SportsTRENDING

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഈഗോ പോരാട്ടങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ സ്വാഭാവികമാണ്; തുറന്നുപറഞ്ഞ് ഓപ്പണര്‍ ശിഖര്‍ ധവാന്‍

മുംബൈ: ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ-വിരാട് കോലി ഈഗോ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശി ഓപ്പണര്‍ ശിഖര്‍ ധവാന്‍. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പേര് പറയാതെ ഇന്ത്യന്‍ ടീമില്‍ ഈഗോ പോരാട്ടങ്ങളുണ്ടായിരുന്നുവെന്ന് ധനവാന്‍ തുറന്നു സമ്മതിച്ചത്.

ദാര്‍ശനികമായാണ് ഇന്ത്യന്‍ ടീമിലെ ഈഗോ പോരാട്ടങ്ങളെക്കുറിച്ച് ധവാന്‍ പറഞ്ഞത്. ഞങ്ങളെല്ലാം മനുഷ്യന്‍മാരാണ്. വര്‍ഷം 220 ദിവസം ഞങ്ങള്‍ നാല്‍പതോളം പേര്‍ ഒരുമിച്ച് താമസിക്കുകയും കളിക്കുകയും ചെയ്യുന്നവരാണ്. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ഇതില്‍പ്പെടും. സ്വാഭാവികമായും ആളുകള്‍ തമ്മില്‍ പരസ്പരം ഇഷ്ടമല്ലില്ലാത്ത പല കാര്യങ്ങളുമുണ്ടാകാം. അത് ഈഗോ പോരാട്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം. അതൊക്കെ സ്വാഭാവികമാണെന്നും ധവാന്‍ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും. ഇരുവകും തമ്മില്‍ ശീതസമരത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് കോച്ച് ആയിരുന്ന രവി ശാസ്ത്രി ഇരുവരെയും തന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചശേഷമാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആയിരുന്ന ഇരുവരും സംസാരിക്കാവുന്ന അവസ്ഥയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2021ലെ ടി20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിക്ക് പിന്നീട് ഏകദിന ടെസ്റ്റ് ക്യാപ്റ്റന്‍സികളും നഷ്ടമായിരുന്നു. രോഹിത് ശര്‍മയാണ് കോലിയുടെ പിന്‍ഗാമിയായി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകനായത്. ശുഭ്മാന്‍ ഗില്ലിന്‍റെ വരവോടെ ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും സെലക്ടര്‍മാരുടെ സ്ഥാനത്ത് താനായിരുന്നെങ്കിലും ഗില്ലിനെ ടീമിലെടുക്കുമായിരുന്നുവെന്ന് ധവാന്‍ പറഞ്ഞിരുന്നു. ആ സമയത്ത് തനിക്ക് രണ്ടോ മൂന്നോ പരമ്പരകളില്‍ ഫോമിലാവാന്‍ കഴിഞ്ഞിരുന്നില്ലെന്നും ധവാന്‍ പറഞ്ഞിരുന്നു.

Back to top button
error: