Sports

  • ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദം: ഏഷ്യാകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്താന്റെ ഭീഷണി ; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു

    ദുബായ് : ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍, ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാന്‍ വൈകിയതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു. പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി ശക്തമായ നിലപാടെടുത്തു. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നിലവിലെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനും (എംസിസി) കത്തയച്ചു. അദ്ദേഹത്തെ നീക്കം ചെയ്തില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. കളിയുടെ മനോഭാവം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പിസിബി പൈക്രോഫ്റ്റിനെതിരെ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹസ്തദാന വിവാദത്തിന് ഇന്ത്യക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ആലോചിക്കുന്നുണ്ട്. എന്നാല്‍, എസിസിയില്‍ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ നിഷേധിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകര്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ബിസിസിഐ മത്സരത്തിന്…

    Read More »
  • ‘പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറായിരുന്നില്ല’; വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന; ഇന്ത്യക്കെതിരേ എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു പരാതി നല്‍കി പിസിബി; മാച്ച് റഫറിയെ മാറ്റണമെന്നും ആവശ്യം

    ബംഗളുരു: ഏഷ്യാകപ്പില്‍ പാക്കിസ്താനെതിരെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍. ഏഷ്യാകപ്പില്‍ കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും താല്‍പര്യമില്ലായിരുന്നുവെന്നും ബിസിസിഐ ടൂര്‍ണമെന്റ് കളിക്കാന്‍ തീരുമാനിച്ചപ്പോള്‍ താരങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലാതായെന്നും റെയ്‌ന പറഞ്ഞു. പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെ പറ്റി ഓരോ താരങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ ആരും സമ്മതിക്കില്ലായിരുന്നു എന്നും റെയ്‌ന പറഞ്ഞു. ‘ഒരു കാര്യം എനിക്ക് ഉറപ്പാണ്. കളിക്കാരോട് നേരിട്ട് ചോദിച്ചാല്‍, ആര്‍ക്കും ഏഷ്യാ കപ്പ് കളിക്കാന്‍ താല്‍പര്യമില്ല. ബിസിസിഐ സമ്മതിച്ചതുകൊണ്ട് ഒരുവിധത്തില്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. സൂര്യകുമാര്‍ യാദവിനോടും ടീം അംഗങ്ങളോടും പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അവര്‍ സമ്മതിക്കില്ലായിരുന്നു. അവര്‍ക്കാര്‍ക്കും കളിക്കാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് റെയ്‌നയുടെ വാക്കുകള്‍. മല്‍സരത്തിലുടനീളം പാക്കിസ്താനെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. മല്‍സരത്തിന്റെ ടോസ് സമയത്തും മല്‍സര ശേഷവും പാക്ക് താരങ്ങള്‍ക്ക് ഹസ്താദാനം നല്‍കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.…

    Read More »
  • എല്ലാം മറക്കാറായിട്ടില്ല! കൈകൊടുക്കാന്‍ കാത്തിരുന്ന് പാക് താരങ്ങള്‍; ഡ്രസ്സിങ് റൂമിന്റെ വാതിലടച്ച് ഇന്ത്യ, അഭിമുഖം റദ്ദാക്കി അഗ

    ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്തതിന് പിന്നാലെ കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പാക് താരങ്ങള്‍ക്ക് അതൃപ്തി. പാക് നായകന്‍ സല്‍മാന്‍ അഗ മത്സരശേഷമുള്ള അഭിമുഖം റദ്ദാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനത്തിനായി തങ്ങള്‍ കാത്തിരിന്നുവെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ സൂചിപ്പിക്കുകയും ചെയ്തു. മത്സരശേഷമുള്ള ദൃശ്യങ്ങള്‍ വ്യപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്താനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ടോസ് സമയത്തും ഇരുടീമുകളുടെയും നായകന്മാര്‍ ഹസ്തദാനം ചെയ്തിരുന്നില്ല. മത്സരത്തിനു ശേഷവും ഹസ്തദാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു ടീം ഇന്ത്യ. 16-ാം ഓവറില്‍ സിക്സറടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി. മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസന്റേഷന്‍ പാക്…

    Read More »
  • പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍

    ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…

    Read More »
  • പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി  44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…

    Read More »
  • ബുംറയ്‌ക്കെതിരേ ഓവറില്‍ ആറ് സിക്‌സ് അടിക്കുമെന്ന് വെല്ലുവിളി; ഇന്ത്യക്കെതിരേയും ഗോള്‍ഡന്‍ ഡക്കായി സയീം അയൂബ്

    ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി പാക്കിസ്ഥാന്‍ ഓപ്പണര്‍ സയിം അയൂബ്. ഹാര്‍ദിക്് പാണ്ഡ്യയെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ താരം പുറത്താകുകയായിരുന്നു. ആദ്യം വൈഡ് എറിഞ്ഞ ശേഷമായിരുന്നു പാണ്ഡ്യ സയിം അയൂബിനെ മടക്കിയത്. പാണ്ഡ്യയ്‌ക്കെതിരെ സ്‌ക്വയര്‍ ഡ്രൈവിനു ശ്രമിച്ച അയൂബിനെ ജസ്പ്രീത് ബുമ്ര ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒമാനെതിരായ പാക്കിസ്ഥാന്റെ ആദ്യ മത്സരത്തിലും സയിം അയൂബ് ഗോള്‍ഡന്‍ ഡക്കായിരുന്നു. ഒമാന്റെ 23 വയസ്സുകാരന്‍ താരം ഷാ ഫൈസലിന്റെ പന്ത് ആക്രമിച്ചു കളിക്കാനിറങ്ങിയ സയിം അയൂബ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. പാക്കിസ്ഥാന്‍ റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഏഷ്യാകപ്പിനു മുന്‍പ് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇന്ത്യയെ വിറപ്പിക്കുമെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ തന്‍വിര്‍ അഹമ്മദ് വെല്ലുവിളിച്ചിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് പന്തുകളും സയിം അയൂബ് സിക്‌സര്‍ പറത്തുമെന്നായിരുന്നു തന്‍വിര്‍ അഹമ്മദിന്റെ അവകാശ വാദം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ സയിം അയൂബ് ബുമ്ര പന്തെറിയാനെത്തുംമുന്‍പേ പുറത്തായി മടങ്ങി.

    Read More »
  • ലോക ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യ; സ്വര്‍ണം ‘ഇടിച്ചിട്ട്’ ജെയ്സ്മിന്‍ ലംബോറിയ

    ലിവര്‍പൂള്‍: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി. ലിവര്‍പൂളില്‍ നടന്ന ഫൈനലില്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് പോളണ്ടിന്റെ ജൂലിയ ഷെറെമെറ്റയെയാണ് 24കാരിയായ ജെയ്സ്മിന്‍ ഇടിച്ചുതോല്‍പ്പിച്ചത്. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പോളണ്ട് താരമായിരുന്നു പോയിന്റ് നിലയില്‍ മുന്നില്‍. ഗാലറിയില്‍ വലിയ പിന്തുണ ലഭിച്ചതും പോളണ്ട് താരത്തിനായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ട് എത്തിയതോടെ ജെയ്സ്മിന്‍ കുതിപ്പ് തുടങ്ങി. ഒടുവില്‍ അവസാന റൗണ്ടില്‍ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയെടുക്കുകയായിരുന്നു. 80 പ്‌ളസ് കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നുപൂര്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പോളണ്ട് താരം അഗത കച്മാര്‍ക്സാണ് ജയിച്ചത്. ഇന്ത്യന്‍ താരം പൂജാ റാണി വെങ്കല മെഡലും സ്വന്തമാക്കി.

    Read More »
  • ഫില്‍സാള്‍ട്ട് കൊടുങ്കാറ്റായി, ജോസ് ബട്‌ളറിന്റെ വെടിക്കെട്ടും ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ലോകറെട്ടോഡ് ഇട്ട് ഇംഗ്‌ളണ്ട് ; കുട്ടിക്രിക്കറ്റില്‍ 300 പ്ലസ് കടന്നപ്പോള്‍ പിന്നിലായത് ഇന്ത്യ

    മാഞ്ചസ്റ്റര്‍ : ടി20 ക്രിക്കറ്റില്‍ ലോകറെക്കോഡ് സ്‌കോര്‍ കുറിച്ച് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു വിട്ട് ഇംഗ്ളണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത് 300 പ്ലസ് സ്‌കോര്‍. 146 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ളണ്ട്  നേടിയെടുത്തത്. ഫില്‍ സാള്‍ട്ടിന്റെ 141 റണ്‍സിന്റെ പുറത്താകാതെയുള്ള പ്രകടനത്തിന്റെ പിന്‍ബലത്തില്‍, രണ്ട് തവണ ടി20 ലോകകപ്പ് ജേതാക്കളായ ടീം 304 റണ്‍സ് നേടി. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക 158 റണ്‍സിന് ഓള്‍ഔട്ടായി. ഐസിസി പൂര്‍ണ്ണ അംഗ രാജ്യത്തിനെതിരെ 300 റണ്‍സ് ഭേദിച്ച ആദ്യ പൂര്‍ണ്ണ അംഗ രാജ്യമായിയാണ് 300 അടിച്ച ഇംഗ്ളണ്ട് മാറിയത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് മുമ്പ് ഇന്ത്യ 2024 ല്‍ ബംഗ്ലാദേശിനെതിരെ 297 റണ്‍സ് ആയിരുന്നു. ഈ റെക്കോഡാണ് തകര്‍ന്നത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്വെയുടെതാണ്, അവര്‍ 344 റണ്‍സ് നേടി.…

    Read More »
  • ഏഷ്യാ കപ്പ്: ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടിക്കറ്റ് വില്‍പന ഇഴഞ്ഞിഴഞ്ഞ്; 2.5 ലക്ഷം വരുന്ന പ്രീമിയം ടിക്കറ്റുകള്‍ മിക്കവര്‍ക്കും വേണ്ട! വിരാടും രോഹിത്തും ഇല്ലാതെ എന്തു കളിയെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ഒഫീഷ്യല്‍

    ദുബായ്: ഏഷ്യകപ്പിലെ ഏറ്റവും ചൂടേറിയ മത്സരം ഞായറാഴ്ച നടക്കാനിരിക്കേ പ്രതിസന്ധി വെളിപ്പെടുത്തി സംഘാടകര്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനെതിരേ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തിട്ടും ടിക്കറ്റ് വില്‍പനയിലെ കുറവാണ് സംഘാടകര്‍ക്ക് ആശ്ചര്യമാകുന്നത്. സാധാരണ ഗതിയില്‍ ചൂടപ്പം പോലെ വിറ്റുപോകേണ്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഇപ്പോഴും ലഭ്യമാണ്. ആളുകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്തുന്നതിനു വേണ്ടി സിംഗിള്‍ ടിക്കറ്റ് ഫോര്‍മാറ്റ് വരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വില്‍പനയില്‍ കുതിച്ചുകയറ്റമൊന്നും ഉണ്ടായിട്ടില്ല. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ- പാക് മത്സരം. ആദ്യ മത്സരം ഇന്ത്യ മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയിട്ടും വരും മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കമുണ്ടായിട്ടും ടിക്കറ്റ് വില്‍പന കുറയാന്‍ കാരണം ഇന്ത്യന്‍ താരങ്ങളായ രോഹിത്ത് ശര്‍മയുടെയും വിരാട് കോലിയുടെയും അസാന്നിധ്യമാണെന്നു എമിറേറ്റ്‌സ് ക്രിക്കറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കയില്‍ ടി20 ലോക കപ്പ് നേടിയതിനു പിന്നലെ ഇരുവരും മത്സരങ്ങളില്‍നിന്നു വിരമച്ചിരുന്നു. ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിലെ ടിക്കറ്റ് വില്‍പന…

    Read More »
  • ഏഷ്യാ കപ്പ്: പാകിസ്താനെതിരേ സഞ്ജു ഓപ്പണിംഗിലും മൂന്നാം വിക്കറ്റിലും ഉണ്ടാകില്ല; ടീം പ്ലാന്‍ വ്യക്തമാക്കി ബാറ്റിംഗ് കോച്ച്; സഞ്ജു സന്തുഷ്ടനെന്നും സിതാംശു കൊടാക്

    ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പിലെ ഏറ്റവും തീപാറും പോരാട്ടമായിരിക്കും ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ഞായറാഴ്ചയാണ് ഇന്ത്യയുടെ കളിയെങ്കിലും മലയാളി ബാറ്റ്‌സ്‌റ്മാന്‍ സഞ്ജു സാംസണെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ചര്‍ച്ചാവിഷയം. പ്രതിഭകളെക്കൊണ്ടു നിറഞ്ഞ ടീമില്‍, ആരെയൊക്കെ ഏതൊക്കെ പൊസിഷനുകളില്‍ ഇറക്കുമെന്നതും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാംശു കൊടാക്ക് ആണ് ഇക്കാര്യത്തില്‍ സൂചനകളുമായി രംഗത്തുവരുന്നത്. സഞ്ജു ഇതുവരെ അഞ്ച്, ആറ് നമ്പരുകളി ഇറങ്ങിയിട്ടില്ലെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കൊടാക്ക് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സഞ്ജു ഈ പൊസിഷനുകളില്‍ ഇറങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് അറിയിച്ചത്. എന്നാല്‍, ടീം മാനേജ്‌മെന്റ് അവസാന ഇലവന്‍ ആരൊക്കെയാണെന്നും ഏതൊക്കെ പൊസിഷനുകളില്‍ കളിക്കുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല. അര്‍ഷ്ദീപിന്റെ സാധ്യതയെക്കുറിച്ചും കൊടാക്ക് നിലപാടു വ്യക്തമാക്കുന്നുണ്ട്. ‘പ്ലേയിംഗ് ഇലവന്‍ എന്നത് വിക്കറ്റിനെ ആസ്പദമാക്കി മാത്രമാണു തീരുമാനിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രതേ്യാകിച്ച് അജന്‍ഡയൊന്നും…

    Read More »
Back to top button
error: