Sports

  • 32 പന്തില്‍ സെഞ്ചുറി; ഋഷഭ് പന്തിന്റെ റെക്കോഡിന് ഒപ്പമെത്തി വൈഭവ് സൂര്യവംശി; യുഎഇയ്‌ക്കെതിരേ വെടിക്കെട്ടു ബാറ്റിംഗ്; ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചുറി

    ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റില്‍ 32 പന്തിൽ സെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി 14കാരന്‍ വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരെയാണ് വൈഭവിന്റെ വെടിക്കെട്ട്. 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ,148 റണ്‍സിന് ജയിച്ചു. യുഎഇ 149 റണ്‍സില്‍ ഒതുങ്ങി. 42 balls 144 for 14 years old Vaibhav Suryavanshi – Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup – A generational talent, destroying opponents with destructive skills – What’s your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. യുഎഇയ്ക്കെതിരെ 15 സിക്സറും 11 ഫോറും സഹിതം 42 പന്തിൽ 144 റൺസാണ് ഓപ്പണറായ വൈഭവ് നേടിയത്. 2018ൽ…

    Read More »
  • നൈസായിട്ട് ഐറിഷ് താരത്തിന് കൈമുട്ടിന് ഒരു ഇടിയിടിച്ചു ; കരിയറില്‍ ആദ്യമായി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ; പോര്‍ച്ചുഗലിന് കിട്ടിയത് എട്ടിന്റെ പണി, അര്‍മീനിയയ്ക്ക് എതിരേ ജയിച്ചാല്‍ രക്ഷ

    ഡബ്‌ളിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഇത് മുട്ടന്‍ പണിയായിപ്പോയി. അയര്‍ലണ്ടിനെതിരേ നടന്ന അവരുടെ യോഗ്യതാ മത്സരത്തില്‍ കളത്തില്‍ കയ്യാങ്കളിക്ക് മുതിര്‍ന്ന ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കളി കൃത്യം ഒരു മണിക്കൂറിലേക്ക് എത്തുമ്പോള്‍ അയര്‍ലന്റ് ഡിഫണ്ടര്‍ ഡാര ഒ ഷേയുമായുള്ള ഏറ്റുമുട്ടലിലാണ് ക്രിസ്ത്യാനോ ചുവപ്പ് കാര്‍ഡ് കണ്ടത്. മത്സരം നിയന്ത്രിച്ച സ്വീഡിഷ്‌റഫറി ഗ്ലെന്‍ നൈബര്‍ഗ് സൂപ്പര്‍താരത്തിന് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി. ട്രോയ് പാരോട്ടിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോളിന് പോര്‍ച്ചുഗല്‍ 2-0 ന് പിന്നില്‍ നില്‍ക്കേ മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഐറിഷ് പെനാല്‍റ്റി ബോക്‌സില്‍ ഒരു ക്രോസിനായി കാത്തിരിക്കുന്നതിനിടെ ഒഷേ യെ കൈകാര്യം ചെയ്യുകയായിരുന്നു. അവിവ സ്റ്റേഡിയത്തിലെ ഐറിഷ് കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ശക്തമായ പ്രതികരണം ഉയര്‍ന്നു. റഫറി ഗ്ലെന്‍ നൈബര്‍ഗ് സംഭവം കാണുകയും റൊണാള്‍ഡോയ്ക്ക് ആദ്യം മഞ്ഞ കാര്‍ഡ് കാണിക്കുകയും ചെയ്തു, എന്നാല്‍ വീഡിയോ അസിസ്റ്റന്റ്…

    Read More »
  • ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം

      കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…

    Read More »
  • ഒടുവില്‍ എല്‍എസ്ജിയും ഈ വെറ്ററനെ വിറ്റു, ഈ സീസണില്‍ മുംബൈയില്‍ കളിക്കും ; ഐപിഎല്ലില്‍ കൂടുമാറിയത് ഏഴു ഫ്രാഞ്ചൈസികളില്‍ ; ശാര്‍ദ്ദൂല്‍ ഠാക്കൂറിന് അപൂര്‍വ്വനേട്ടം ; ഒരു സീസണില്‍ തന്നെ രണ്ടു ടീമിലും കളിച്ചു

    മുംബൈ: കുട്ടിക്രിക്കറ്റിലെ ഉത്സവമായ ഐപിഎല്ലില്‍ അപൂര്‍വ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ശാര്‍ദ്ദൂല്‍ ഠാക്കൂര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്യപ്പെട്ടതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത അപൂര്‍വ നേട്ടമാണ് ഷാര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കിയത്. ഈ വെറ്ററന്‍ ഓള്‍റൗണ്ടര്‍ കളിക്കുന്ന ഏഴാമത്തെ ടീമാണ് മുംബൈ. ഇത്രയും ഫ്രാഞ്ചൈസികള്‍ മാറിമാറി കളിച്ചിട്ടുള്ള ഒരു താരവും ഐപിഎല്ലിലില്ല. ഈ അതുല്യമായ ഐപിഎല്‍ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി വെറ്ററന്‍ ഓള്‍റൗണ്ടര്‍ ചരിത്രം സൃഷ്ടിച്ചു പൂര്‍ണ്ണ മായും പണമിടപാടിലൂടെയാണ് ഷാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നത്.ഷാര്‍ദുലിന് 2 കോടി രൂപ പ്രതിഫലമായി ലഭിക്കും. 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരം മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നതായി ഐപിഎല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം, ഈ വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ മെഗാ ലേലത്തില്‍ ആരും എടുത്തില്ലായിരുന്നെങ്കിലും, പരിക്കേറ്റ കളിക്കാരന് പകരക്കാരനായി 2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് എല്‍എസ്ജി സ്വന്തമാക്കുകയായിരുന്നു. ഋഷഭ് പന്ത് നയിച്ച ടീമിനായി 10 മത്സരങ്ങള്‍…

    Read More »
  • ടീമില്‍ ഇടം വേണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; രോഹിത്തിനും കോലിക്കും നിര്‍ദേശവുമായി ബിസിസിഐ; മാച്ച് ഫിറ്റ്‌നെസ് നിലനിര്‍ത്തണമെന്ന് അജിത്ത് അഗാര്‍ക്കര്‍

    മുംബൈ: രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ടീമിൽ തുടരണെമങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക നിർബന്ധമെന്ന് ബിസിസിഐ. ഏകദിനത്തിൽ മാത്രം തുടരുന്ന രണ്ട് താരങ്ങളുടെയും മാച്ച് ഫിറ്റനെസ് നിലനിർത്തുന്നതിനായാണ് ഈ നിർദേശം. ആസസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലാണ് രോഹിതും വിരാടും അവസാനമായി കളത്തിലിറങ്ങിയത്. ഈ വർഷം ഡിസംബർ 20 ന് തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയാറാണെന്ന് രോഹിത് മുബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. വിരാട് വിജയ്ഹസാരെ ട്രോഫിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതിനു ശേഷം രോഹിതും വിരാടും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിർദേശം നൽകിയിരുന്നു. തുടർന്ന് രണ്ട് താരങ്ങളും ഓരോ രഞ്ജി മത്സരങ്ങൾ കളിച്ചിരുന്നു. നവംബർ 26 ന് തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രോഹിത് ‍പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ടതിന്റ പ്രാധാന്യത്തെ പറ്റി മുമ്പ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ‌ അജിത്…

    Read More »
  • ജഡേജയ്ക്ക് പിന്നാലെ മതീഷ പതിരാനയും ഇന്‍സ്റ്റഗ്രാം ഡീ ആക്ടിവേറ്റ് ചെയ്തു ; സഞ്ജുസാംസണിന് വേണ്ടി ചെന്നൈ സൂപ്പര്‍കിംഗ്‌സ് ശ്രീലങ്കന്‍താരത്തെയും കൈവിട്ടോ? സിഎസകെയില്‍ അഭ്യൂഹങ്ങള്‍ ശക്തം

    സഞ്ജുസാംസണിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഐപിഎല്‍ വേദിയില്‍ വലിയ ചര്‍ച്ചയായിരിക്കെ രവീന്ദ്രജഡേജ ടീം വിടുന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി ജഡേജ ടീമിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നാലെ മതീഷ പതിരാനയും അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെ താരവും ടീം വിടുമോ എന്ന ആശങ്കയിലാണ് സിഎസ്‌കെ ആരാധകര്‍. സഞ്ജുവിന് പകരമായി രണ്ടു താരങ്ങളെയാണ് രാജസ്ഥാന്‍ ചോദിക്കുന്നത്. നേരത്തേ രവീന്ദ്രജഡേജയ്‌ക്കൊപ്പം മതീഷ പതിരാനയെ രാജസ്ഥാന്‍ ചോദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ തന്ത്രങ്ങളുടെ ഭാഗമായ സ്പിന്നറെ നല്‍കാന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഒരുക്കമല്ലായിരുന്നു. പകരം ഇംഗ്‌ളണ്ട് താരം സാം കറനെ നല്‍കാമെന്നായിരുന്നു സിഎസ്‌കെ മുമ്പോട്ട് വെച്ച ഡീല്‍. പക്ഷേ ഈ ചര്‍ച്ചയ്ക്ക് രാജസ്ഥാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാനുള്ള നീക്കത്തിന് സിഎസ്‌കെയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. രാജസ്ഥാനിലേക്കുള്ള ട്രേഡില്‍ നിരാശനായ…

    Read More »
  • കേരളബൗളര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല, ചിരാഗ്ജാനി അടിച്ചു തകര്‍ത്തു, ഉജ്വല സെഞ്ച്വറിയും കുറിച്ചു ; രഞ്ജിട്രോഫിയില്‍ കേരളത്തിനെതിരേ സൗരാഷ്ട്ര ശക്തമായി പിടിമുറുക്കി ; 278 റണ്‍സിന്റെ ലീഡ് വഴങ്ങി കേരളം

    മംഗലാപുരം: ചിരാഗ് ജാനിയുടെ ശക്തമായ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കേരളത്തിനെതിരേ രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് കൂറ്റന്‍ ലീഡ്. അര്‍പ്പിത് വാസവാഡായും പ്രേരക് മങ്കാദും അര്‍ദ്ധശതകം കുറിച്ച് ചിരാഗിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. സൗരാഷ്ട്രയ്ക്ക് എതിരേ കേരളം 278 റണ്‍സിന്റെ ലീഡ് വഴങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ ബൗളര്‍മാര്‍ തിളങ്ങാതെ പോയത് തിരിച്ചടിയായി മാറിയിരുന്നു. നേരത്തേ കേരളം 233 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത സൗരാഷ്ട്ര സ്റ്റംപ് എടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 351 റണ്‍സ് എടുത്തു. 278 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്ര കുറിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലെ മികവ് കേരളത്തിന് ആവര്‍ത്തിക്കാനായില്ല. 152 റണ്‍സ് എടുത്ത ചിരാഗ് ജാനിയുടെ ബാറ്റിംഗ് മികവായിരുന്നു സൗരാഷ്ട്രയ്ക്ക് തുണയായത്. 14 ബൗണ്ടറികളും നാലു സിക്‌സറുകളും ജാനി നേടി. അര്‍പ്പിത് 74 റണ്‍സ് എടുത്തപ്പോള്‍ പ്രേരക് 52 റണ്‍സും നേടി. സമര്‍ ഗജ്ജാര്‍ 31 റണ്‍സ് എടുത്തപ്പേള്‍ ജേ ഗോഹില്‍ 24 റണ്‍സും കുറിച്ചു. കഴിഞ്ഞ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ…

    Read More »
  • ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കണം: ബംഗലുരു എഫ്‌സി യുടെ ആംഗ്‌ളോ ഇന്ത്യന്‍ നായകന്‍ വില്യംസ് ഓസ്‌ട്രേലിയന്‍ പൗരത്വം വിട്ടു ഇന്ത്യാക്കാരനായി ; ബംഗ്‌ളാദേശിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും

    പണജി: മുംബൈയില്‍ വേരുകളുള്ള ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഒഴിവാക്കുന്നു. 2023 മുതല്‍ ബംഗലുരു എഫ്‌സിയുടെ ഭാഗമായി മാറിയിരിക്കുന്ന വില്യംസ് ഈ മാസം അവസാനം ബംഗ്ലാദേശിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇംഗ്ലണ്ട് ക്ലബ്ബുകളായ പോര്‍ട്ട്‌സ്മൗത്ത്, ഫുള്‍ഹാം എന്നിവയ്ക്കായി കളിച്ച വില്യംസ്, 2013 ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു, ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സോക്കറൂസിനായി സീനിയര്‍ ടീമില്‍ പോലും പ്രത്യക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് തന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം 32 വയസ്സുള്ള വില്യംസിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനാക്കി. മുംബൈ സര്‍ക്കിളുകളില്‍ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായ ലിങ്കണ്‍ എറിക് ഗ്രോസ്റ്റേറ്റ്, മുന്‍ ടാറ്റാസ് ടീമിനായി കളിച്ചിരുന്നു. 1956 ല്‍ സന്തോഷ് ട്രോഫി നാഷണല്‍സില്‍ ബോംബെയെ പ്രതിനിധീകരിക്കുകയൂം ചെയ്തിരുന്നു. ഈ സീസണില്‍ ബിഎഫ്‌സി ക്യാപ്റ്റനായ…

    Read More »
  • ഗാബയില്‍ ശക്തമായ മഴയും ഇടിമിന്നലും അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു ; പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ; ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പര

    ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിംഗുമായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മഴയെത്തി രസംകൊല്ലിയായയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മഴ മൂലം കളി തുടരേണ്ടെന്ന് തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും അഭിഷേകും തകര്‍ത്തടിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. ടി20ഐ-യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്‌സ്മാന്‍ എന്ന ലോക റെക്കോര്‍ഡ് ഇതിനിടയില്‍ അഭിഷേക് സ്വന്തമാക്കി. നാല് ബൗണ്ടറികള്‍ ഒരൊറ്റ ഓവറില്‍ നേടിക്കൊണ്ട് ഗില്ലും തന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായി. ഇതിനൊപ്പം ഇടിമിന്നലും…

    Read More »
  • കേരളാ ബ്‌ളാസ്‌റ്റേഴ്‌സില്‍ ഏറ്റവും കൂടുതല്‍ കളിച്ച വിദേശതാരം ; നാഴികക്കല്ല് പൂര്‍ത്തിയാക്കി ഉറുഗ്വായന്‍ ഫുട്‌ബോളര്‍ അഡ്രിയാന്‍ ലൂണ ; മഞ്ഞപ്പടയുടെ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരം

    കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡ് ജനറലുമായ അഡ്രിയാന്‍ ലൂണ മഞ്ഞക്കുപ്പായത്തില്‍ റെക്കോഡിലേക്ക്. കൊച്ചിയുടെ പ്രിയപ്പെട്ട കൊമ്പന്മാര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമായി മാറിയിരിക്കുകയാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സില്‍ ചരിത്രനേട്ടം എഴുതിച്ചേര്‍ത്ത ഉറുഗ്വേ താരം 87 മത്സരമാണ് ഇതുവരെ കളിച്ചത്. സൂപ്പര്‍ കപ്പില്‍ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ലൂണ ചരിത്രം കുറിച്ചത്. മൊത്തത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നാഴികക്കല്ലാണ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ലൂണ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ലൂണയ്ക്ക് മുന്നിലുള്ളത് കെ.പി. രാഹുലാണ്. 89 മത്സരം കെ.പി. രാഹുല്‍ ബ്‌ളാസ്‌റ്റേഴ്‌സില്‍ കളിച്ചു. 97 മത്സരങ്ങളില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരം. 86 മത്സരങ്ങള്‍ ജീക്സണ്‍ സിങും കളിച്ചിട്ടുണ്ട്. സന്ദീപ് 81 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പക്ഷേ ബ്‌ളാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമെന്ന ഖ്യാതിയാണ് ലൂണയ്ക്ക് വന്നു…

    Read More »
Back to top button
error: