Sports

  • ടി20 ഫോര്‍മാറ്റ്; യുഎഇയില്‍ മത്സരം; അനിശ്ചിതത്വത്തിന് ഒടുവില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും; ഒരാഴ്ചയ്ക്കിടെ കാണാം രണ്ടു മത്സരം; കോലിയും രോഹിത്തുമില്ലാത്ത ആദ്യ പോരാട്ടം; ചൂടുപിടിച്ച് ഏഷ്യ കപ്പ് ചര്‍ച്ചകള്‍

    ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ക്രിക്കറ്റില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാകിസ്താനും. ഏഷ്യ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളും കോപ്പുകൂട്ടുന്നത്. സമീപകാലത്തെ ഏറ്റുമുട്ടലുകളെത്തുടര്‍ന്നു ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിസിഐ അടക്കം ഇനി മേലില്‍ പാകിസ്താനുമായി മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, നേരത്തേ നിശ്ചയിച്ചതുപ്രകാരം സെപ്റ്റംബറില്‍ നടക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമത്തെക്കുറിച്ചും ദേശീയ മാധ്യമം നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുക. നിലവിലെ ചാംപ്യാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെയാണു പോരിനിറങ്ങുക. ഏഷ്യാ കപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. നീക്കങ്ങള്‍ അനുകൂലമായാല്‍ ഒരാഴ്ചയിലെ ഇടവേളയില്‍ രണ്ടു മത്സരങ്ങള്‍ കാണാം. പരമാവധി മൂന്നുവട്ടം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരും. സെപ്റ്റംബര്‍ അഞ്ചിനു ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഞായറാഴ്ച ഇന്ത്യ-പാക് മത്സരം നടക്കും. 2022, 23 വര്‍ഷങ്ങളിലേതു പോലെ ഗ്രൂപ്പുഘട്ടം, സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും…

    Read More »
  • ഇംഗ്ലണ്ടില്‍ റെക്കോഡിട്ട് ഗില്‍; 311 പന്തില്‍ ഡബിള്‍; 500 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച പ്രകടനം; ആദ്യ ഏഷ്യന്‍ ടീം ക്യാപ്റ്റന്‍

    ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ഡബിള്‍ സെഞ്ചറി. 311 പന്തുകളില്‍നിന്നാണ് ഗില്‍ 200 റണ്‍സ് പിന്നിട്ടത്. രണ്ട് സിക്‌സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. മത്സരം 128 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 508 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 334 പന്തില്‍ 230 റണ്‍സെടുത്തു ഗില്ലും 74 പന്തില്‍ 24 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണു ക്രീസില്‍. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഡബിള്‍ സെഞ്ചറി നേടുന്ന ആദ്യ ഏഷ്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണു ഗില്‍. അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയാണ് വെള്ളിയാഴ്ച പുറത്തായ ബാറ്റര്‍. 137 പന്തുകള്‍ നേരിട്ട ജഡേജ 89 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. 108ാം ഓവറില്‍ ജോഷ് ടോങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്. ആദ്യ ദിനം 300…

    Read More »
  • എന്തൊരടി! തേരോട്ടം തുടര്‍ന്ന് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി; ഐപിഎല്ലില്‍ നിര്‍ത്തിയിടത്തുനിന്ന് ഇംഗ്ലണ്ടില്‍ തുടങ്ങി; കൗണ്ടി ക്രിക്കറ്റിലും സൂപ്പര്‍ താരം; ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചുറി

    നോര്‍താംപ്ടന്‍: ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ തേരോട്ടം തുടരുന്നു. ആദ്യ 19 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 48 റണ്‍സും രണ്ടാം മത്സരത്തില്‍ 34 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 45 റണ്‍സും ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ 31 പന്തില്‍ ആറു ഫോറും ഒന്‍പതു സിക്‌സും സഹിതം 86 റണ്‍സും നേടിയാണു വൈഭവിന്റെ കുതിപ്പ്. ഐപിഎലില്‍ എവിടെ നിര്‍ത്തിയോ, ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവിടെവച്ചു തന്നെ തുടങ്ങിയ മട്ടിലാണ് താരത്തിന്റെ തേരോട്ടം. നോര്‍താംപ്ടനിലെ കൗണ്ടി ഗ്രൗണ്ടില്‍ 20 പന്തില്‍ നിന്ന് അര്‍ധസെഞ്ചറിയിലെത്തിയ വൈഭവ്, റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ഏകദിനത്തില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണ് വൈഭവിന്റേത്. 2016ല്‍ നേപ്പാളിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ച ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോര്‍ഡ്. ഇതിനു പുറമേ ഇംഗ്ലണ്ടിലെത്തിയ ശേഷം സിക്‌സര്‍ മഴ പെയ്യിക്കുന്ന വൈഭവ്, അക്കാര്യത്തിലും റെക്കോര്‍ഡ് ബുക്കില്‍…

    Read More »
  • ഷമിക്ക് ഞാനൊരു വീട്ടമ്മ മാത്രമാകണമായിരുന്നു; അതു ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു; സ്വന്തമായി വരുമാനം ഇല്ലാത്തതിന്റെ കാരണം അയാള്‍; ആളുകളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഉത്തരവിടുന്ന കോടതിയോട് ആദരമെന്നും ഹസിന്‍ ജഹാന്‍

    മുംബൈ: കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. ഉത്തരവിന് പിന്നാലെ ഷമിക്കെതിരെ തുറന്നടിച്ച് ജഹാന്‍ രംഗത്തെത്തി. വിവാഹത്തിന് മുമ്പ് താൻ മോഡലിങ്ങും അഭിനയവും ചെയ്തിരുന്നുവെന്നും തന്‍റെ ജോലി ഉപേക്ഷിക്കാൻ ഷമി നിർബന്ധിച്ചുവെന്നും എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ജഹാന്‍ പറഞ്ഞു. ‘ഞാൻ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് അയാൾക്ക് വേണ്ടത്. എനിക്ക് ഷമിയെ അത്രയധികം ഇഷ്ടമായിരുന്നതുകൊണ്ട് ഞാൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതിൽ ദൈവത്തോട് നന്ദി…

    Read More »
  • 2036 ഒളിമ്പിക്‌സ് അഹമ്മദാബാദില്‍? ഒളിമ്പിക്‌സ് കമ്മിറ്റിയെ താത്പര്യം അറിയിച്ച് ഇന്ത്യ; പി.ടി. ഉഷയുടെ നേതൃത്വത്തില്‍ പട്ടിക സമര്‍പ്പിച്ചു; ‘ലോകം ഒരു കുടുംബം, ഏവര്‍ക്കും സ്വാഗത’മെന്നും പ്രത്യേക സംഘം

    ന്യൂഡല്‍ഹി: ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ അഹമ്മദാബാദിന് പ്രഥമ പരിഗണന നല്‍കി പട്ടിക സമര്‍പ്പിച്ച് ഇന്ത്യ. 2036 ലെ ഒളിംപിക്സ് നടത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. ലൊസൈനിലെത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ഇന്ത്യയില്‍ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പട്ടിക സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി.ഉഷ എന്നിവരടങ്ങിയ സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്. PHOTO | A high-level sports delegation led by Gujarat Sports Minister Shri Harsh Sanghvi, along with IOA President PT Usha and senior officials, visited Lausanne, Switzerland – the global hub of sports governance. Productive meetings with SportAccord, ANOC, FIVB, and… pic.twitter.com/KUW1NEREzl — Press Trust of India (@PTI_News) July 1, 2025 ‘വസുദൈവ കുടുംബകം’ എന്ന എന്ന…

    Read More »
  • ദേശീയ പഞ്ചഗുസ്തി മത്സരം; 74 സ്വര്‍ണവും 91 വെള്ളിയുമായി 31-ാം വര്‍ഷവും കേരളം ചാമ്പ്യന്‍മാര്‍; പകരക്കാരില്ലാത്ത കുതിപ്പ്; മേഘാലയ തൊട്ടുപിന്നില്‍

    തൃശൂര്‍: പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളം ചാമ്പ്യന്‍മാര്‍. 74 സ്വര്‍ണവും 91 വെള്ളിയും 50 വെങ്കലവുമടക്കം നേടി 1813 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീട നേട്ടം. ജൂണിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്‍മാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്. മേഘാലയയാണ് രണ്ടാമത്. 23 സ്വര്‍ണം, 15 വെള്ളി, 12 വെങ്കലം എന്നിങ്ങനെയായി 480 പോയിന്റാണ് മേഘാലയ നേടിയത്. ന്യൂഡല്‍ഹിയാണ് മൂന്നാംസ്ഥാനത്ത്. 17 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവുമായി 477 പോയിന്റാണ് ന്യൂഡല്‍ഹിക്ക് ലഭിച്ചത്. 30 വര്‍ഷമായി തുടരുന്ന കേരളത്തിന്റെ കിരീട നേട്ടം 31-ാം വര്‍ഷത്തിലും പകരക്കാരില്ലാതെ അജയ്യരായാണ് കേരളത്തിന്റെ കുതിപ്പ്. ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍മാരായി പുരുഷ വിഭാഗത്തില്‍ യുവരാജ് സിംഗ്- ന്യൂഡല്‍ഹി, വനിതാ വിഭാഗത്തില്‍ യോഗേഷ് ചൗധരി- ഹരിയാന എന്നിവരെ തെരഞ്ഞെടുത്തു. 24 സംസ്ഥാനങ്ങളില്‍ നിന്നും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി…

    Read More »
  • ശ്രേയസ് അയ്യര്‍ Vs അമ്മ; താരം ക്ലീന്‍ ബൗള്‍ഡ്! റിയല്‍ വേള്‍ഡ് കപ്പെന്ന് ആരാധകര്‍; ലിവിംഗ് റൂമിലെ ക്രിക്കറ്റ് പോരാട്ടം വൈറല്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് കിങ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരും അമ്മയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അമ്മയുടെ ബൗളിങ്ങില്‍ മകന്‍ ക്ലീന്‍ ബൗള്‍ഡ്. ഇതാണ് യഥാര്‍ത്ഥ വേള്‍ഡ് കപ്പ് മത്സരമെന്നാണ് ആരാധകര്‍ പറയുന്നത്. Only time SARPANCH won’t mind getting bowled! ♥️ pic.twitter.com/jYUDd7DkD7 — Punjab Kings (@PunjabKingsIPL) June 30, 2025   വീട്ടിലെ ലിവിങ് റൂമിനുള്ളിലാണ് അമ്മയും മകനും തമ്മിലുള്ള കടുത്ത പോരാട്ടം നടക്കുന്നത്. ആവേശത്തോടെയുളള അമ്മയുടെ ബൗളിങ്ങില്‍ ഇന്ത്യന്‍ താരം ക്ലീന്‍ ബൗള്‍ഡാവുന്ന ദൃശ്യങ്ങളാണ് പങ്കുവക്കപ്പെട്ടത്. മകനെ തോല്‍പ്പിച്ച അമ്മയുടെ സന്തോഷവും വിഡിയോയില്‍ കാണാം. ശ്രേയസ് അയ്യര്‍ VS അമ്മ എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ലിവിങ് റൂമിലെ ക്രിക്കറ്റ് മത്സരമെന്നും വിഡിയോയില്‍ കാണാം. വിഡിയോ പഞ്ചാബ് കിങ്സും ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ബൗണ്‍സറും, ഒരു യോര്‍ക്കറും, പിന്നെ ഒരു വിക്കറ്റും എന്നാണ് വിഡിയോക്ക് താഴെ ഒരാള്‍…

    Read More »
  • ഒന്നേകാല്‍ ലക്ഷത്തില്‍ നില്‍ക്കില്ല; മുന്‍ ഭാര്യക്കും മകള്‍ക്കുമായി പ്രതിമാസം നാലു ലക്ഷം വീതം നല്‍കണം; ഇന്ത്യന്‍ പേസര്‍ ഷമിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഗാര്‍ഹിക, സ്ത്രീ പീഡനങ്ങള്‍ക്കു പുറമേ വാതുവയ്പും ഉണ്ടെന്ന് കോടതിയില്‍ ഹസിന്‍ ജഹാന്‍

    കൊല്‍ക്കത്ത: മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപ വീതം നല്‍കാന്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം അര ലക്ഷം ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ കോടതി വിധിക്കെതിരെ ഹസിന്‍് ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഹസിന്‍ ജഹാന്റെ ചെലവിനായി മാസം ഒന്നര ലക്ഷവും മകള്‍ക്കായി മാസം രണ്ടര ലക്ഷവും ഷമി നല്‍കണമെന്നും അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തുകയ്ക്ക് പുറമെ മകളുടെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നതില്‍ ഷമിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.   View this post on Instagram   A post shared by Haseen Jahan (@hasinjahanofficial) 2018 മാര്‍ച്ചിലാണ് ഷമി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഹസിന്‍ ജാദവ്പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഷമിയുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി അവര്‍ പരാതിയില്‍…

    Read More »
  • ആകെ പഴ്‌സിലുള്ളത് അഞ്ചുലക്ഷം; 18 കോടി ശമ്പളമുള്ള സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാന്‍ വമ്പന്‍ താരങ്ങളെ വിട്ടുകൊടുക്കണം; മൂന്നുപേര്‍ തെറിച്ചേക്കും; നോട്ടമിട്ട് കൊല്‍ക്കത്തയും മുംബൈയും; അടുത്ത രണ്ടാഴ്ച നിര്‍ണായകം

    ചെന്നൈ: ഐപിഎല്ലിന്റെ ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു സാംസണിനെ ലഭ്യമായതോടെ എന്തു വിലകൊടുത്തും സ്വന്തമാക്കാന്‍ ചെന്നൈ. അദ്ദേഹത്തെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അഞ്ചുവട്ടം ചാമ്പ്യന്‍മാരായ മഞ്ഞപ്പട നേരത്തേതന്നെ അറിയിച്ചിരുന്നു. വരും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണു കരുതുന്നത്. മലയാളി താരത്തിനായി രാജസ്ഥാനെ ഔദ്യോഗികമായി സമീപിക്കാനുള്ള നീക്കങ്ങളും വൈകാതെ തുടങ്ങും. പക്ഷേ, രാജസ്ഥാന്‍ 18 കോടി നല്‍കിയാണു കഴിഞ്ഞ വര്‍ഷം സഞ്ജുവിനെ നിലനിര്‍ത്തിയത്. വാര്‍ഷിക ശമ്പളമായ ഉയര്‍ന്ന തുക തന്നെയാകും ചെന്നൈയ്ക്കു മുന്നിലെ പ്രധാന വെല്ലുവിളി. നിലനില്‍ അഞ്ചുലക്ഷം രൂപ മാത്രമാണ് അവര്‍ക്കു ശേഷിക്കുന്നത്. മറ്റു ചില താരങ്ങളെ വിട്ടുകൊടുക്കാതെ സഞ്ജുവിനെ എത്തിക്കുക ബുദ്ധിമുട്ടാകും. ഓപ്പണ്‍ വിന്‍ഡോവഴി മൂല്യമുള്ള താരങ്ങളെ വിട്ടു നല്‍കേണ്ടിവരും. ഇതില്‍ ചില വമ്പന്‍ താരങ്ങളുമുണ്ട്. റിതുരാജ് ഗെയ്ക്വാദ് നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ മുന്‍നിര ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്്റ്റിലെ ആദ്യത്തെയാള്‍. സ്ഞ്ജു സാംസണിനെ കൈമാറണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് പകരമായി റിതുരാജിനെ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ സീസണ്‍ മുതല്‍…

    Read More »
  • ഗ്രൗണ്ടിലെ ക്യാപ്റ്റന്‍ കൂള്‍ ട്രേഡ് മാര്‍ക്കാകും; അപേക്ഷ നല്‍കി ധോണി; സ്‌പോര്‍ട് പരിശീലനം അനുബന്ധ സേവനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കും; ആദ്യം എതിര്‍ത്തെങ്കിലും വഴങ്ങി റജിസ്‌ട്രേഷന്‍ വിഭാഗവും

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, ക്രിക്കറ്റ് ഫീല്‍ഡിലെ തന്റെ വിളിപ്പേരായ ‘ക്യാപ്റ്റന്‍ കൂള്‍’ ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കി. ട്രേഡ്മാര്‍ക്ക് റജിസ്ട്രി പോര്‍ട്ടലിലെ വിവരം അനുസരിച്ച് ജൂണ്‍ 5നാണ് ധോണി അപേക്ഷ നല്‍കിയത്. സ്‌പോര്‍ട്‌സ് പരിശീലനം, അനുബന്ധ സേവനങ്ങള്‍ എന്നീ വിഭാഗത്തിലാണു ‘ക്യാപ്റ്റന്‍ കൂള്‍’ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രഭ സ്‌കില്‍ സ്‌പോര്‍ട്‌സ് എന്നൊരു കമ്പനി മുന്‍പ് ക്യാപ്റ്റന്‍ കൂള്‍ ട്രേഡ്മാര്‍ക്ക് ആക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പിന്നീടു തിരുത്തല്‍ നല്‍കി. ഏതു സമ്മര്‍ദ സാഹചര്യത്തിലും ഗ്രൗണ്ടില്‍ കൂളായി നില്‍ക്കുന്ന ധോണിയെ വര്‍ഷങ്ങളായി ആരാധകര്‍ വിളിക്കുന്ന പേരാണ് ‘ക്യാപ്റ്റന്‍ കൂള്‍’. താരങ്ങളോട് ദേഷ്യപ്പെടാതെ കൃത്യമായി തന്ത്രങ്ങള്‍ മെനയുന്ന ധോണി, ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലും ആരാധകര്‍ക്കു കൗതുകക്കാഴ്ചയായി. ധോണി ആദ്യമായി ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ചപ്പോള്‍ റജിസ്ട്രിയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നതായി ധോണിയുടെ അഭിഭാഷക മാന്‍സി അഗര്‍വാള്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.…

    Read More »
Back to top button
error: