ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിംഗ് കറങ്ങി വീണു ; രണ്ടാം മത്സരത്തിലും വെസ്റ്റിന്‍ഡീസ് പരുങ്ങുന്നു ; ഇന്ത്യയുടെ റണ്‍മലയ്ക്ക്് മുന്നില്‍ ഫോളോ ഓണ്‍ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം മത്സരത്തിലും രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോറിനെതിരേ ഫോളോഓണ്‍ ചെയ്യേണ്ട ഗതികേടിലാണ് വിന്‍ഡീസ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 518 പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 248 ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 173 ന് രണ്ട് എന്ന നിലയിലാണ്.
സ്റ്റംപ് എടുക്കുമ്പോള്‍ ടാര്‍ഗറ്റിന് 97 റണ്‍സിന് പിന്നിലാണ് വിന്‍ഡീസ്. ഓപ്പണര്‍ ജോണ്‍ കാംബലും സായ് ഹോപ്പുമാണ് ക്രീസില്‍. ഇരുവരും അര്‍ദ്ധശതകം നേടി. ആദ്യ മത്സരത്തില്‍ രണ്ടുദിവസം ബാക്കി നില്‍ക്കേ കളി തോല്‍ക്കേണ്ടി വന്ന വിന്‍ഡീസ് ഈ മത്സരത്തിലും അതേ വിധി വേട്ടയാടുകയാണ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ തല കറങ്ങി.
രണ്ടാം ഇന്നിംഗ്‌സില്‍ 87 റണ്‍സ് നേടിയ നിലയിലാണ് ജോണ്‍ കാംബല്‍. ഷായ് ഹോപ്പ് 66 റണ്‍സെടുത്തും നില്‍ക്കുകയാണ്. 10 റണ്‍സെടുത്ത ചന്ദര്‍പാളിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ശുഭ്മാന്‍ഗില്‍ പിടികൂടിയാപ്പോള്‍ ഏഴ് റണ്‍സ് എടുത്ത ആലിക് അത്തനാസയെ വാഷിംഗ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ ചെയ്തു. നേരത്തേ വെസ്റ്റിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ത്തത് ഇന്ത്യയുടെ സ്പിന്‍ കെണിയായിരുന്നു. കുല്‍ദീപ് യാദവാണ് സന്ദര്‍ശകരെ ശരിക്കും ബുദ്ധിമുട്ടിച്ചത്. അഞ്ചു വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും പിഴുതു. ജസ്പ്രീത് ബുംറെയും മൊഹമ്മദ് സിറാജും ഓരോ വിക്കറ്റുകളും വീഴ്ത്തി.
ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോര്‍ 41 റണ്‍സ് എടുത്ത അലിക് അത്തനാസേയുടേതായിരുന്നു. ഷായ് ഹോപ്പ് 36 റണ്‍സ് എടുത്തപ്പോള്‍ ചന്ദര്‍പ്പാള്‍ 34 റണ്‍സും നേടി. വാലറ്റത്ത് ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ 24 റണ്‍സും ഖാറി പിറേ 23 റണ്‍സിനും പുറത്തായി. ടെവിന്‍ ഇംലാച്ചിന് 21 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇതോടെ അത്ഭുതം നടന്നില്ലെങ്കില്‍ ഇന്ത്യ ജയം ഏറെക്കുറെ ഉറപ്പാക്കിയ രണ്ടാം ടെസ്റ്റിലും വിന്‍ഡീസ് ഇന്നിംഗ്‌സ് തോല്‍വിയേറ്റു വാങ്ങുമോയെന്നാണ് ആരാധകര്‍ നോക്കുന്നത്.
ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മൂന്ന് ദിവസമാണ് കളി നീണ്ടത്. നേരത്തേ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഓപ്പണര്‍ യശ്വസ്വീ ജെയ്‌സ്വാളിന്റെയും മികച്ച സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 518 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.






