Sports
-
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറും ; ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കരുതെന്ന് ആരാധകര്‍ ; ബിസിസിഐ യുടെ മറുപടി ഇങ്ങിനെ
ദുബായ്: ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെ തിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണ ത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെ ക്കുറിച്ചു ള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സിതാംശു കോട്ടക് പറഞ്ഞു. ദേശീയ വികാരം മാനിക്കാതെ പാകിസ്താനെതിരെ കളിക്കാന്‍ സമ്മതിച്ച ബിസിസിഐക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ്, മള്‍ട്ടി ലാറ്ററല്‍ മത്സരങ്ങ ളില്‍ പാകിസ്താനെതിരെ കളിക്കാന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയുള്ള നയം ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമാക്കിയിരുന്നു. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചിരുന്നു. അതിനാല്‍, മള്‍ട്ടി…
Read More » -
യുഎഇക്കെതിരേ സിക്‌സര്‍ അഭിഷേകം! 27 പന്തില്‍ കളി തീര്‍ത്ത് ഇന്ത്യ; തുടക്കം കസറി; ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയം
ദുബായ്: എത്ര ബോളില്‍ ജയിക്കാന്‍ കഴിയും? മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിനോടുള്ള ആരാധകരുടെ ചോദ്യം ഇതുമാത്രമായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ യുഎഇയ്‌ക്കെതിരെ 58 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളില്‍ കളി തീര്‍ത്തു. ഒന്‍പതു വിക്കറ്റിന്റെ ഗംഭീര വിജയം. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (9 പന്തില്‍ 20*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (2 പന്തില്‍ 7*) എന്നിവര്‍ ചേര്‍ന്നാണ് വിജയ റണ്‍ നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മ മൂന്നു സിക്‌സും രണ്ടു ഫോറും അടിച്ചു. ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 1 സിക്‌സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് ഒരു സിക്‌സ് നേടി. ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറില്‍…
Read More » -
റോയ്കൃഷ്ണ കേരളാസൂപ്പര്‍ലീഗിലേക്ക് ; സൂപ്പര്‍താരത്തെ തട്ടകത്തിലെത്തിച്ചത് മലപ്പുറം ഫുട്‌ബോള്‍ ക്ലബ് ; ഗോളടി മെഷീന്‍ വരുന്നതോടെ മുന്നറ്റം കരുത്താര്‍ജ്ജിക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ കേരളാസൂപ്പര്‍ലീഗിലേക്ക് വരുന്നു. സൂപ്പര്‍താരത്തെ തട്ടകത്തിലെത്തിച്ചത് മലപ്പുറം ഫുട്‌ബോള്‍ ക്ലബാണ്. വേഗത, കൃത്യമായ ഫിനിഷിംഗ്, ലീഡര്‍ഷിപ്പ് ഇവയൊക്കെയാണ് ഈ ഫിജിയന്‍ സ്‌ട്രൈക്കറെ വ്യത്യസ്തനാക്കുന്നത്. റോയ് കൃഷ്ണ കൂടി വരുന്നതോടെ മലപ്പുറത്തിന്റെ മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കും. ‘സൂപ്പര്‍ ലീഗ് കേരളയുടെ ഈ സീസണില്‍ മലപ്പുറം എഫ്സിക്കായി സൈന്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇങ്ങനെയൊരു കരാര്‍ എനിക്ക് നല്‍കിയതില്‍ ക്ലബിനോട് ഒരുപാട് നന്ദിയുണ്ട്, ഈ ലീഗിന്റെ ആവേശവും ആരാധകരുടെ ഊര്‍ജ്ജവും നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ തിരിച്ചെത്താനും വളരെ പെട്ടെന്ന് തന്നെ കളത്തിലിറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു’ റോയ് കൃഷ്ണ വ്യക്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ കളിച്ച ടീമുകള്‍ക്കെല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ എ-ലീഗില്‍ നിന്ന് കൊല്‍ക്കത്തന്‍ ക്ലബായ എടികെ മോഹന്‍ബഗാനില്‍ എത്തിയ കൃഷ്ണ 2019-20 (15 ഗോള്‍, 6…
Read More » -
കാഫാ നോഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഒമാനെയും ഇന്ത്യ പരാജയപ്പെടുത്തി ; പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി, ഷൂട്ടൗട്ടില്‍ ജിതിന്‍ എംഎസും ലക്ഷ്യംകണ്ടു
ന്യൂഡല്‍ഹി: കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഒമാനെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയവും അധിക സമയവും പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഒമാന്‍ വലചലിപ്പിച്ചു. അല്‍ യഹ്‌മദിയായിരുന്നു സ്‌കോറര്‍. ഗോള്‍വല ചലിപ്പിക്കുന്നത് നോക്കിനില്‍ക്കാനെ ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞുള്ളൂ. 81ാം മിനിറ്റില്‍ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. രാഹുല്‍ ഭേക്കെയുടെ ഷോട്ട് ഹെഡറിലൂടെ ഉദാന്ത സിങ് വലയിലാക്കുകയായിരുന്നു. പിന്നാലെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോളുമായി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കായി രാഹുല്‍ ഭേക്കെ, ലാലിയന്‍സുവാല ചങ്തെ, ജിതിന്‍ എം എസ് എന്നിവര്‍ ലക്ഷ്യംകണ്ടു.
Read More » -
കോടിക്കിലുക്കത്തില്‍ ക്രിക്കറ്റ് ബോര്‍ഡ്: ബിസിസിഐയുടെ ആസ്തി കുതിച്ചുയര്‍ന്നു; അഞ്ചുവര്‍ഷത്തിനിടെ ഖജനാവില്‍ എത്തിയത് 14,627 കോടി; ആകെ ധനം 20,686 കോടി; നികുതിയായി നല്‍കിയത് 3000 കോടിയും
ബംഗളുരു: ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ പടരുന്നതിന് അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തിയിലും വന്‍ കുതിപ്പെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ ബിസിസിഐയുടെ ഖജനാവിലേക്ക് എത്തിയത് 20,686 കോടി രൂപയെന്ന് വിവിധ അസോസിയേഷനുകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 28ന് നടക്കുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവരും. 2024ല്‍ നടന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ 2019ല്‍ ഉണ്ടായിരുന്ന ബാലന്‍സ് 6059 കോടിയായിരുന്നെങ്കില്‍ നിലവില്‍ 20,686 ആണെന്നാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു നല്‍കിയതിനുശേഷമുള്ള തുകയാണിതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയുടെ അക്കൗണ്ടിലേക്ക് എത്തിയത് 14,627 കോടിരൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4193 കോടിരൂപയുടെ വര്‍ധനയുമുണ്ടായി. 2019നു ശേഷം ജനറല്‍ ഫണ്ട് 3906 കോടിയില്‍നിന്ന് 7988 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതിയടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തിനും ബിസിസിഐ മറുപടി നല്‍കിയിട്ടുണ്ട്. വിവിധ ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കുന്നതിനു മൂവായിരം കോടിയോളം ചെലവിടുന്നുണ്ട്. ഇതോടൊപ്പം 3150 കോടിരൂപ കഴിഞ്ഞ…
Read More » -
ഏഷ്യ കപ്പില്‍ മുത്തമിടുക ആരാകും? ടെസ്റ്റ് ക്രിക്കറ്റ് ഫലം കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ; ടോപ് സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവര്‍ ഇന്ത്യന്‍ കളിക്കാര്‍; ഇതിലൊന്നും സഞ്ജു ഇല്ല!
ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കിയ ടെസ്റ്റ് ടൂര്‍ണമെന്റ് 2-2ന് അവസാനിക്കുമെന്നു കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക്ക് ഏഷ്യ കപ്പിനെക്കുറിച്ചുള്ള പ്രവചനവുമായും രംഗത്ത്. ടൂര്‍ണമെന്റിലെ ജേതാവ്, ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവയെ കുറിച്ചാണു പ്രവചനം. ക്രിക്ക്ബസിന്റെ പരിപാടിയില്‍ പങ്കെടുത്താണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. 2023ല്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരുമുണ്ട്. ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഏഷ്യാ കപ്പില്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരനാവുകയെന്നു കാര്‍ത്തിക് പറയുന്നു. ഇംഗ്ലണ്ടുമായി സമാപിച്ച കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹമായിരുന്നു ടോപ്സ്‌കോറര്‍. 75ന് മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം ഗില്‍ വാരിക്കൂട്ടിയത് 754 റണ്‍സാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ്…
Read More » -
ഇന്ത്യന്‍ അണ്ടര്‍-16 വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക താരമായി അഥീന മറിയം ജോണ്‍സണ്‍
തൃശൂര്‍: മലേഷ്യയിലെ സുറംബാനില്‍ നടക്കുന്ന ഫിബ ഏഷ്യ കപ്പ് അണ്ടര്‍-16 വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ ഏക മലയാളിയായി തൃശൂര്‍ കൊരട്ടിയിലെ അഥീന മറിയം ജോണ്‍സണ്‍. സെപ്റ്റംബര്‍ 13 മുതല്‍ 19 വരെയാണു മത്സരം. കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഥീന, ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെന്നൈയില്‍ നടത്തിയ ദേശീയ ക്യാമ്പില്‍ നിന്നാണ് ടീമിലേക്ക് ഇടം നേടിയത്. അഥീനയുടെ അച്ഛന്‍ കോട്ടയം നെടുംകുന്നം പതാലില്‍ സ്വദേശിയും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലകനുമായ ജോണ്‍സണ്‍ തോമസാണ്. ജോണ്‍സണ്‍ കഴിഞ്ഞ ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു. അമ്മ അനു ഡി. ആലപ്പാട്ട് തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവിയാണ്. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ്…
Read More »


