Sports

  • വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമില്ല; ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അഴിച്ചുപണി വന്നേക്കും; സായ് സുദര്‍ശനു പകരം വാഷിംഗ്ടണ്‍ സുന്ദര്‍; കരുണ്‍ നായര്‍ക്ക് സ്ഥാനക്കയറ്റം; ഗഭീറിനും നിര്‍ണായകം

    ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ലീഡ്സില്‍ അരങ്ങേറ്റം നടത്തിയ സായ് സുദര്‍ശന് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സ്ഥാനം പോകാനാണ് സാധ്യത. സുദര്‍ശന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ വരുമെന്നാണ് സൂചന. അതുപോലെ ഷാര്‍ദൂല്‍ ഠാക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി വന്നേക്കും. ബുംമ്ര കളിച്ചില്ലെങ്കില്‍ ആകാശ് ദീപ് കളത്തില്‍ ഇറങ്ങാനാണ് സാധ്യത. ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതുകൊണ്ട് ഈ ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തിലായിരിക്കും ടീം ഗ്രൗണ്ടില്‍ ഇറങ്ങുക. നാല് സെഞ്ച്വറികളാണ് ലീഡ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചത്. എന്നിട്ടും തോറ്റു. ബൗളിംഗിലും ഫീല്‍ഡിംഗിലും അമ്പേ പരാജയമായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ബുംമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം മാത്രമാണ് എടുത്തു പറയാനുള്ളത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളായിരുന്നു യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നില്‍. ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശുന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ആവര്‍ത്തിച്ച് ‘ ജീവന്‍’ കൊടുക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. അപകടകാരികള്‍ക്ക് അവസരം കൊടുത്താല്‍ എന്തു…

    Read More »
  • ‘ആണ്‍കുട്ടികള്‍ ബാറ്റുമായി ക്രിക്കറ്റിനു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ അടച്ചിട്ടവരുടെ കൂട്ടത്തിലായിരുന്നു ഞാന്‍; എന്റെ അവസ്ഥ പെണ്‍കുട്ടികള്‍ക്ക് വരരുത്’; സൂംബയ്‌ക്കെതിരേ മതവാദികള്‍ അഴിഞ്ഞാടുമ്പോള്‍ താലിബാന്‍ വെടിവച്ച മലാല സ്ത്രീകള്‍ക്കു സ്‌പോര്‍ട്‌സില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രംഗത്ത്

    ന്യൂയോര്‍ക്ക്: കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി ഏവരുടെയും പിന്തുണയോടെ കൊണ്ടുവന്ന നൃത്ത രൂപത്തിനെതിരേ മുസ്ലിം മത സാമുദായിക-വിദ്യാര്‍ഥി സംഘടനള്‍ എതിര്‍പ്പുമായി വരുമ്പോള്‍ കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ താലിബാന്റെ താലിബാന്റെ തോക്കിനെ അതിജീവിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. അത്്‌ലീറ്റിന്റെ റോളിലല്ല നിക്ഷേപകയായാണ് മലാലയുടെ വരവ്. സ്‌കൂളില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ ഒഴിവുസമയത്ത് ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ക്ലാസ്മുറികളില്‍ തന്നെയിരുന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലായിരുന്ന താനുമെന്ന ഓര്‍മ പങ്കുവച്ചുകൊണ്ടാണ് കായികരംഗത്തേക്കുള്ള വരവ് മലാല പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങണമെന്ന മോഹം നടക്കാതെ പോയെങ്കിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് സമാന അവസ്ഥ വരാതിരിക്കാനാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മലാല. റിസസ് എന്ന പേരില്‍ ലണ്ടനില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം വനിത കായികരംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും ഫ്രഫഷണല്‍ താരങ്ങളാകാന്‍ അവസരങ്ങളും ഒരുക്കുകയാണ്. ടെന്നിസ് ഇതിഹാസം ബില്ലി ജീന്‍ കിങ്ങ് ഉപദേശകയായി റിസസിനൊപ്പമുണ്ടാകും. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗിലും വനിതാ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലേക്കുമായിരിക്കും മലാലയുടെ റിസസിന്റെ…

    Read More »
  • ‘അയാള്‍ ഒരു രാക്ഷസന്‍’; വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരേ ബലാത്സംഗ പരാതിയുമായി കൗമാരക്കാരിയടക്കം 11 സ്ത്രീകള്‍; രണ്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയും അധികൃതര്‍ മുക്കിയെന്ന് വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ ക്രിക്കറ്റ് വെസ്റ്റ്ഇന്‍ഡീസ്

    ന്യൂയോര്‍ക്ക്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ബലാല്‍സംഗ പരാതിയുമായി നിരവധി യുവതികള്‍. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക പീഡനം, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 11 യുവതികളെങ്കിലും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് കരീബിയന്‍ ചാനലായ സ്‌പോര്‍ട്‌സ് മാക്‌സ് ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താരത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല. ഗയാന ആസ്ഥാനമായുള്ള പത്രമായ കൈറ്റൂര്‍ സ്പോര്‍ട്സിലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ‘അയാള്‍ ഒരു രാക്ഷസന്‍’ എന്ന് തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഒരു കൗമാരക്കാരിയടക്കം കുറഞ്ഞത് പതിനൊന്ന് യുവതികളെങ്കിലും പരാതിയുമായി രംഗത്തുണ്ടെത്തും ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ബലാല്‍സംഗത്തിനും ഇരയായതായും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. ഈ സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ അഭിഭാഷകനെ സമീപിച്ചിരുന്നതായും…

    Read More »
  • ഗേള്‍ഫ്രണ്ടുമായി ശിഖര്‍ ധവാന്‍ മുറിയില്‍; ഉറങ്ങാന്‍ സമ്മതിക്കുമോ എന്നു രോഹിത്ത്! ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഗേള്‍ഫ്രണ്ടിനെ മുറിയില്‍ ഒളിപ്പിച്ചു കടത്തിയ കഥ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം; ആത്മകഥ വൈറല്‍!

    ബംഗളുരു: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ആത്മകഥയില്‍ പഴയ പ്രണയകഥകള്‍ പറയുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറല്‍. രോഹിത് ശര്‍മയുമായി മുറി പങ്കിടുന്ന സമയം കാമുകിയെ ധവാന്‍ മുറിയിലേക്ക് ഒളിച്ചുകടത്തിയ രസകരമായ സംഭവത്തെ കുറിച്ചും ധവാന്റെ ആത്മകഥയില്‍ പറയുന്നതായി സ്‌പോര്‍ട്സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2006ലെ ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയിലെ സംഭവം ആണ് ഇത്. എങ്ങനെയാണ് ഗേള്‍ഫ്രണ്ടിനെ കണ്ടെത്തിയത് എന്നും ആരും അറിയാതെ ഹോട്ടല്‍ റൂമിലേക്ക് കടത്തിയത് എന്നും ധവാന്‍ പറയുന്നു. ഇതിനോട് രോഹിത് ശര്‍മ എങ്ങനെയാണ് പ്രതികരിച്ചത് എന്നതും ധവാന്‍ വെളിപ്പെടുത്തുന്നുണ്ട്. ‘അവള്‍ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാന്‍ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവള്‍ എന്ന് തോന്നി. ഞാന്‍ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു’-ആത്മകഥയില്‍ ധവാന്‍ പറയുന്നു. ‘പരിശീലന മത്സരത്തില്‍ അര്‍ധ ശതകത്തോടെയാണ് ഞാന്‍ തുടങ്ങിയത്. നന്നായി കളിക്കാന്‍ എനിക്കായി. ഓരോ മത്സരം കഴിയുമ്പോഴും ഞാന്‍ എലനെ(യഥാര്‍ഥ പേരല്ല) കാണാനായി പോയി. പിന്നാലെ ഞാന്‍ അവളെ…

    Read More »
  • വര്‍ഷം 2000 കോടി; സ്വകാര്യ ജെറ്റ്; പ്രത്യേക സുരക്ഷ; ക്രിസ്റ്റിയാനോയെ നിലനിര്‍ത്താന്‍ പൊന്നുംവില; സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌റുമായി കരാര്‍ പുതുക്കി; 35 ദശലക്ഷം പൗണ്ട് മൂല്യമുള്ള ക്ലബ് ഓഹരിയും താരത്തിനു സ്വന്തം

    റിയാദ്: സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാർ പുതുക്കിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്. 2 വർഷത്തേക്കുകൂടിയാണ് പോർച്ചുഗീസ് താരം കരാര്‍ പുതുക്കിയത്. 2022 ലാണ് താരം സൗദി ക്ലബ്ബിലെത്തുന്നത്. കരാര്‍ പുതുക്കിയതോടെ 2027 വരെ താരം ക്ലബ്ബില്‍ തുടരും. ടോക്‌സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, അൽ നസ്റുമായി കരാർ പുതുക്കിയ റൊണാൾഡോയ്ക്ക് പ്രതിവര്‍ഷം ലഭിക്കുക 178 മില്ല്യണ്‍ പൗണ്ട് അഥവാ 2000 കോടി രൂപയാണ്. കഴിഞ്ഞിട്ടില്ല, പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൈനിങ് ബോണസായി 24.5 മില്യൺ പൗണ്ട് ആദ്യം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 38 മില്ല്യണ്‍ പൗണ്ടായി ഉയരും. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ടാകും. 33 മില്ല്യണ്‍ പൗണ്ടാണ് ഇതിന്‍റെ മൂല്യം. ക്ലബ് സൗദി പ്രോ ലീഗ് കിരീടം നേടിയാല്‍ എട്ട് മില്ല്യണ്‍ പൗണ്ടും ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ നാല് മില്ല്യണ്‍ പൗണ്ടും ബോണസായി ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കും. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ജയിച്ചാൽ…

    Read More »
  • കോച്ച് വന്‍ ദുരന്തമാണോ? ഒമ്പതു ടെസ്റ്റുകളില്‍ വിജയം ഒന്നില്‍ മാത്രം; ഗംഭീറിനെ തെറിപ്പിക്കണമെന്ന് ആരാധകര്‍; വ്യക്തി താത്പര്യം ടീം കെട്ടുറപ്പിനെ ബാധിച്ചു; വെറുതെയല്ല ബുംറ ഡ്രസിംഗ് റൂമില്‍ പൊട്ടിത്തെറിച്ചത്

    ലീഡ്സ്: ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയതോടെ ഗംഭീറിനെതിരേ തിരിഞ്ഞ് ആരാധകര്‍. റെഡ്‌ബോള്‍ ക്രിക്കറ്റ് കൊണ്ടുനടക്കാന്‍ ഗംഭീറിന് അറിയില്ലെന്നും ടെസ്റ്റില്‍ പുതിയ കോച്ചിനെ കൊണ്ടുവരണമെന്നുമാണു ആവശ്യം. 371 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. പക്ഷെ അതു പ്രതിരോധിക്കാന്‍ കഴിയാതെ അവസാനദിവസം അവസാന സെഷനില്‍ ശുഭ്മന്‍ ഗില്ലും സംഘവും കളി കൈവിടുകയും ചെയ്തു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെ പുറത്താക്കണമെന്നാണു രൂഷമായ പ്രതികരണം. 9 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. ഓസ്ട്രേിയയെ അവരുടെ നാട്ടില്‍ വച്ച് രണ്ടു ടെസ്റ്റ് പരമ്പരകളില്‍ തോല്‍പ്പിച്ചിട്ടുള്ള ഇന്ത്യന്‍ ടീമിനെയാണ് ഗംഭീര്‍ പൊളിച്ചടുക്കിയത്. ഈഗോയും വ്യക്തി താത്പര്യവുമെല്ലാം ടീം കെട്ടുറപ്പിനെയും ബാധിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായിട്ടുള്ള കോച്ചായിട്ടാവും ഗൗതം ഗംഭീര്‍ ഓര്‍മിക്കപ്പെടുക. മുന്‍ വിവാദ കോച്ചായ ഗ്രെഗ് ചാപ്പലിനേക്കാള്‍…

    Read More »
  • 18 മാസത്തിടെ നാലുവട്ടം സ്ഥാന ചലനം; അഗവണന; ഒടുവില്‍ ഇന്ത്യന്‍ ടീമിന്റെ റിയല്‍ ഹീറോ ആയി രാഹുല്‍; ഓപ്പണറായി ഇറങ്ങിയ ഒമ്പതു മാച്ചില്‍ എട്ടിലും സെഞ്ചുറി; ഏറെയും വിദേശത്ത്; ഇംഗ്ലണ്ടില്‍ ഇന്ത്യക്കാരന്‍ കൈവരിക്കുന്ന അപൂര്‍വ നേട്ടവും സ്വന്തം പേരില്‍

    ലണ്ടന്‍: തുടര്‍ച്ചയായ അവഗണനകള്‍ക്കും സ്ഥാനചലനത്തിനും ഒടുവില്‍ ടീമിന്റെ നെടുന്തൂണെന്നു വിശേഷിപ്പിക്കാവുന്ന പ്രകടനത്തിലേക്കുയര്‍ന്ന് കെ.എല്‍. രാഹുല്‍. ഒപ്പണറായി ഇറങ്ങിയ ഒമ്പതു തവണയും മികച്ച പ്രകടനം നടത്തിയ രാഹുല്‍ എട്ടിലും സെഞ്ചുറി നേടി. 18 മാസത്തിനിടെ ടെസ്റ്റില്‍ നാല് തവണയാണ് കെ.എല്‍. രാഹുലിന് സ്ഥാനചലനം വന്നത്. ബാറ്റിങ് പൊസിഷനോ? അങ്ങനൊന്ന് താന്‍ ഓര്‍ക്കുന്നത് പോലുമില്ലെന്നാകും രാഹുലിന് പറയാനാവുക. എന്നിട്ടും ടെസ്റ്റില്‍ കണ്ണും പൂട്ടി വിശ്വസിക്കാന്‍ കഴിയുന്ന ബാറ്ററായി കെ.എല്‍.രാഹുല്‍ നിലയുറപ്പിച്ചു. ഒന്‍പത് തവണയാണ് രാഹുല്‍ ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായത്. ഇതില്‍ എട്ടുതവണയും സെഞ്ചറിയോടെയായിരുന്നു മടക്കം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഓപണറായി രാഹുല്‍ മടങ്ങിയെത്തി. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഓപണിങ് സ്ഥാനം രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ചത്. ആദ്യ ടെസ്റ്റിന്റെ നാലാം ദിനം മാധ്യമങ്ങളെ കാണുമ്പോള്‍ ‘ തന്റെ പൊസിഷന്‍ ഏതായിരുന്നുവെന്ന് താന്‍ തന്നെ മറന്നുവെന്നും ടീമിനായി എത്രാമനായി ഇറങ്ങുന്നതിലും സന്തോഷം മാത്രമെന്നും…

    Read More »
  • ഇനി കളിമാറും; കേരള ക്രിക്കറ്റ ലീഗിലേക്കു സഞ്ജു; താത്പര്യം അറിയിച്ചെന്ന് അസോസിയേഷന്‍; ലേലത്തില്‍ വരുന്ന സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍; കെസിഎയുമായുള്ള പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പ്

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കളിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍. കളിക്കാനുള്ള താത്പര്യം സഞ്ജു അറിയിച്ചെന്നു പ്രതിനിധി സ്ഥിരീകരിച്ചു. ഏതു ടീമിലാണു സഞ്ജു കളിക്കുകയെന്നു വ്യക്തമായിട്ടില്ല. 2025 സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ സഞ്ജു പങ്കെടുക്കും. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യന്‍മാര്‍. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. സഞ്ജു കളിച്ചാല്‍ കേരള ക്രിക്കറ്റ് ലീഗ് കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്തുള്ള മത്സരങ്ങളില്‍ താരത്തിന്റെ കളി കാണാന്‍ ആരാധകര്‍ ഒഴുകിയെത്തുമെന്നും ഉറപ്പാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്ത സീസണിലും സഞ്ജു കേരളത്തില്‍ കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. കെസിഎയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഞ്ജു കേരളം വിട്ടേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരുക്കിനെ തുടര്‍ന്ന് സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിരുന്നില്ല. അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വരുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിന്റെ പേരുമുണ്ട്.…

    Read More »
  • രാജസ്ഥാനു വേണ്ടെങ്കില്‍ വേണ്ട! സഞ്ജുവിനായി കച്ചകെട്ടി ചെന്നൈയ്ക്കു പിന്നാലെ മറ്റൊരു ടീമും; അടുത്ത സീസണു മുമ്പ് രാജസ്ഥാന്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ റിപ്പോര്‍ട്ട്

    ചെന്നൈ: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പിന്നാലെ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍. 2026 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ സഞ്ജു ലഭ്യമായാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മറ്റൊരു ഐപിഎല്‍ ടീം കൂടി താരത്തിനായി ലേലത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജു അടുത്ത സീസണ്‍ മുതല്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. സഞ്ജുവിനായുള്ള മല്‍സരത്തില്‍ ഒന്നാമതുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ചെന്നൈയുടെ മുഖമായ എംഎസ് ധോണിയുടെ ഐപിഎല്‍ കരിയറിന് ശേഷം ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളാണ് സഞ്ജു. താരത്തെ ലേലത്തിന് മുന്‍പ് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പ്ലാന്‍. ഇത് നടന്നില്ലെങ്കില്‍ 2026 ലെ മിനി ലേലത്തില്‍ ചെന്നൈ സഞ്ജുവിനായി ഉണ്ടാകും എന്നാണ് ഖേല്‍നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേലത്തിലേക്ക് പോയാല്‍ ചെന്നൈയ്ക്ക് എതിരാളിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായെത്തും എന്നാണ് വിവരം. 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് സഞ്ജു. രണ്ട് വര്‍ഷത്തേക്ക് ഫ്രാഞ്ചൈസിയെ വിലക്കിയ സമയത്ത് ഡല്‍ഹിക്കായാണ് സഞ്ജു…

    Read More »
  • ‘എന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവരാണ് വിമര്‍ശകര്‍; ഇപ്പോഴും ഞാന്‍ കളിച്ചുകൊണ്ടേയിരിക്കുന്നു; എഴുതുന്നവര്‍ ഇനിയും എഴുതും പറയുന്നവര്‍ വീണ്ടും പറയും; ഞാന്‍ രാജ്യത്തിനുവേണ്ടി കളിക്കും’: അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് ബുംറ

    ന്യൂഡല്‍ഹി: തന്റെ കാലം കഴിഞ്ഞെന്നും കൂടിപ്പോയാല്‍ ആറുമാസംവരെ ടീമില്‍ തുടരുമെന്നും വിധിച്ചവരാണു വിമര്‍ശകരെന്ന് തുറന്നടിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആളുകള്‍ എന്തു പറയുന്നു എന്നതു തനിക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല. രാജ്യത്തിനായി കളിക്കുക മാത്രമാണു ശ്രദ്ധയെന്നും ബുംറ അഭിമുഖത്തില്‍ പറഞ്ഞു. സമ്മര്‍ദം താങ്ങാന്‍ ബുംറയ്ക്കാവില്ലെന്നും അധികകാലം കളിക്കളത്തില്‍ തുടരാനാകില്ലെന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെയുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് കടുത്ത ആശങ്ക ഉയര്‍ന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും താന്‍ കളിക്കില്ലെന്ന് ബുംറയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എതിരാളിയെ വിറപ്പിച്ചായിരുന്നു ബുംറയുടെ പ്രകടനം. കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ പ്രതികരിച്ചത്. ആളുകള്‍ എന്തെഴുതുന്നു എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രാജ്യത്തിനായി കളിക്കുകയെന്നതിലും ടീമിന് വേണ്ടത് നല്‍കുന്നതിലും മാത്രമാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നെതന്നും ബുംറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ആളുകള്‍ പറയുന്നതിനെ നിയന്ത്രിക്കുക അസാധ്യമാണ്. ആരെയും…

    Read More »
Back to top button
error: