ഫിഫയുമായി…
Read More » -
ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്… ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?- ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു
സഞ്ജു സാംസൺ ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയ ധൈര്യമായ സംഭാഷണം വെളിപ്പെടുത്തി വേദിയിൽ ചിരി പടർത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരിശീലകൻ രാഹുൽ ദ്രാവിഡയുമായുള്ള ആ സംഭാഷണത്തിന് പിന്നാലെ തന്നെ ആദ്യ പന്തിൽ സിക്സറടിച്ചാണ് ആരാധകരെ ഞെട്ടിച്ചതെന്ന് സാംസൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൂര്യവംശി 2025-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ഓൾറൗണ്ടറായ ശാർദുൽ താക്കൂറിനെ സിക്സറടിച്ച് താരം ശ്രദ്ധ നേടി. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ വാർഷിക നമൻ അവാർഡ് ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സാംസൺ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നമൻ അവാർഡ് ഷോയ്ക്കിടെ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ചപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവതാരകൻ വൈഭവ് സൂര്യവംശിയോട് ചോദിക്കുകയുണ്ടായി. തന്റെ ശൈലിയെക്കുറിച്ച് വൈഭവ് പറഞ്ഞു…
Read More » -
പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും പൊങ്കാല, ബഹിഷ്കരണത്തിന് ആഹ്വാനം!! സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം,
ലണ്ടൻ: ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരെയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. 2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിവാദ പാക് താരം അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തിൽ, ഇന്ത്യൻ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്‌സിന്റെ ഈ നീക്കം ഏറെ വലിയ വിവാദമാകുകയാണ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി പാക് കളിക്കാരനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. അബ്രാർ അഹമ്മദ് മുൻപ് ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു എന്ന ആരോപണമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്. ലണ്ടനിൽ നടന്ന ലേലത്തിൽ സിഇഒ കാവ്യാ…
Read More » -
2012ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന സച്ചിൻ തെണ്ടുൽക്കറെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചിരുന്നതായി അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ സന്ദീപ് പാട്ടീൽ. തന്റെ 24 വർഷത്തിലധികം നീണ്ട അന്താരാഷ്ട്ര കരിയറിൽ അനവധി റെക്കോർഡുകൾ സ്വന്തമാക്കി. 100 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയത് ഉൾപ്പെടെ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ഇന്നും നിലകൊള്ളുന്ന സച്ചിന് കരിയറിനിടയിൽ ചില കഠിനമായ ഘട്ടങ്ങളും അദ്ദേഹത്തിന് നേരിട്ടിരുന്നുവെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തൽ. 2012 ലാണ് സംഭവം. ആ വർഷം സച്ചിൻ ടെണ്ടുൽക്കറിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ശരാശരി 23.8 മാത്രവും 10 ഏകദിന മത്സരങ്ങളിൽ ശരാശരി 31.5 മാത്രവുമാണ് നേടിയത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചിരുന്ന അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ സന്ദീപ് പാട്ടീൽ സച്ചിനോട് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് നേരിട്ട് ചോദിച്ച സംഭവമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. യൂട്യൂബിലെ “ദ…
Read More »


