Sports

  • രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലിയെ മറികടന്നു; കാര്യവട്ടത്ത് പിറന്നത് പുതിയ റെക്കോഡ്

    രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമായി സ്മൃതി മന്ഥന. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാം മല്‍സരത്തിലാണ് സ്മൃതിയുടെ നേട്ടം. റെക്കോര്‍ഡ് നേട്ടത്തോടെ മിതാലി രാജിനെ മറികടന്ന സ്മൃതി അതിവേഗം രാജ്യാന്തര മല്‍സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരവുമായി. 281 ഇന്നിങ്സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം. കാര്യവട്ടത്ത് നടക്കുന്ന നാലാം ട്വന്‍റി20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഷഫാലിയും സ്മൃതിയും അതിവേഗതം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 30 പന്തുകളില്‍ നിന്നാണ് ഷഫാലി അര്‍ധ സെഞ്ചറി തികച്ചത്.  പാര്‍ട്നര്‍ഷിപ് 162 റണ്‍സില്‍ നില്‍ക്കെ നിമാഷയ്ക്ക് ക്യാച്ച് നല്‍കി  ഷഫാലി (79) മടങ്ങി. പിന്നാലെ 80 റണ്‍സെടുത്ത് സ്മൃതിയും. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും റിച്ച ഘോഷുമാണ് ക്രീസില്‍ ജയത്തോടെ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യന്‍ ലക്ഷ്യം.

    Read More »
  • ഗില്‍ തിരിച്ചെത്തിയാല്‍ ഈ അഞ്ചുപേര്‍ക്കു ക്ഷീണം: ആദ്യം തെറിക്കുക സഞ്ജു? റിതുരാജും ജെയ്‌സ്വാളും എലിമിനേറ്റര്‍ റൗണ്ടില്‍; സൂര്യകുമാറിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പ് വരെ മാത്രം

    ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അവസാന നിമിഷം പുറത്താക്കപ്പെട്ടെങ്കിലും യുവ ഓപ്പണറും മറ്റു ഫോര്‍മാറ്റുകളിലെ നായകനുമായ ശുഭ്മന്‍ ഗില്ലിന്റെ വഴിയടഞ്ഞിട്ടില്ല. ടി20 ടീമില്‍ നിന്നുള്ള താല്‍ക്കാലികമായ മാറ്റിനിര്‍ത്തല്‍ മാത്രമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരം. ടി20 ലോകകപ്പിനു പിന്നാലെയുള്ള അടുത്ത ഐപിഎല്‍ സീസണ്‍ കഴിഞ്ഞാല്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗില്‍ തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ബിസിസിഐയുടെ പ്രഥമ പരിഗണനയും അദ്ദേഹത്തിനു തന്നെയാണ്. ടി20 ടീമിലേക്കു ഗില്‍ മടങ്ങിയെത്താല്‍ ചില താരങ്ങള്‍ക്കു അതു വലിയ ക്ഷീണമായി മാറും. അതു ആരൊക്കെയാണെന്നു നോക്കാം. ടി20 ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ പ്രധാനമായും അഞ്ചു താരങ്ങള്‍ക്കാണ് അതു വലിയ ക്ഷീണമായി മാറുക. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, അഗ്രസീവ് ഓപ്പണറായ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദ്…

    Read More »
  • വിജയ് ഹസാരെ ട്രോഫി; അവസാന മണിക്കൂറുകളില്‍ ട്വിസ്റ്റ്; കോലി ചിന്നസ്വാമിയില്‍ കളിക്കില്ല; ആര്‍സിബിയുടെ ഹോം ഗ്രൗണ്ടിലെ പ്രകടനത്തിനു കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍

    ബംഗളുരു: ആര്‍സിബി തട്ടകമായ ചിന്നസ്വാമിയില്‍ കോലിയെ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് നിരാശ. ഡൽഹിയും ആന്ധ്രയും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരം അവസാന നിമിഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നുംമാറ്റി. കോലിയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും മത്സരം മാറ്റിയ വിവരം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു.   ഇന്നു രാവിലെ കർണാടക ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശത്തെത്തുടർന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎലിൽ വിരാട് കോലി താരമായ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം വീണ്ടും കളിക്കാൻ ഇറങ്ങുന്നതു കാണാന്‍ ആരാധകർ ആവേശത്തോടെയിരിക്കേയാണ് അപ്രതീക്ഷിത നീക്കം. കോലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇടപെട്ടത്.   സുരക്ഷാകാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇത് കാണികളുടെ കാര്യത്തില്‍ വലിയ നിയന്ത്രണത്തിനും സാഹചര്യമൊരുക്കും. ഡല്‍ഹിക്കായി വിരാട് കോലിയേയും ഋഷഭ് പന്തിനേയും കളിപ്പിക്കുമെന്ന സൂചനയുടെ പിന്നാലെയാണ്…

    Read More »
  • തിരിച്ചുവരവില്‍ ഓപ്പണിംഗില്‍ ഫോം ഇല്ല; ഗില്‍ ഔട്ട്; സഞ്ജു ഇന്‍! ഒപ്പം ഇഷാനും റിങ്കുവും: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

    മുംബൈ: 2026 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലില്ല. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണു ടീമിനെ പ്രഖ്യാപിച്ചത്. തിരിച്ചുവരവിന് ശേഷം ഓപ്പണില്‍ ഫോം കണ്ടെത്താതെ വിഷമിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ 15 ട്വന്റി 20കളില്‍ 24.25 ശരാശരിയില്‍ 291 റണ്‍സാണ് ഗില്ലിന് നേടാനായത്. 137 ആണ് ശരാശരി. ഇത്രയും മത്സരങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചറി പോലും ഗില്ലിന് നേടാനായിട്ടില്ല. നിരവധി തവണ പരീക്ഷിച്ചെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് സെലക്ടര്‍മാര്‍ മാറി ചിന്തിച്ചത്. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി…

    Read More »
  • വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍; 25.20 കോടിക്കു കൊല്‍ക്കത്തയ്ക്കു സ്വന്തം; അണ്‍കാപ്ഡ് താരങ്ങള്‍ക്കും ലേലത്തില്‍ തീവില; പതിരാനയ്ക്കും പിടിവലി; കഴിഞ്ഞ സീസണില്‍ തിളങ്ങിയില്ല, എന്നിട്ടും ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ടാത്ത ലിവിങ്‌സ്റ്റണ് രണ്ടാം റൗണ്ടില്‍ 13 കോടി!

    അബുദാബി: ഐപിഎല്‍ മിനി ലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നത്. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ വിദേശ താരമാണ് കാമറൂണ്‍ ഗ്രീന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്ത ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്ക് 18 കോടിയാണു വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പതിരാനയെയും സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരങ്ങളായ കാര്‍ത്തിക്ക് ശര്‍മയും പ്രശാന്ത് വീറും കോടിക്കിലുക്കത്തിലെ അപ്രതീക്ഷിത എന്‍ട്രിയായി. 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇരുവരെയും സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റന്‍ രണ്ടാം റൗണ്ടില്‍ ഞെട്ടിച്ചു. രണ്ടാം റൗണ്ടില്‍ ആവശ്യക്കാരേറിയപ്പോള്‍ 13 കോടിയാണു താരത്തിന് അടുത്ത സീസണില്‍ ലഭിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്. ജമ്മു കശ്മീരില്‍നിന്നുള്ള ഓള്‍ റൗണ്ടര്‍ അകിബ് ധറിന് ലഭിച്ചത് വലിയ തുക. ഡല്‍ഹി ക്യാപിറ്റല്‍സില്‍ 8.40 കോടി…

    Read More »
  • ഇതിഹാസ ഫുട്‌ബോളറെ കൊണ്ടുവന്ന് നാണംകെടുത്താന്‍ ; ലിയോണല്‍ മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടി തീവെട്ടിക്കൊള്ളയായി ; അടിപിടിയും കലാപവും ലോകം മുഴുവന്‍ കണ്ടു, പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു

    അര്‍ജന്റീന താരം ലിയോണല്‍ മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ കൊല്‍ക്കത്ത പരിപാടി വലിയ വിവാദമായി മാറിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ കായികമന്ത്രി രാജിവെച്ചു. ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി അരൂപ് ബിശ്വാസാണ് രാജിവെച്ചത്. മെസ്സിയുടെ പരിപാടി കുളമായത് ലോകം മുഴുവന്‍ കാണാനിടയാകുകയും സംസ്ഥാനസര്‍ക്കാര്‍ നാണംകെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജി. മന്ത്രിസഭയിലെ മമതാ ബാനര്‍ജിയുടെ വിശ്വസ്തരിലൊരാളാണ് അരൂപ് ബിശ്വാസ്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്. സംഭവത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് രാജികത്തില്‍ വ്യക്തമാക്കുന്നത്. പരിപാടിയുടെ വീഴ്ച പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് കായിക മന്ത്രിയുടെ രാജി. സംഭവത്തിന് പിന്നാലെ ഡിജിപി, കായിക യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോക്ഷാകുലരായ ആരാധകര്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഫുട്‌ബോള്‍ മിശിഹായെ കാണാന്‍ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക്…

    Read More »
  • ഈ അണ്ടര്‍ 19 ഏഷ്യാക്കപ്പില്‍ നടക്കുന്നത് എന്ത് പൂരമാണ്? വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നു ; ഇത്തവണ ഇന്ത്യന്‍ താരം അഭിജ്ഞാന്‍ കുണ്ടുവിന്റെ ഊഴം, ഇരട്ടസെഞ്ച്വറി നേടി ; 125 പന്തില്‍ നിന്ന് 209 റണ്‍സ്

    ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ തൃശൂര്‍പൂരം നടക്കുകയാണ്. ഇന്ത്യന്‍ താരം വൈഭവിന്റെ വെടിക്കെട്ടോടെ സ്റ്റാര്‍ട്ട് ചെയ്്ത ടൂര്‍ണമെന്റില്‍ അതുക്കും മേലെ എന്ന് വിളിക്കാവുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. അഭിജ്ഞാന്‍ കുണ്ടു മലേഷ്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇരട്ടസെഞ്ച്വറി അടിച്ചാണ് ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തില്‍ 125 പന്തില്‍ 209 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍താരം ദുബായില്‍ ചരിത്രമെഴുതി. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന അമ്പാട്ടി റായിഡുവിന്റെ (177) റെക്കോര്‍ഡാണ് കുണ്ടു മറികടന്നത്. 121 പന്തില്‍ കുണ്ടു തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വൈഭവ് സൂര്യവംശിയെയും അദ്ദേഹം പിന്നിലാക്കി. ഒമ്പത് സിക്‌സറുകളും 17 ഫോറുകളുമാണ് ബാറ്റില്‍ നിന്നും പറന്നത്. കുണ്ടുവിന്റെ ഈ പ്രകടനം ഇന്ത്യ അണ്ടര്‍ 19 ടീമിനെ ആദ്യം ബാറ്റ് ചെയ്ത് 408 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചു. അണ്ടര്‍ 19 ഏകദിനങ്ങളില്‍ ഏറ്റവും…

    Read More »
  • രാജസ്ഥാന്റെയും കൊല്‍ക്കത്തയുടേയും ഏറ്റുമുട്ടല്‍ ; ചരിത്രമെഴുതിയത് ഓസ്‌ട്രേലിയക്കാരന്‍ കാമറൂണ്‍ഗ്രീന്‍ ; ഐപിഎല്‍ താരലേലത്തില്‍ കിട്ടിയത് 25.2 കോടി, ഒരു വിദേശ കളിക്കാരന്റെ മിനി ലേലത്തിലെ പരമാവധി ഫീസ്

    ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന വിദേശ കളിക്കാരനായി കാമറൂണ്‍ഗ്രീന്‍. ഐപിഎല്‍ 2026 മിനി ലേലത്തില്‍ 25.20 കോടി രൂപയുടെ വമ്പന്‍ വിലയ്ക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു ഗ്രീനിനായി ലേലത്തില്‍ ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സും ഈ പോരാട്ടത്തിലേക്ക് കടന്നുവന്നതോടെ ലേലം കൂടുതല്‍ ആവേശകരമായി. ഐപിഎല്‍ 2024 ലേലത്തില്‍ 24.75 കോടി രൂപയ്ക്ക് വാങ്ങിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ആണ് ഗ്രീന്‍ മറികടന്നത്. മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സിനും വേണ്ടി കളിച്ചിട്ടുള്ള ഗ്രീന്‍, ഇതുവരെ ഐപിഎല്ലില്‍ 29 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സ് നേടുകയും 16 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം വന്‍തുകയ്ക്ക് ലേലം കൊണ്ടെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ ശമ്പളം 18 കോടി രൂപയായിരിക്കും (1.9 ദശലക്ഷം യുഎസ് ഡോളര്‍). വിദേശ കളിക്കാര്‍ ക്കായുള്ള ലേല നിയമങ്ങള്‍…

    Read More »
  • ഒമ്പത് ഫ്രാഞ്ചൈസികളെ പിന്നിലാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കടന്നുകയറ്റം ; 14.20 കോടി രൂപയുടെ രണ്ട് കിടിലന്‍ സൈനിംഗുകള്‍, ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് പ്‌ളേയേഴ്‌സില്‍ പ്രശാന്ത് വീറും, കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു

    ഐപിഎല്‍ മിനി ലേലത്തില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ ചരിത്രമെഴുതി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങളായി മാറിയ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍ 14.20 കോടി രൂപയ്ക്ക് വിറ്റുപോയി. ഈ രണ്ട് കളിക്കാരും നിരവധി ഓള്‍-ടൈം റെക്കോര്‍ഡുകളാണ് ഇതിലൂടെ സ്ഥാപിച്ചത്. പ്രശാന്തിനെയും കാര്‍ത്തിക്കിനെയും സ്വന്തമാക്കാന്‍ സിഎസ്‌കെ പണം വാരിയെറിഞ്ഞു. ഒമ്പത് ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് അബുദാബി യിലെ എത്തിഹാദ് അരീനയില്‍ മഞ്ഞപ്പട ഈ അണ്‍കാപ്പ്ഡ് കളിക്കാരെ സ്വന്തമാക്കിയ തോടെ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് , മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെ മറികടന്നാണ് സിഎസ്‌കെ രണ്ടുപേരെയും നേടിയത്. ഇരുവര്‍ക്കും അടിസ്ഥാന വിലയുടെ 4633% അധിക വിലയ്ക്കാണ് ഇരുവരേയും സിഎസ്‌കെ നേടിയത്. ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ 10 കോടിയിലധികം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാര്‍ ഇവരാണ്. ഈ…

    Read More »
  • അവസാന ഓവര്‍ എറിയേണ്ടിയിരുന്നത് ഹാര്‍ദിക്; ഗംഭീറിന്റെ തന്ത്രം എല്ലാം മാറ്റി; ഗ്രൗണ്ടിലെത്തി നിര്‍ദേശം കൈമാറി സഞ്ജു; കളി കൈയില്‍!

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബോളര്‍മാര്‍ നല്‍കിയ തുടക്കം ബാറ്റര്‍മാര്‍ ഏറ്റുപിടിച്ചതോടെയാണ് രണ്ടാം മത്സരത്തിലേറ്റ തോല്‍വിയില്‍നിന്ന് ടീം ഉജ്വല തിരിച്ചുവരവ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 117 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് പുറത്ത്. ഇന്ത്യ 15.5 ഓവറില്‍ 3ന് 120. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധരംശാല പിച്ചിലെ വേഗവും സ്വിങ്ങും മുതലെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ (0) പുറത്താക്കിയ അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്വിന്റന്‍ ഡികോക്കിനെയും (1) ഡിയേവാള്‍ഡ് ബ്രെവിസിനെയും (2) വീഴ്ത്തിയ ഹര്‍ഷിത് റാണ സന്ദര്‍ശകരെ വിറപ്പിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന്…

    Read More »
Back to top button
error: