Sports
-
സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനത്ത് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ട് ; ഗില്ലിനെ ഓപ്പണറാക്കുന്നതിനെ ന്യായീകരിച്ച് സൂര്യകുമാര്‍ ; മൂന്ന് മുതല്‍ ഏഴു സ്ഥാനങ്ങളില്‍ കളിക്കുന്നവര്‍ക്ക് ബാറ്റിംഗില്‍ സ്ഥിരം പൊസിഷനില്ല, എവിടെയും ഇറങ്ങണം
കട്ടക്ക് : ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളിതാരം സഞ്ജു സാംസണെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെ ന്യായീകരിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുസാംസണ് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവിന് ആവശ്യത്തില്‍ കൂടുതല്‍ അവസരം നല്‍കിയെന്നും എന്നാല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹം സന്നദ്ധനാണെന്നത് സന്തോഷകരമായ കാര്യമാണെന്നും സൂര്യകുമാര്‍ മറുപടി നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസണിന്റെ ബാറ്റിംഗ് ഓര്‍ഡറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സൂര്യകുമാര്‍. ഓപ്പണര്‍മാരൊഴികെ 3 മുതല്‍ 7 വരെയുള്ള സ്ഥാനങ്ങളില്‍ കളിക്കുന്ന ബാറ്റിംഗ്‌നിര സ്ഥിരമായ ഒരു സ്ഥാനത്ത്് തന്നെ നിലനില്‍ക്കാതെ സാഹചര്യത്തിനനുസരിച്ച് മാറാന്‍ തയ്യാറാകണം. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിനേക്കാള്‍ മുന്‍പേ ഗില്‍ ഇറങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തതിനാല്‍ ആ സ്ഥാനത്തിന് ഗില്‍ അര്‍ഹനായിരുന്നു എന്ന് സൂര്യകുമാര്‍ പറഞ്ഞു. തിലക് വര്‍മ്മയോ ശിവം ദുബെയോ ഒക്കെ…
Read More » -
ഫോര്‍മുല വണ്‍ ലോക കിരീടം ലാന്‍ഡോ നോറിസിന്; അബുദാബിയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു; പോയിന്റ് പട്ടികയില്‍ ഒന്നാമത്
സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയ്ക്കൊടുവില്‍ മക്‌ലാരൻ താരം ലാൻഡോ നോറിസ് കരിയറിലെ ആദ്യ ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി. മത്സരത്തിൽ റെഡ് ബുള്ളിന്റെ നിലവിലെ ചാംപ്യൻ മാക്സ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രി രണ്ടാമതും നോറിസ് മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്. ഇതോടെ, ചാംപ്യൻഷിപ് പട്ടികയില്‍ വെർസ്റ്റപ്പനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി നോറിസ് കിരീടം ഉറപ്പിച്ചു. 2020-ൽ ലൂയിസ് ഹാമിൽട്ടനു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് 26-കാരനായ നോറിസ്. ഇതോടെ മാക്സ് വെർസ്റ്റപ്പന്റെ നാലു വർഷം നീണ്ട കിരീടവാഴ്ചയ്ക്ക് അവസാനമായി. വെർസ്റ്റപ്പനെക്കാൾ 12 പോയിന്റിന്റെയും പിയാസ്ട്രിയേക്കാള്‍ 16 പോയിന്റിന്റെയും മുൻതൂക്കവുമായാണ് നോറിസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങിയത്. റെഡ് ബുള്ളിനായി വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽനിന്ന് മത്സരം തുടങ്ങിയപ്പോൾ ഒന്നാം നിരയിൽ നോറിസും തൊട്ടുപിന്നല്‍ മൂന്നാമനായി പിയാസ്ട്രിയും അണിനിരന്നു. വെർസ്റ്റാപ്പന് കിരീടം നേടണമെങ്കിൽ നോറിസ് നാലാമതോ അതിൽ താഴെയോ എത്തണമായിരുന്നു. സീസണിലുടനീളം ലീഡ്…
Read More » -
കോലിയും രോഹിത്തുമല്ല; 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ 14 വയസുകാരനെ; സൂപ്പര്‍ താരങ്ങളും ഏറെപ്പിന്നില്‍; ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ കണക്കുകള്‍ ഇതാ; ഐപിഎല്ലില്‍നിന്ന് റൈസിംഗ് സ്റ്റാര്‍ ഏഷ്യ കപ്പ്‌വരെ
ബംഗളുരു: 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഇന്ത്യയില്‍നിന്ന് ഒന്നാമതെത്തി 14 വയസുകാരന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. വിരാട് കോലിയും, രോഹിത് ശര്‍മയും ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളെ പിന്നിലാക്കിയാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വൈഭവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവതാരങ്ങളായ പ്രിയന്‍ഷ് ആര്യയും അഭിഷേക് ശര്‍മയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ വ്യക്തിഗത വിഭാഗത്തില്‍ ലോകത്താകെ കൂടുതല്‍ തിരഞ്ഞ ആളുകളില്‍ ആറാമതെത്താനും വൈഭവിനു സാധിച്ചു. കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഏഴു മത്സരങ്ങളില്‍ 252 റണ്‍സടിച്ചു തിളങ്ങിയിരുന്നു. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചറി നേടിയ താരം, ഐപിഎലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഈ വിഭാഗത്തിലെ വേഗതയേറിയ സെഞ്ചുറിയും വൈഭവ് നേടി. 52 പന്തുകളില്‍ വൈഭവ് 100 പിന്നിട്ടു.…
Read More » -
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…
Read More » -
ഫിഫ ലോകകപ്പ് 2026 : മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? ഫൈനലിന് മുമ്പ് അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടം ; കാര്യങ്ങള്‍ പ്രതീക്ഷിക്കും വിധം നടന്നാല്‍ ഹൈവോള്‍ട്ടേജ് പോരാട്ടം സെമിയിലോ ക്വാര്‍ട്ടറിലോ സംഭവിക്കാം
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മെസ്സിയും റൊണാള്‍ഡോയും മിക്കവാറും അവസാന ലോകകപ്പില്‍ കളിക്കാനാണ് ഒരുങ്ങുന്നത്. ഫിഫ ലോകകപ്പ് 2026 ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഒരുപക്ഷേ അവരുടെ ‘അവസാനത്തെ നൃത്തം ആയേക്കാം. എന്നാല്‍ ഇതാദ്യമായി ലോകവേദിയില്‍ മെസ്സിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നു. നാല് വര്‍ഷം മുമ്പ് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സി, ഇത്തവണ അമേരിക്കയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. അതേസമയം, 2016-ല്‍ തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി (യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്) പോര്‍ച്ചുഗലിന് നേടിക്കൊടുത്ത റൊണാള്‍ഡോ, തന്റെ 40-ാം വയസ്സില്‍ ഈ അഭിമാനകരമായ ട്രോഫിയില്‍ കൈവയ്ക്കാന്‍ പ്രതീക്ഷിക്കുന്നു. ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടാന്‍ രണ്ട് സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്കെല്ലാം, ആദ്യ റൗണ്ടില്‍ മെസ്സിയും കൂട്ടരും അവരുടെ ഗ്രൂപ്പായ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ ഒന്നാമത്, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ ഒന്നാമത്…
Read More » -
കോലിയുടെ ബാക് ടു ബാക്ക് സെഞ്ചുറി; ചൂടപ്പം പോലെ വിറ്റുതീര്‍ന്ന് ടിക്കറ്റുകള്‍; ഏകദിനത്തിന്റെ ആവേശത്തിലേക്ക് വിശാഖപ്പട്ടണം; രോഹിത്തിന്റെയും കോലിയുടെയും ഭാഗ്യ ഗ്രൗണ്ടില്‍ മൂന്നാം അങ്കം
ബംഗളുരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി വിശാഖപട്ടണം ഒരുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന വിരാട് കോലിയുടെ തുടരെ തുടരെയുള്ള സെഞ്ചറികളോടെ കുതിച്ചുയര്‍ന്നുവെന്നും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വില്‍പ്പന. കാര്യമായി ടിക്കറ്റുകള്‍ വിറ്റുപോയില്ല. രണ്ടാം ഘട്ട വില്‍പ്പന തുടങ്ങിയപ്പോഴേക്ക് റാഞ്ചിയില്‍ കോലി സെഞ്ചറി നേടിയിരുന്നു. ഇത് ചിത്രം മാറ്റി. മിനിറ്റുകള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ ഓപ്പറഷേന്‍സ് അംഗം വൈ. വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്റെയും രാഹുലിന്റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം ഏകദിന…
Read More » -
മാര്‍ക്രവും ബ്രെവിസും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തേറ് മറന്നു ; വിരാട്‌കോഹ്്‌ലിയും ഋതുരാജ് ഗെയ്ക്ക്‌വാദും സെഞ്ച്വറി നേടിയിട്ടും രക്ഷയുണ്ടായില്ല, രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക ചൂണ്ടി
റായ്പൂര്‍: റാഞ്ചിയിലെ തോല്‍വിക്ക് റായ്പൂരില്‍ പകരം വീട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയുടേയും മാത്യൂ ബ്രീസ്‌ക്കേ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ദ്ധശതകത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരം വിരാട്‌കോഹ്്‌ലിയുടേയും ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും സെഞ്ച്വറികള്‍ പാഴായി. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയില്‍ തുല്യതയിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 358 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായത്. 98 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സറും അടിച്ച മാര്‍ക്രം 110 റണ്‍സ് എടുത്തു. ഒപ്പം നിന്ന ബ്രീസ്‌കെ 68 റണ്‍സും നേടി. 64 പന്തിലായിരുന്നു ബ്രീസ്‌കെയുടെ അര്‍ദ്ധശതകം. മാര്‍ക്രം അടിച്ചു തകര്‍ത്തപ്പോള്‍ ബ്രീസ്‌കെ നങ്കൂരമിട്ടു കളിച്ചു. പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധ…
Read More » -
ഇത് വിരാട്‌കോഹ്ലിയാടാ….ആഭ്യന്തര ക്രിക്കറ്റില്‍ പോയി കളിക്കാനും വിരമിക്കാനും പറഞ്ഞവരൊക്കെ എവിടെ? വായടപ്പിക്കുന്ന മറുപടി നല്‍കിയത് ബാറ്റു കൊണ്ട് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി
ഇന്ത്യയുടെ ലോകോത്തര ബാറ്റര്‍ വിരാട്‌കോഹ്ലി വീണ്ടും ഗര്‍ജ്ജിക്കുകയാണ്. റാഞ്ചിക്ക് പിന്നാലെ റായ്പൂരിലും വിരാട് കോഹ്ലി സെഞ്ച്വറി നേടി. തുടര്‍ച്ചയായി രണ്ടാമതും സെഞ്ച്വറിയടിച്ച് വിരട്‌കോഹ്ലി അടപ്പിച്ചത് തന്നെ വിമര്‍ശിക്കുന്നവരുടെ വായ കൂടിയായിരുന്നു. ടെസ്റ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കോഹ്്‌ലിയയോട് സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് കോഹ്ലി നല്‍കിയത്. വിരാട് കോഹ്ലി തന്റെ 53-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് അദ്ദേഹം ബുധനാഴ്ച റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നേടിയത്. ഇന്ത്യയുടെ ഈ ഇതിഹാസ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അസാധാരണ കുതിപ്പ് തുടരുകയാണ്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ 37-കാരന്‍, കൃത്യതയോടും താളത്തോടും ആധിപത്യത്തോടും കൂടി ഒരിക്കല്‍ കൂടി മത്സരത്തില്‍ സ്വാധീനം ചെലുത്തി. ഷഹീദ് വീര്‍ നാരായണ്‍ സിംഗ്…
Read More »

