Sports
-
സെലക്ഷന്‍ യോഗങ്ങളില്‍ ഗാംഗുലിയുടെ സാന്നിധ്യം; അസ്വസ്ഥരായി സെലക്ടര്‍മാര്‍; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ യോഗങ്ങളില്‍ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പങ്കെടുക്കുന്നതായി ആരോപണങ്ങള്‍ ശക്തമാകുന്നു. സെലക്ഷന്‍ യോഗങ്ങളിലെ ഗാംഗുലിയുടെ സാന്നിധ്യം സെലക്ടര്‍മാരെ അസ്വസ്ഥരാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അടുത്തിടെ ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പതിവാകുന്നതിനിടെയാണ്, ഗാഗംലി അര്‍ഹതിയില്ലാതെ സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളുടെ ഭാഗമാകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പുതിയ ചില വെളിപ്പെടുത്തലുകളും പുറത്തുവരുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ളതും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളതുമായി മൂന്ന് സിലക്ടര്‍മാര്‍, സെലക്ഷന്‍ യോഗങ്ങളില്‍ സ്ഥിരമായുള്ള ഗാംഗുലിയുടെ സാന്നിധ്യം സ്ഥിരികീരിച്ചു. ഓണ്‍ലൈനായുള്ള യോഗങ്ങളില്‍ ഗാംഗുലി സ്വയം ലോഗ് ഇന്‍ ചെയ്യും, എന്നാല്‍ അദ്ദേഹത്തിന്റെ പദവിയും മറ്റും കാരണം ആരും എതിര് പറയാറില്ല, സെലക്ഷന്‍ യോഗങ്ങളിലെ ഗാംഗുലിയുടെ സാന്നിധ്യം, പല അംഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, പലരും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മടിക്കുന്നുമുണ്ട്, സെലക്ടര്‍മാര്‍ പറഞ്ഞതായി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെശേഷം നടന്ന എല്ലാ സെലക്ഷന്‍ യോഗങ്ങളിലും ഗാംഗുലി പങ്കെടുത്തതായി ഒരു ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായും…
Read More » -
ഷെയ്ൻ വോൺ, അരങ്ങൊഴിഞ്ഞ ക്രിക്കറ്റ് ഇതിഹാസം
(ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) വിടവാങ്ങി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13നാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണത്രേ മരണകാരണം.) ജിതേഷ് മംഗലത്ത് നിൽക്കുന്ന മണ്ണിൽ നിന്ന് ബാറ്ററെ കട പുഴക്കുക എന്നത് ബൗളിംഗിലെ ഒരു കലയാണെങ്കിൽ ആ കലയുടെ എക്കാലത്തെയും ഏറ്റവും വലിയ എക്സിബിഷനിസ്റ്റായിരുന്നു ഇന്ന് വിടവാങ്ങിയ ഷെയ്ൻ വോൺ. ലെഗ്സ്റ്റമ്പിനു പുറത്തെ നിരുപദ്രവകരമായ ലീവബ്ൾ സോണിൽ കുത്തി,ബാറ്ററുടെ പിൻവശത്തു കൂടി അയാളുടെ ശ്വാസതാളത്തെ മോഹനിദ്രയിലാക്കി, ഒരർദ്ധമാത്രയുടെ വായുസ്പർശത്തിൽ ലെഗ്സ്റ്റമ്പിനെ, മിഡിൽസ്റ്റമ്പിനെ ചുംബിച്ചസ്ഥിരപ്പെടുത്തിയ മായാജാലങ്ങളെത്രയെത്ര…? ആ സ്വർണ്ണത്തലമുടി കാണുന്ന മാത്രയിൽ, റണ്ണപ്പിനു മുമ്പെ നാക്കൊന്നു പുറത്തേക്കു നീട്ടി, വലം കൈത്തലപ്പിനാൽ പന്ത് വായുവിലേക്കെറിഞ്ഞു തിരിച്ച് നിൽക്കുന്ന ആ മാന്ത്രികനെ കാണുമ്പോഴേ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോയിരുന്ന ഡാരിൽ കള്ളിനനെപ്പോലെയുള്ള എത്രയെത്ര ബാറ്റർമാർ…? മാരകമായ…
Read More » -
‘പാക്കിസ്ഥാനില്‍നിന്നു ഭര്‍ത്താവ് ജീവനോടെ മടങ്ങില്ല’; ആഷ്ടന്‍ അഗറിനെ വധിക്കുമെന്ന് പങ്കാളിക്ക് ഭീഷണി സന്ദേശം
മെല്‍ബണ്‍: ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ അഗറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി ജീവിതപങ്കാളിയുടെ സമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് അജ്ഞാത അക്കൗണ്ടില്‍നിന്നു ഭീഷണി സന്ദേശം. ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഭീഷണി. ‘ഇതു നിങ്ങളുടെ ഭര്‍ത്താവിനുള്ള മുന്നറിയിപ്പാണ്. നിങ്ങളുടെ ഭര്‍ത്താവ് പാക്കിസ്ഥാനിലേക്കു വരികയാണെങ്കില്‍ ജീവനോടെ തിരിച്ചുപോകില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് അച്ഛനെ നഷ്ടമാകും’ താലിബാന്റെ പേരിലുള്ള ഭീഷണി സന്ദേശത്തിലെ വരികള്‍ ഇങ്ങനെയാണ്. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ‘ദ് സിഡ്‌നി മോണിങ് ഹെറാള്‍ഡി’ലെ റിപ്പോര്‍ട്ട് പ്രകാരം ഓസീസ് ടീം വക്താവ്, അഗറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു ഭീഷണി സന്ദേശം എത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിശ്വസനീയ വൃത്തത്തില്‍നിന്നല്ല സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും ടീം വക്താവ് വെളിപ്പെടുത്തി. ആഷ്ടന്‍ അഗറിന്റെ പങ്കാളി മഡെലൈന്റെ അക്കൗണ്ടിലേക്കു സന്ദേശം എത്തിയ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പാക്കിസ്ഥാന്‍ എന്നിവയെ ധരിപ്പിച്ചിട്ടുണ്ട്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണു ഭീഷണി സന്ദേശം എന്നാണു വിലയിരുത്തല്‍. 1998നു ശേഷം…
Read More » -
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍ ബുള്ളറ്റ് ഷെല്ലുകള്‍; ഡ്രൈവര്‍ കസ്റ്റഡിയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ചണ്ഡീഗഡ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ബസിനുള്ളില്‍നിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകളാണ് കണ്ടെടുത്തു. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരുകയാണ്. താരങ്ങളെ ഹോട്ടലില്‍നിന്ന് സ്‌റ്റേഡിയത്തില്‍ എത്തിച്ച ബസില്‍നിന്നാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ചണ്ഡീഗഡ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊഹാലിയിലെ പിസിഎ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനു പോകുന്നതിനായി താരങ്ങള്‍ ബസില്‍ കയറും മുന്‍പ് നടത്തിയ പതിവ് പരിശോധനയിലാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തിയത്. ടാര ബ്രദേഴ്‌സ് എന്ന സ്വകാര്യ കമ്പനിയുടെ ബസ് വാടകയ്‌ക്കെടുത്താണ് ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ പരിശീലനത്തിനെത്തിച്ചിരുന്നത്. ഈ ബസിലെ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്‌ക്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
റഷ്യക്കെതിരേ കടുത്തപ്രതിഷേധവുമായി ലെവന്‍ഡോസ്‌കി, ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല; റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍
വാഴ്‌സോ(പോളണ്ട്): യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ പരസ്യമാക്കിയപ്പോള്‍ റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷനും പ്രഖ്യാപിച്ചു. മാര്‍ച്ച് 24ന് സംഘടിപ്പിക്കാനിരുന്ന റഷ്യക്കെതിരേയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്. ‘യുക്രൈനുമേല്‍ റഷ്യ നടത്തിയ ആക്രമണത്തന്റെ പശ്ചാത്തലത്തില്‍ പോളിഷ് ദേശീയ ഫുട്‌ബോള്‍ ടീം റഷ്യന്‍ റിപ്പബ്ലിക്ക് ടീമിനെതിരേയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ പങ്കെടുക്കില്ല’ പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസ്സാറി കുലെസ്സാ പറഞ്ഞു. അതേസമയം റഷ്യയുമായിട്ടുള്ള മത്സരം മാറ്റിവെച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനോടും ചെക്ക് റിപ്പബ്ലിക്കിനോടും യോഗ്യത മത്സരത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നടക്കുകയാണെന്ന് കുലെസ്സാ അറിയിച്ചു. ‘ഇതാണ് ശരിയായ തീരുമാനം. പകരം സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി സംസാരിച്ചതിന് ശേഷം തൊട്ടടുത്ത തന്നെ മറ്റൊരു മത്സരം നടത്താന്‍ ഫിഫയോട് ആവശ്യപ്പെടുമെന്ന്’ കുലെസ്സാ പറഞ്ഞു. It is the right decision! I can’t…
Read More » -
മോസ്കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണമെഡൽ
മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണമെഡൽ. ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖാണ് സ്വര്‍ണ്ണം നേടിയത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക കലണ്ടർ ട്രൈനിങിൽപ്പെട്ട മത്സരയിനത്തിൽ ആതിഥേയ താരത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്‌ലി പ്രഫഷണൽ യൂനിവാഴ്‌സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഇവർ സ്വർണം നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു. ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ.
Read More » -
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആറ് ആഴ്ചത്തെ NIS സിർട്ടിഫിക്കറ്റ് കോഴ്‌സിൽ റോൾ ബോൾ ഉൾപ്പെടുത്തി
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആറ് ആഴ്ചത്തെ NIS സിർട്ടിഫിക്കറ്റ് കോഴ്‌സിൽ റോൾ ബോൾ ഉൾപ്പെടുത്തി. നാല് ആഴ്ചത്തെ ഓൺ ലൈൻ ക്‌ളാസിനുശേഷം രണ്ടാഴ്ച്ചത്തെ ഓഫ് ലൈൻ ക്‌ളാസ് പാട്യാലയിലെ NIS സെന്ററിൽ ആരംഭിച്ചു. ഇന്ത്യൻ റോൾ ബോൾ ടീം പരിശീലകനും ടാറ്റാ സ്പോർട്സ് അക്കാഡമിയിലെ ഉദ്യോഗസ്ഥനുമായ ശ്രീ ചന്ദേശ്വർ കേരള റോൾ ബോൾ അസോസിയേഷൻ സെക്രട്ടറിയും ഇന്റർനാഷണൽ സ്‌കേറ്റിംഗ് പരിശീലകനും തിരുവനന്തപുരം സ്വദേശിയും ആയ ശ്രീ സജിയും ആണ് പ്രാക്റ്റിക്കൽ എടുക്കുന്നത്.ഇത് ആദ്യമായാണ് ഒരു മലയാളി റോളർ സ്പോർട്സിൽ ദേശീയ തലത്തിൽ പരിശീലകർക്കായി ക്‌ളാസ്‌ടുക്കുന്നത്.
Read More » -
റിലയന്‍സും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി
മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. എന്നാല്‍ സ്വന്തമായി ചാനല്‍ ഇല്ലാത്ത ആമസോണ്‍, പുതിയ ടെലിവിഷന്‍ പങ്കാളികളെ കണ്ടെത്തുമോ എന്ന് വ്യക്തമല്ല. നിലവില്‍ പ്രൈമിലൂടെയാണ് ആമസോണിന്റെ ക്രിക്കറ്റ് സംപ്രേക്ഷണം. അതിനാല്‍ ഡിജിറ്റല്‍ അവകാശം മാത്രം സ്വന്തമാക്കാനും ആമസോണ്‍ ശ്രമിച്ചേക്കാം. ഇന്ത്യയില്‍, പ്രൈമിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ ഉപയോഗിക്കുകയാണ് ആമസോണിന്റെയും ലക്ഷ്യം. 2021ല്‍ സീസണിന്റെ ആദ്യ പകുതിയില്‍ മാത്രം 350 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്ലിന് ഉണ്ടായിരുന്നത്. വരുന്ന സീസണ്‍ മുതല്‍ രണ്ട് ടീമുകള്‍ കൂടി…
Read More » -
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍.
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. തുടരെ മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ 5 ഏകദിനങ്ങളുടെ പരമ്ബര കിവീസ് വനിതകള്‍ കൈപ്പിടിയിലൊതുക്കി. 280 റണ്‍സ് പിന്തുടര്‍ന്നാണ് കിവീസിന്റെ ജയം. 279 റൺസായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ 67 റണ്‍സ് നേടിയ അമേലിയ കെര്‍, 59 റണ്‍സ് എടുത്ത ആമി സറ്റെര്‍വെയ്റ്റ്, 52 പന്തില്‍ നിന്ന് 64 റണ്‍സ് അടിച്ച ലൗറന്‍ ഡൗണ്‍ എന്നിവരുടെ മികവില്‍ ന്യൂസിലന്റ് ജയിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ വിജയമായിരുന്നു അവരുടേത്. ഇന്ത്യക്ക് വേണ്ടി ദീപ്തിയും മേഘ്‌നയും ഷഫലിയും അര്‍ധ ശതകം കണ്ടെത്തിയിരുന്നു. മേഘ്‌ന 61 റണ്‍സും ഷഫാലി 51 റണ്‍സും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 69 റണ്‍സും എടുത്തു. ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടന്ന ഒരു ടി20യിലും ഇന്ത്യ തോറ്റിരുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് എതിരായ പരമ്പബര. എന്നാല്‍ ഇവിടെ തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ ടീം.
Read More » -
ഫുട്ബോൾ മാമാങ്കത്തിന് സമാപനം, സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ്.സി ജേതാക്കൾ
ഗോൾഡ് കോസ്റ്റ് : അലബാസ്റ്റർ സ്പോർട്സ് കൊപ്ലക്സിൽ ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കത്തിന് സമാപനം. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ് സി ആണ് ടൂർണമെന്റ് ജേതാക്കൾ. ഫൈനലിൽ അവർ അപേഗ് എഫ് സി ( ആഫ്രിക്കൻ) ആണ് തോല്പിച്ചത് ആഫ്രിക്കൻ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ തനത് കലാ രൂപങ്ങളിൽ ഏറ്റവും ജന പ്രീതി നേടിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഉത്ഘാടനം നടന്നത്. ഗോൾഡ് കോസ്റ്റ് എം പി മേഘൻ സ്കാൻലൻ, ഡോ ചൈതന്യ ഉണ്ണി, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജു, ടേസ്റ്റി ഇന്ത്യൻ കുസീൻ ഡയറക്ടർ ജിംസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം ആയിരുന്നു മത്സരങ്ങളിലെ…
Read More »