Breaking NewsSports

ചേട്ടന്മാരുടെ അതേ പാതയില്‍ അനിയന്മാരും ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ കടന്നു ; കൊളംബിയയെ തോല്‍പ്പിച്ചു, കലാശപ്പോരില്‍ എതിരാളികള്‍ മൊറോക്കോ

ലോകചാംപ്യന്മാരായ സീനിയര്‍ ടീം കിരീടം നിലനിര്‍ത്താന്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ അനിയന്മാരും അതേ പാതയില്‍. കഴിഞ്ഞ തവണ ഖത്തറില്‍ ചേട്ടന്മാര്‍ നേടിയ കിരീടം അണ്ടര്‍ 20 വിഭാഗത്തില്‍ അനിയന്മാരും നേടാനൊരുങ്ങുന്നു. ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍.

ഫൈനലില്‍ കരുത്തരായ മൊറോക്കയെയാണ് അര്‍ജന്റീന നേരിടേണ്ടി വരിക. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്. സെമിയില്‍ പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്‌റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ജിയാന്‍ലൂക്ക പ്രസ്റ്റിയാനിയുടെ പാസ് വലയിലെത്തിച്ചു. കിട്ടിയ അവസരം മുതലാക്കിയാണ് അര്‍ജന്റീന മുന്നേറിയത്.

Signature-ad

ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. തിങ്കളാഴ്ച പുര്‍ച്ചെയാണ് ഫൈനല്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 2009ല്‍ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോയും മാറി.

Back to top button
error: