Breaking NewsLead NewsSports

മെസ്സി സ്പാനിഷ് താരമായി മാറിയേനെ ; സ്‌പെയിന്‍ ടീമിലെടുക്കാനൊരുങ്ങിയ താരത്തെ ഒഴിവാക്കി വിട്ടത് ജോസ് പെക്കര്‍മാന്‍; ഈ അര്‍ജന്റീന പരിശീലകന്‍ ഒരു തന്ത്രം ഉപയോഗിച്ച് അത് തടഞ്ഞു!

അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണേല്‍ മെസ്സി സ്പെയിന് വേണ്ടി കളിക്കുമായിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ അര്‍ജന്റീന പരിശീലകന്‍. താന്‍ ഒരു തന്ത്രം ഉപയോഗിച്ചാണ് മെസ്സിയെ ദേശീയ ടീമിന്റെ ഭാഗമാക്കയതെന്നും അല്ലായിരുന്നെങ്കില്‍ അണ്ടര്‍ 17 ടൂര്‍ണമെന്റിലൊക്കെ കളിച്ച് മെസ്സി സ്പാനിഷ് ടീമിന്റെ ഭാഗമായി മാറുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മുന്‍ പരിശീലകന്‍ ജോസ് പെക്കര്‍മാനാണ്.

ബാഴ്‌സലോണയുമായുള്ള 17 വര്‍ഷത്തെ കരിയറില്‍, 672 ഗോളുകളുമായി മെസ്സി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച സ്‌കോററായി. 10 ലാ ലിഗ കിരീടങ്ങള്‍, 7 കോപ്പ ഡെല്‍ റേ ട്രോഫികള്‍, 4 യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, 7 സൂപ്പര്‍കോപ്പ ഡി എസ്പാന, 3 യുവേഫ സൂപ്പര്‍ കപ്പുകള്‍, 3 ഫിഫ ക്ലബ് വേള്‍ഡ് കപ്പുകള്‍ എന്നിവ നേടാന്‍ അദ്ദേഹം ടീമിനെ സഹായിച്ചു.

Signature-ad

ലാ ലിഗയിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (474), ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഔദ്യോഗിക അസിസ്റ്റുകള്‍ (401) എന്നിവയുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ മെസ്സി സ്ഥാപിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ, അന്താരാഷ്ട്ര തലത്തില്‍ സ്പെയിനിനെ പ്രതിനിധീകരിക്കാന്‍ സ്പാനിഷ് മാനേജ്മെന്റ് മെസ്സിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു.

വളര്‍ച്ചാ ഹോര്‍മോണ്‍ കുറവിനുള്ള മെഡിക്കല്‍ ചികിത്സകള്‍ക്കായി എഫ്‌സി ബാഴ്‌സലോണ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ലയണല്‍ മെസ്സി 13 വയസ്സില്‍ അര്‍ജന്റീനയില്‍ നിന്ന് സ്പെയിനിലേക്ക് താമസം മാറിയത്. ബാഴ്‌സലോണയുടെ പ്രശസ്തമായ യൂത്ത് അക്കാദമിയായ ലാ മാസിയയില്‍ ചേര്‍ന്ന അദ്ദേഹം 2004 ല്‍ തന്റെ ആദ്യ ടീമില്‍ അരങ്ങേറ്റം കുറിച്ചു. സപെയിന്‍ താരത്തെ അണ്ടര്‍ 20 ലോകകപ്പ് കളിപ്പിക്കാന്‍ കാത്തിരിക്കുമ്പോഴാണ് മെസ്സിയെ മുന്‍ പരിശീലകന്‍ ജോസ് പെക്കര്‍മാന്റെ ഒറ്റ തീരുാമാനം അര്‍ജന്റീന ടീമില്‍ എത്തിച്ചത്.

മുന്‍ അര്‍ജന്റീന ഡ20 യും സീനിയര്‍ ദേശീയ ടീം പരിശീലകനുമായ ജോസ് പെക്കര്‍മാന്‍, ലയണല്‍ മെസ്സി സ്പെയിനിനായി കളിക്കുന്നത് തടയാന്‍ താന്‍ എങ്ങനെ ഒരു പദ്ധതി ആവിഷ്‌കരിച്ചു എന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു. 2004 ലെ ഡ20 ലോകകപ്പില്‍ സ്പെയിനിനെ പ്രതിനിധീകരിക്കാന്‍ മെസ്സി എല്ലാ രേഖകളും തയ്യാറാക്കിയിരുന്നു. എന്നാല്‍ മെസ്സിയെ അര്‍ജന്റീനയ്ക്ക് വേണമെന്ന് ഉറപ്പാക്കിയ പെക്കര്‍മാന്‍ അതിവേഗം പ്രവര്‍ത്തിച്ചു. ഇതിനായി അര്‍ജന്റീന ദ്രുതഗതിയില്‍ കാര്യങ്ങള്‍ നീക്കുകയായിരുന്നു.

2004 ജൂണ്‍ 29 ന് പരാഗ്വേയ്‌ക്കെതിരെ അര്‍ജന്റീന പെട്ടെന്നൊരു സൗഹൃദ മത്സരം സംഘടിപ്പിക്കുകയും അതില്‍ മെസ്സിയെ ഉള്‍പ്പെടുത്തുകയും ശചയ്തു. ഇതോടെ അര്‍ജന്റീനയുടെ ഡ20 ടീമിനായി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ച മെസ്സിയെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഫോമില്‍ ഒപ്പിടുവിക്കുകയും ഫിഫയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ സ്‌പെയിന്‍ ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു.

മെസ്സി കളിച്ചാല്‍ അണ്ടര്‍-17 ടൂര്‍ണമെന്റില്‍ കപ്പടിക്കുമെന്ന് സ്പാനിഷ് അധികൃതര്‍ പറയുന്നത് കേട്ടതോടെ മെസ്സിയെ സുരക്ഷിതമാക്കാന്‍, പെക്കര്‍മാന്‍ ഉടന്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെ ബന്ധപ്പെടുകയായിരുന്നു. മെസ്സിയുടെ വിളി വേഗത്തിലാക്കാന്‍ ബോധ്യപ്പെടുത്തി. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ചരിത്രവുമായി ബന്ധപ്പെട്ട പ്രതീകാത്മക കാരണങ്ങളാല്‍ മത്സരം അര്‍ജന്റീനോസ് ജൂനിയേഴ്‌സ് സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നിര്‍ബന്ധിച്ചു. ഈ നീക്കം മെസ്സിയെ അര്‍ജന്റീനയുമായി സ്ഥിരമായി ബന്ധിപ്പിച്ചു.

ഇത് അദ്ദേഹത്തിനെ സ്പെയിന് കിട്ടാനുള്ള യോഗ്യത ഇല്ലാത്തതാക്കുകയും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസ ചരിത്രത്തിനായി ഒരു ഭാവി താരത്തെ ഉറപ്പാക്കുകയും ചെയ്തു. അര്‍ജന്റീനയ്ക്കു വേണ്ടി ചരിത്രപ്രധാനമായ ഒരു കരിയര്‍ മെസ്സി നയിച്ചു, 2022 ലെ ലോകകപ്പ് വിജയത്തില്‍ കലാശിക്കുകയും 115 ഗോളുകളുമായി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി മാറുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: