SportsTRENDING

പ​രിഹസിച്ചവർ പുകഴ്ത്തുന്നു… കെ.എല്‍. രാഹുലിനോട് ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയ; മിന്നും പ്രകടനത്തിൽ തിളങ്ങി താരം

മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എൽ രാഹുൽ 91 പന്തിൽ പുറത്താവാതെ നേടിയ 75 റൺസായിരുന്നു. മുൻനിരതാരങ്ങൾ കളി മറന്നപ്പോഴാണ് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തിൽ 45) നൽകിയ പിന്തുണ വിജയത്തിൽ നിർണായമായി. ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കുന്ന താരമാണ് രാഹുൽ. അതിനിടെയാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം.

നേരത്തെ വിക്കറ്റിന് പിന്നിലം തകർപ്പൻ പ്രകടനമായിരുന്നു രാഹുലിന്റേത്. താരം രണ്ട് ക്യാച്ചെടുത്തിരുന്നു. അതിൽ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ച് ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിലെ വഴിത്തിരിവായിരുന്നു ക്യാച്ച്. ഓസീസ് ഒന്നിന് 77 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ വലത്തോട്ട് ഡൈവ് ചെയ്ത് രാഹുൽ കയ്യിലൊതുക്കുന്നത്.

രാഹുൽ ബാറ്റിംഗിനെത്തുമ്പോൾ നാലിന് 39 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹാർദിക് പാണ്ഡ്യ (25)- രാഹുൽ സഖ്യമാണ് തകർച്ച ഒഴിവാക്കിയത്. ഇരുവരും 44 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹാർദിക്കിനെ പുറത്താക്കി കാമറൂൺ ഗ്രീൻ ഓസീസിന് ബ്രേക്ക് ത്രൂ നൽകി.

അഞ്ചിന് 83 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും രാഹുൽ- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റൺസ് കൂട്ടിചേർത്തു. ഒരു സിക്‌സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ജഡേജ അഞ്ച് ഫോർ നേടി. മിച്ചൽ സ്റ്റാർക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ രാഹുലിനെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. മധ്യനിരയിൽ വിശ്വസ്ഥനായിരിക്കുകയാണ് രാഹുലെന്നാണ് ട്വീറ്റുകൾ പറയുന്നത്. ചില ട്വീറ്റുകൾ വായിക്കാം…

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: