Sports
-
സ്വിസ് കോട്ടതകർത്ത് പറങ്കിപ്പടയുടെ ഗോൾ വേട്ട; പോർച്ചുഗൽ ക്വാർട്ടറിൽ
ദോഹ: ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഹാട്രിക്ക് തികച്ച ഗോൺസാലോ റാമോസ് വരവറിയിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോഹങ്ങളെ കരിച്ച് പോർച്ചുഗീസ് പടയോട്ടം. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചുഗലിനായി ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്സർലൻഡിൽ നിന്നും ചില മുന്നേറ്റങ്ങൾ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാൽ, ആദ്യ 15 മിനിറ്റുകൾ നല്ല അവസരങ്ങൾ ഒന്നും ഉണ്ടാക്കിയെടുക്കാൻ ഇരു സംഘങ്ങൾക്കും സാധിച്ചില്ല. അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റിൽ പോർച്ചുഗൽ ആദ്യ ഗോൾ കണ്ടെത്തി. ത്രോയിൽ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്സ് ബോക്സിനുള്ളിൽ…
Read More » -
രാഷ്ട്രീയക്കളിക്ക് വന്നവര്‍ കളിക്കളത്തില്‍ പരാജയപ്പെട്ടു; ജര്‍മനിക്കെതിരേ ഒളിയമ്പുമായി ഫിഫ ഉന്നതന്‍
ദോഹ: രാഷ്ട്രീയക്കളികളില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചവര്‍ ഫുട്ബോള്‍ മൈതാനത്ത് വലിയ പരാജയമായെന്ന് ഫിഫ ഭാരവാഹിയും ആഴ്സനല്‍ മുന്‍ മാനേജറുമായ ആഴ്‌സന്‍ വെംഗര്‍. ഗ്രൂപ്പ് മല്‍സരത്തില്‍ തന്നെ പുറത്തായ ജര്‍മനിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഫിഫയുടെ ആഗോള ഫുട്ബോള്‍ വികസന വിഭാഗം മേധാവി വെംഗറുടെ അഭിപ്രായ പ്രകടനം. രാഷ്ട്രീയ പ്രകടനങ്ങളേക്കാള്‍ ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകള്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായി വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രവണതകള്‍ വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നിങ്ങള്‍ ഒരു ലോകകപ്പിന് പോകുമ്പോള്‍, നിങ്ങള്‍ ആദ്യ റൗണ്ടില്‍ തോല്‍ക്കരുതെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടാവും. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് പോലുള്ള ലോകകപ്പ് അനുഭവമുള്ള ടീമുകള്‍ അവരുടെ ഉദ്ഘാടന മത്സരങ്ങളില്‍ വിജയിച്ചു. അതേപോലെ, രാഷ്ട്രീയ പ്രകടനങ്ങളില്‍ താല്‍പര്യം കാണിക്കാതെ ഫുട്ബോള്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറായ മറ്റു ടീമുകള്‍ക്കും ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി” അദ്ദേഹം പറഞ്ഞു.…
Read More » -
സെനഗലിന്റെ അത്ഭുതങ്ങൾ ഏറ്റില്ല; ഗോൾവേട്ടയോടെ ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക്
ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിനപ്പുറത്തേക്ക് അലിയോ സിസ്സെയുടെ സെനഗലിൻറെ അത്ഭുതങ്ങളില്ല. സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ജോർദാൻ ഹെൻഡേഴ്സൺ, ഹാരി കെയ്ൻ, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിൻറെ സ്കോറർമാർ. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നിൽ പകച്ചുപോയ ആഫ്രിക്കൻ രാജാക്കൻമാർക്ക് ഇതോടെ ഖത്തറിൽ നിന്ന് കണ്ണീർ മടക്കമായി. ക്വാർട്ടറിൽ ഫ്രാൻസാണ് ഇംഗ്ലണ്ടിന് എതിരാളികൾ. 4-3-3 ശൈലിയിൽ ബുക്കായോ സാക്ക, ഹാരി കെയ്ൻ, ഫിൽ ഫോഡൻ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‍ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. ജോർദാൻ ഹെൻഡേഴ്സൺ, ഡെക്ലൈൻ റൈസ്, ജൂഡ് ബെല്ലിംഗ്‍ഹാം എന്നിവർ മധ്യനിരയിലും കെയ്ൽ വോക്കർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയ്‍ർ, ലൂക്ക് ഷോ എന്നിവർ പ്രതിരോധത്തിലുമെത്തി. ജോർദൻ പിക്ഫോർഡായിരുന്നു ഗോളി. വെയ്‍ൽസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളടിച്ച മാർക്കസ് റാഷ്ഫോഡിൻറെ സ്ഥാനം പകരക്കാരുടെ നിരയിലായിരുന്നു. ഒപ്പം ജാക്ക് ഗ്രീലിഷും മേസൻ മൗണ്ടും ബഞ്ചിലുണ്ടായിരുന്നു. മറുവശത്ത് അലിയോ സിസ്സെ സെനഗലിനെ 4-2-3-1 ഫോർമേഷനിൽ…
Read More » -
കങ്കാരൂകളെ കടൽ കടത്തി മെസിപ്പട…. കാൽപന്തുകളിയുടെ മിശിഹായും പിള്ളേരും ഖത്തറിൽ കളി തുടരും
ദോഹ: ലിയോണൽ മെസിയുടെ സുവർണകാലുകൾ തുടക്കമിട്ടു, ജൂലിയൻ ആൽവാരസ് അതിസുന്ദരമായി പൂർത്തിയാക്കി, ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയൻ വൻമതിൽ പൊളിച്ച് അർജൻറീന ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ ആൽവാരസിലൂടെ അർജൻറീന ലീഡ് രണ്ടാക്കിയപ്പോൾ 77-ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് ഓൺഗോൾ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്. കിക്കോഫായി നാലാം മിനുറ്റിൽ ഗോമസിൻറെ ക്രോസ് ബാക്കസിൻറെ കയ്യിൽ തട്ടിയപ്പോൾ അർജൻറീനൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 18-ാം മിനുറ്റിൽ ഓസീസ് മുന്നേറ്റം ഗോൾലൈനിനരികെ ഡി പോൾ തടുത്തു. അർജൻറീനൻ താരങ്ങളെ ബോക്‌സിലേക്ക് കയറാൻ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയൻ ഡിഫൻസ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ സുന്ദരൻ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കിൽ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടർ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക്…
Read More » -
ഖത്തർ ലോകകപ്പ്: ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ കഴിഞ്ഞു, പ്രീക്വാർട്ടർ ലൈനപ്പായി; അറിയാം ടീമുകളും എതിരാളികളും സമയവും
ദോഹ: അട്ടിമറികളേറെ കണ്ട ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പിലെ പ്രീക്വാർട്ടർ ലൈനപ്പായി. 16 ടീമുകൾ നാല് ദിവസമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഇന്ന് നെതർലന്‍ഡ്സ് അമേരിക്കയെ നേരിടും. രാത്രി 8.30നാണ് മത്സരം. രണ്ടാമത്തെ മത്സരത്തിൽ അർജന്‍റീന ഓസ്ട്രേലിയയെ നേരിടും. ഫ്രാൻസ് നാളെ രാത്രി 8.30ന് പോളണ്ടിനെയും ഇംഗ്ലണ്ട് രാത്രി 12.30ന് സെനഗലിനെയും നേരിടും.ജപ്പാൻ തിങ്കളാഴ്ച രാത്രി 8.30ന് ക്രൊയേഷ്യയെയും ബ്രസീൽ രാത്രി 12.30ന് തെക്കൻ കൊറിയയെയും നേരിടും. ചൊവ്വാഴ്ച സ്പെയിൻ മൊറോക്കോയെയും പോർച്ചുഗൽ സ്വിസർലൻഡിനെയും നേരിടുന്നതോടെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിയും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം തോല്‍വി അറിഞ്ഞപ്പോള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ പ്രമുഖ ടീമുകളില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സുമാണ് തോല്‍വി അറിയാത്ത ടീമുകള്‍. പക്ഷ ഇരു ടീമുകള്‍ക്കും താരതമ്യേന ദുര്‍ബലരായ എതിരാളികളോട് സമനിലയില്‍ കുരുങ്ങിയതിന്‍റെ ക്ഷീണമുണ്ട്. 03-12-20222: Netherlands v USA, ഇന്ത്യന്‍ സമയം രാത്രി 8.30 03-12-20222: Argentina…
Read More » -
ഐപിഎൽ മിനി താരലേലം: കളിക്കാരുടെ രജിസ്ട്രേഷൻ അവസാനിച്ചു; രജിസ്റ്റർ ചെയ്തത് 277 വിദേശ കളിക്കാർ ഉൾപ്പടെ 991 പേർ
മുംബൈ: 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് നായകനായിരുന്ന മായങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്. ആകെ 87 കളിക്കാരെയാണ് ലേലത്തിലൂടെ ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക. രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍ 19 ഇന്ത്യന്‍ ക്യാപ്ഡ് കളിക്കാരുണ്ട്. വിദേശതാരങ്ങളില്‍ 166 പേര്‍ ക്യാപ്ഡ് താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിനനുള്ള 20 കളിക്കാരും ഇന്ത്യയുടെ 91 അണ്‍ക്യാപ്ഡ് കളിക്കാരും കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ചിരുന്ന മൂന്ന് വിദേശ അണ്‍ക്യാപ്ഡ് താരങ്ങളും ഉണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ 604 പേര്‍ അണ്‍ ക്യാപ്ഡ് താരങ്ങളാണ്. ഓസ്ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തിനുള്ളത്. 57 കളിക്കാര്‍. ദക്ഷിണാഫ്രിക്ക(52), വെസ്റ്റ്…
Read More » -
ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അന്‍റോണിയോ ഗ്രീസ്‌മാന്‍ നേടിയ ഗോളില്‍ സമനില നേടിയതിന്‍റെ ആശ്വാസത്തിലായെങ്കിലും വാര്‍ പരിശോധനയില്‍ ഗ്രീസ്‌മാന്‍ നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്. തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ടുണീഷ്യയും മൂന്ന് കളികളില്‍ ഒരു പോയന്‍റ് മാത്രം നേടിയ ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താെതെ പുറത്തായി.ലോകകപ്പില്‍ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്. അത് നിലവിലെ ലോക ചാമ്പ്യന്‍മാരായത് അവര്‍ക്ക് ഇരട്ടി മധുരമായി. നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍…
Read More » -
സ്വിസ് ‘ബാങ്ക്’ തകര്‍ത്ത് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍
ദോഹ: ഫിഫ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധക്കോട്ട 83 ാം മിനിറ്റില്‍ തകര്‍ത്തെറിഞ്ഞ് ബ്രസീലിനു വിജയം. കാസെമിറോയുടെ തകര്‍പ്പന്‍ ഗോളില്‍ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കിയ ബ്രസീല്‍ ജി ഗ്രൂപ്പില്‍ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കാസെമിറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്. റോഡ്രിഗോയുടെ അസിസ്റ്റില്‍നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍ പിറന്നത്. ബോക്‌സിന് അകത്തുനിന്ന് കാസെമിറോയുടെ അതിമനോഹരമായ ഷോട്ട് സ്വിസ് പ്രതിരോധ താരത്തിന്റെ ദേഹത്തുതട്ടിയ ശേഷം വലയിലെത്തുകയായിരുന്നു. പരുക്കേറ്റു പുറത്തായ നെയ്മാറുടെ അഭാവം മുഴച്ചുനില്‍ക്കുന്ന കളിയാണ് ആദ്യ പകുതിയില്‍ ബ്രസീലിന്റേത്. വേഗത കുറഞ്ഞ മുന്നേറ്റങ്ങള്‍ പലതും സമ്മര്‍ദങ്ങളില്ലാതെയാണ് സ്വിസ് താരങ്ങള്‍ പ്രതിരോധിച്ചത്. 12 ാം മിനിറ്റില്‍ ബ്രസീലിനു ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരവും പാഴാക്കി. പക്വെറ്റയില്‍നിന്ന് ഫ്‌ലിക് പാസായി പന്തു ലഭിച്ച റിചാര്‍ലിസന്…
Read More » -
മെശിഹായുടെ ഉയിർത്തെഴുന്നേൽപ്പ്… മെക്‌സിക്കൻ പ്രതിരോധത്തിന്മേൽ ചിറക് വിരിച്ച് നീലപ്പട; എതിരില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ പരാജയപ്പെടുത്തി അർജന്റീന
ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റൻ ലിയോണൽ മെസിയാണ് അർജന്റീനയുടെ ഹീറോ. എൻസോ ഫെർണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ മത്സരത്തിൽ തോറ്റ അർജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയിൽ പോളണ്ടിന് പിന്നിൽ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്. 32-ാം മിനിറ്റിലാണ് അർജന്റീനയക്ക് ആദ്യ കോർണർ ലഭിക്കുന്നത് പോലും. മാത്രമല്ല, മെക്‌സിക്കൻ താരങ്ങളുടെ പരുക്കൻ അടവുകളും അർജന്റീനയ്ക്ക് വെല്ലുവിളിയായി. 35-ാം മിനിറ്റിലാണ് മെക്‌സിക്കൻ പോസ്റ്റിലേക്ക് പന്തെത്തിക്കാൻ അർജന്റീനയ്ക്കാവുന്നത്. ബുദ്ധിമുട്ടേറിയ കോണിൽ നിന്ന് മെസിയെടുത്ത ഫ്രീകിക്ക് മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ തട്ടിയകറ്റി. ഡി മരിയയെ മെക്‌സിക്കൻ പ്രതിരോധതാരം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. 41 മിനിറ്റിൽ ഡി മരിയ മെക്‌സിക്കൻ ബോക്‌സിലേക്ക് നീട്ടിനൽകിയ ക്രോസിൽ ലാതുറോ മാർട്ടിനെസ് തലവച്ചെങ്കിലും പന്ത് പുറത്തേക്ക്. 44-ാം മിനിറ്റിൽ അറോഹയുടെ ഫ്രീകിക്ക്…
Read More » -
ഡെന്മാര്‍ക്കിനെ മുട്ടുകുത്തിച്ച് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍
ദോഹ: കരുത്തരായ ഡെന്മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡെന്മാര്‍്കിനെ വീഴ്ത്തിയത്. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഫ്രാന്‍സിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഓസ്ട്രേലിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ അവസാന മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഡെന്മാര്‍ക്കിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൈവശം വെച്ച് കളിച്ച ഡെന്മാര്‍ക്ക് മുന്നേറ്റങ്ങളും നടത്തി. കിട്ടിയ അവസരങ്ങളില്‍ ഫ്രാന്‍സും മുന്നേറിക്കൊണ്ടിരുന്നു. 21-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഫ്രാന്‍സിന് അവസരം കിട്ടിയെങ്കിലും ഡെന്മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ സേവുമായി മികച്ചുനിന്നു. സൂപ്പര്‍താരം ഡെംബലയുടെ ക്രോസ്സില്‍ നിന്നുള്ള അഡ്രിയാന്‍ റാബിയോട്ടിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ തട്ടിയകറ്റി.…
Read More »