Breaking NewsSports

ഹോപ്പിന്റെയും കാംബെല്ലിന്റെയും സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു ; രണ്ടാംടെസ്റ്റില്‍ ഒരു ദിവസത്തേക്ക് കൂടി ജീവന്‍ നീട്ടിയെടുത്തു, വിജയം 58 റണ്‍സ് അകലെ

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഹോപ്പും കാംബെല്ലും നേടിയ സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു. ഫോളോ ഓണില്‍ ഇന്ത്യന്‍ സ്‌കോര്‍ മറികടന്ന വെസ്റ്റിന്‍ഡീസിനെതിരേ ജയിക്കാന്‍ ഇന്ത്യയ്ക്ക് 58 റണ്‍സുകള്‍ കൂടി വേണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ച അതിജീവിച്ചു. ജോണ്‍ കാംബെല്‍ 115 റണ്‍സും ഷായ്‌ഹോപ്പ് 103 റണ്‍സും നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ 390 റണ്‍സ് അടിച്ചുകൂട്ടി.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കു മ്പോഴായി രുന്നു ഇരുവരുടേയും സെഞ്ച്വറി. ജോണ്‍ കാംബെല്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കുറിച്ചപ്പോള്‍ ഷായ് ഹോപ്പ് എട്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറി നേട്ടമാണ് ഉണ്ടാക്കി യത്. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ അവര്‍ 79 റണ്‍സ് ചേര്‍ത്തു. ഇത് 2025-ലെ അവരുടെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടായിരുന്നു.

Signature-ad

സെഞ്ച്വറി അടിച്ച കാംബെല്‍ ഒടുവില്‍ ജഡേജയ്ക്ക്് മുന്നില്‍ എല്‍ബിഡബ്‌ള്യൂ ആയി. ഷായ് ഹോപ്പ് മുഹമ്മദ് സിറാജിനും ഇരയായി. ഫോളോ ഓണ്‍ചെയ്ത് കരീബിയന്‍ ടീമിനായി ജസ്റ്റിന്‍ ഗ്രീവ്‌സ് ഹാഫ് സെഞ്ച്വറി നേടി. 50 റണ്‍സ് എടുത്ത ഗ്രീവ്‌സ് പുറത്താകാതെ നിന്നു. 40 റണ്‍സ് എടുത്ത നായകന്‍ റോസ്റ്റണ്‍ ചേസിനെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ പിടികൂടുകയായിരുന്നു. 32 റണ്‍സുമായി വാലറ്റത്ത് ഉറച്ചു നിന്ന ജെയ്ഡന്‍ സീല്‍സ് ബുംറെയുടെ പന്തില്‍ ജുറെലിന്റെ കയ്യിലെത്തി.

കഴിഞ്ഞ ഇന്നിംഗ്‌സില്‍ പിടിച്ചു നിന്ന ഇംലാച്ചിനെ കുല്‍ദീപ് യാദവ് 12 റണ്‍സിന് പുറത്താ ക്കുക കൂടി ചെയ്തതോടെ വിന്‍ഡീസിന്റെ പ്രതിരോധം തകര്‍ന്നു. അലിക് അത്‌നാസിനെ വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴിനു വീഴ്ത്തി. ഖാറി പിയറിയെ കുല്‍ദീപ് യാദവ് അക്കൗണ്ട തുറക്കും മുമ്പ് നിതീഷ്‌കുമാര്‍ റെഡ്ഡിയുടെ കയ്യിലെത്തിച്ചു. ജോമള്‍ വാരിക്കാന്റെ കുറ്റി ബുംറെ തെറുപ്പിക്കുമ്പോള്‍ മൂന്ന് റണ്‍സായിരുന്നു സ്‌കേസാര്‍. ആന്‍ഡേഴ്‌സണ്‍ ഫിലിപ്പിനെ രണ്ടു റണ്‍സിന് ബുംറെ ജുറലിന്റെ കയ്യിലെത്തിച്ചു.

രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് കഴിഞ്ഞ ഇന്നിംഗ്‌സിലെ സെഞ്ച്വറി വേട്ടക്കാരന്‍ യശ്വസീ ജെയ്‌സ്വാളിനെ എട്ടു റണ്‍സിന് നഷ്ടമായി. വാരികാന്റെ പന്തില്‍ ഫിലിപ്പി നായിരു ന്നു ക്യാച്ച്. 25 റണ്‍സുമായി കെ.എല്‍. രാഹുലും 30 റണ്‍സുമായി സായി സുദര്‍ശനും ക്രീസിലു ണ്ട്. നാളെ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ കളി ജയിച്ച് പരമ്പര 2-0 ന് തൂത്തുവാരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: