Breaking NewsSports

തുടര്‍ച്ചയായി പത്തു പരമ്പരകള്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചു ; ഇന്ത്യ നേടിയെടുത്തത് വമ്പന്‍ റെക്കോഡ് ; ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് മൂന്നാം സ്ഥാനത്ത്

വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയതിലൂടെ ഇന്ത്യ 143 വര്‍ഷത്തെ ചരിത്രത്തില്‍ വലിയൊരു റെക്കോഡാണ് ഇട്ടത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് തോല്‍വിയറിയാതെ പരമ്പര പൂര്‍ത്തിയാക്കി. ഒരു ടീമിനെതിരെ തുടര്‍ച്ചയായി 10 ടെസ്റ്റ് പരമ്പരകള്‍ ഒരു ടെസ്റ്റ് മത്സരം പോലും തോല്‍ക്കാതെ വിജയിക്കുന്ന ആദ്യ ടീമായിട്ടാണ് ഇന്ത്യ മാറിയത്.

ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായി 10 പരമ്പരകള്‍ നേടിയിട്ടുണ്ടെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. മറുവശത്ത്, 2002 മുതല്‍ ഈ ജൈത്രയാത്രയില്‍ വിന്‍ഡീസിനോട് ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. അവര്‍ 17 ടെസ്റ്റുകള്‍ വിജയിക്കുകയും 10 എണ്ണം സമനിലയില്‍ ആക്കുകയും ചെയ്തു. ഒരു ടീമിനെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തോല്‍വി അറിയാത്ത യാത്രയാണിത്.

Signature-ad

ഈ വിജയത്തോടെ നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യ നാലാമത്തെ വിജയമാണ് കുറിച്ചത്. ഇതോടെ ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം വിജയിക്കാന്‍ 58 റണ്‍സ് മാത്രമാണ് അവര്‍ക്ക് വേണ്ടിയിരുന്നത്, അത് അവര്‍ അനായാസം നേടുകയും ഏഴ് വിക്കറ്റിന് മത്സരം വിജയിക്കുകയും ചെയ്തു.

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ ഇന്ത്യ ഇന്നിംഗ്സ് തോല്‍വിക്ക് വിധേയമാക്കിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയുടെ നാലാമത്തെ വിജയമായിരുന്നു ഇത്. ശുഭ്മാന്‍ ഗില്‍ നയിച്ച ടീം ഇംഗ്ലണ്ടില്‍ 2-2 സമനില നേടിയിരുന്നു. അതിനിടെ, മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പരമ്പരയിലെ മികച്ച താരമായി പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ നേടുകയും 104 റണ്‍സ് നേടുകയും ചെയ്ത പ്രകടനത്തിനാണ് ഈ അംഗീകാരം.

Back to top button
error: