Sports
-
ശ്രീശാന്ത് ഐപിഎല്ലിനില്ല; ഐപിൽ താരലേലം അവസാനിച്ചു.
ഐപിഎല്‍ താരലേലം അവസാനിച്ചു. മലയാളിതാരം ശ്രീശാന്ത് ഐപിഎല്ലിനില്ല. എന്നാല്‍ ശ്രീശാന്ത് ഉണ്ടാകും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫ്രാഞ്ചസികള്‍ നല്കിയ അവസാന ലിസ്റ്റില്‍ ശ്രീശാന്തിന്റെ പേരില്ലായിരുന്നു. ഇഷാന് കിശനാണ് ഈ വര്‍ഷത്തെ ഏറ്റവും വിലയേറിയ താരം(15.25 കോടി) അതേസമയം, സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ മലയാളി താരം വിഷ്ണു വിനോദ്ഇടം നേടി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്. 20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു. ഇഷാന് കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന് കിഷന് മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന്…
Read More » -
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ജംഷഡ്പുർ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. രണ്ട് പെനാൽറ്റികളാണ് കേരള ബ്ലാസ്റ്റേഴ്സിന് വില്ലനായത്. ഇന്ന് ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 45-ാം മിനിറ്റിലും 48-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റികൾ ഗ്രെഗ് സ്റ്റുവർട്ട് ലക്ഷ്യം കണ്ടത്തോടെ കൊന്പൻമാരുടെ പോരാട്ടത്തിന്റെ വീര്യം ഇടിഞ്ഞു. 53-ാം മിനിറ്റിൽ ചിമ കേരളത്തിനുമേൽ അവസാന ആണിയും അടിച്ചു. ജയത്തോടെ ജംഷഡ്പുർ 25 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 23 പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്നു.
Read More » -
ഐഎസ്എല്ലില്‍ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സി പോരാട്ടം
ഐഎസ്എല്ലില്‍ ഇന്ന് കേരളാബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സിയെ നേരിടും.രാത്രി 7.30ന് ഗോവയിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. 13 മത്സരങ്ങളില്‍ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.ഇന്ന് മൂന്ന് ഗോളിന് ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താൻ സാധിക്കും.ജംഷഡ്പൂര്‍ വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കെത്തും.
Read More » -
ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിക്കെതിരെ എടികെ മോഹൻബഗാന് വിജയം
പനാജി: ഐ എസ് എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ് സിക്കെതിരെ എ ടി കെ മോഹന്‍ ബഗാനിന് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ഇന്നത്തെ വിജയം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഹൈദരാബാദ് നിറം മങ്ങിപ്പോയ മത്സരമായിരുന്നു ഇന്നത്തേത്.ഹൈദരാബാദിനെതിരെ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ബഗാന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാതെ പോയതും. ജയത്തോടെ ബഗാൻ 23 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.പട്ടികയില്‍ 26 പോയിന്റോടെ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തും ബംഗളൂരു എഫ്സി മൂന്നാം സ്ഥാനത്തുമാണ് നിലവിൽ ഉള്ളത്.
Read More » -
മലയാളി ക്യാപ്റ്റന്‍, അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിക്കാൻ യുഎഇ
ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ പുതുചരിത്രം എഴുതി യുഎഇ ടീം.പ്ലേറ്റ് ചാമ്പ്യൻഷിപ്പിൽ മലയാളി ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫുവിന്റെ നേതൃത്വത്തിലുള്ള യുഎഇ ടീം ഫൈനലില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെ ഇതാദ്യമായി അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാൻ നേരിട്ട് യോഗ്യത നേടിയിരിക്കയാണ് യുഎഇ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് യുഎഇ ടീം നടത്തിയത്. പ്ലേറ്റ് ചാംപ്യന്‍ഷിപ്പില്‍ യുഎഇ ഫൈനലില്‍ എത്തുന്നതും ജേതാക്കളാകുന്നതും ഇതാദ്യം. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 82 റണ്‍സിനു തോല്പിച്ച ആത്മവിശ്വാസത്തോടെയാണ് അലിഷാനും കൂട്ടരും ഫൈനലില്‍ ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിനെ 45.3 ഓവറില്‍ 122 റണ്‍സിന് പുറത്താക്കിയ യുഎഇ മറുപടി ബാറ്റിങിനിറങ്ങി 26 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനും ദുബായ് ഡിമോന്റ് ഫോര്‍ട് യൂണിവേഴ്സിറ്റി സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയുമാണ് അലിഷാന്‍.
Read More » -
(no title)
മലയാളി ക്യാപ്റ്റന്‍, അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിക്കാൻ യുഎഇ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ പുതുചരിത്രം എഴുതി യുഎഇ ടീം.പ്ലേറ്റ് ചാമ്പ്യൻഷിപ്പിൽ മലയാളി ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫുവിന്റെ നേതൃത്വത്തിലുള്ള യുഎഇ ടീം ഫൈനലില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെ അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാൻ നേരിട്ട് യോഗ്യത നേടിയിരിക്കയാണ് യുഎഇ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് യുഎഇ ടീം നടത്തിയത്. പ്ലേറ്റ് ചാംപ്യന്‍ഷിപ്പില്‍ യുഎഇ ഫൈനലില്‍ എത്തുന്നതും ജേതാക്കളാകുന്നതും ഇതാദ്യം. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 82 റണ്‍സിനു തോല്പിച്ച ആത്മവിശ്വാസത്തോടെയാണ് അലിഷാനും കൂട്ടരും ഫൈനലില്‍ ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിനെ 45.3 ഓവറില്‍ 122 റണ്‍സിന് പുറത്താക്കിയ യുഎഇ മറുപടി ബാറ്റിങിനിറങ്ങി 26 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനും ദുബായ് ഡിമോന്റ് ഫോര്‍ട് യൂണിവേഴ്സിറ്റി സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയുമാണ് അലിഷാന്‍.
Read More » -
ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും
ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം. നാല് തവണ (2000, 2008, 2012, 2018) കിരീടം നേടിയ ഇന്ത്യ ചരിത്രം രചിച്ച് അഞ്ചാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. 24 വർഷത്തെ കാത്തിരിപ്പിനുശേഷം ഫൈനലിൽ പ്രവേശിച്ച ഇംഗ്ലണ്ട് ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. 1998ൽ കന്നി ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് അണ്ടർ 19 ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി നാല് തവണ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം എന്ന റിക്കാർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2021 അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിൽ പറന്നിറങ്ങിയത്.
Read More » -
മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.രാത്രി 7.30നാണ് മത്സരം.നിലവിൽ മൂന്നാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റഴ്സ്.ഏറ്റവും പിന്നിലായി പതിനൊന്നാമതാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പൊരുതിത്തോറ്റ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്.
Read More » -
പി.ആർ. ശ്രീജേഷിന് വേൾഡ് ഗെയിംസ് അത്ലറ്റിക് പുരസ്കാരം
ഇന്ത്യൻ ഹോക്കി ഗോൾ കീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷിന് വേൾഡ് ഗെയിംസ് അത്ലറ്റിക് പുരസ്കാരം. ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശ്രീജേഷ്. സ്പെയിന്റെ ആൽബെർട്ടോ ജിനെസ് ലോപ്പസിനെയും ഇറ്റലിയുടെ മിഷേൽ ജിയോർഡാനോയെയും പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആൽബെർട്ടോ 67,428 വോട്ടുകൾ മാത്രമാണ് നേടിയത്. 2004 ലാണ് ശ്രീജേഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടി. 2016 ലെ റിയോ ഒളിന്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു ശ്രീജേഷ്. 2021 ലെ ടോക്കിയോ ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ വല കാത്തതും ശ്രീജേഷായിരുന്നു. 2017ൽ പത്മശ്രീയും 2015 ൽ അർജുന പുരസ്കാരവും 2021ൽ ഖേൽരക്തനയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Read More » -
ഐഎസ്എൽ ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
ഗോവ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ബംഗളൂരു എഫ്സി എതിരില്ലാത്ത ഒരു ഗോളിനു കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി.56ാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിലൂടെ റോഷന് നവോറെം നേടിയ ഗോളാണ് ബംഗളൂരുവിനു വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായ 10 മല്‍സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ തോല്‍വിയാണിത്.കളിക്കാരിൽ ഭൂരിഭാഗവും കോവിഡ് ബാധിതരായതോടെ ഇതിന് മുൻപുള്ള രണ്ടു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നില്ല.റിസർവ് കളിക്കാരെ വച്ചാണ് ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇറങ്ങിയതും.നിലവിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട.
Read More »