Sports

  • ക്വാര്‍ട്ടറിലെ കയ്യാങ്കളി: അര്‍ജന്റീനയ്ക്കും നെതര്‍ലന്‍ഡ്‌സിനുമെതിരെ അന്വേഷണം; അച്ചടക്ക നടപടിക്ക് സാധ്യത, പിഴ ചുമത്തിയേക്കും

    ദോഹ: അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവാന്‍ സാധ്യത. ക്വാര്‍ട്ടറില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തിരുന്നു. റഫറിക്ക് 17 കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടിവന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ പുറത്തെടുത്ത മത്സരം കൂടിയായിരുന്നിത്. 30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീന 18 ഫൗളുകളും വച്ചു. ഇതിനിടെ താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. മത്സരശേഷവും അത് തുടര്‍ന്നു. അഞ്ച് മഞ്ഞക്കാര്‍ഡുകളിലോ അതിന് മുകളിലോ അവസാനിക്കുന്ന മത്സരങ്ങളെ കുറിച്ച് സാധാരണ ഗതിയില്‍ ഫിഫ അന്വേഷിക്കാറുണ്ട്. ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫിഫ വിശദീകരിക്കുന്നതിങ്ങനെ. ”അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അച്ചടക്കലംഘനം നടന്നിട്ടുണ്ട്. അതിനെ കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനും പിഴയിടും.” ഫിഫ വ്യക്തമാക്കി. എന്നാല്‍ ശിക്ഷാനടപടി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമായിട്ടില്ല. ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടായിരിക്കും. അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരഡേസ് നെതര്‍ലന്‍ഡ്‌സ് ഡഗ്ഔട്ടിലേക്ക് പന്ത് അടിച്ചുകയറ്റിയതിന് പിന്നാലെയാണ് കയ്യാങ്കളിക്ക് തുടക്കമായത്. ഡച്ച് താരങ്ങള്‍ പരഡേസിനെ പൊതിഞ്ഞു.…

    Read More »
  • ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ പശ്ചാത്തപമൊന്നുമില്ല: പരിശീലകൻ സാന്റോസ്

    ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പകരക്കാരനാക്കിയത് കടുത്ത വിമര്‍നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പുറത്തിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലും താരം പുറത്തായിരുന്നു. അന്ന് ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസാണ് മൊറോക്കോയ്‌ക്കെതിരേയും കളിച്ചത്. 51-ാം മിനിറ്റില്‍ റൂബന്‍ നവാസിന് പകരം ക്രിസ്റ്റ്യാനോ ഇറങ്ങിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഫലം മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു. ഇതോടെ പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്ത്. എന്നാല്‍ ക്രിസ്റ്റിയാനോയെ പുറത്തിരുത്തിയതില്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന് കുറ്റബോധമൊന്നുമില്ല. അദ്ദേഹം അക്കാര്യം തുറന്നുപറയുകയും ചെയ്തു. പോര്‍ച്ചുഗീസ് കോച്ചിന്റെ വാക്കുകള്‍… ”ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ പശ്ചാത്തപമൊന്നുമില്ല. ഇതേ ടീം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. റൊണാള്‍ഡോയെ ആവശ്യമെന്ന് തോന്നിയ ഘട്ടത്തില്‍ കളത്തില്‍ ഇറക്കിയിരുന്നു. മൊറോക്കൊതിരായ തോല്‍വിയില്‍ ഏറ്റവും ദുഖിതരായ രണ്ട് പേര്‍ താനും റൊണാള്‍ഡോയുമാണ്. പക്ഷെ തോല്‍വിയും ജയവുമൊക്കെ ഈ ജോലിയുടെ ഭാഗമാണ്.” സാന്റോസ് മത്സരശേഷം…

    Read More »
  • ഖത്തറിൽ നീലാകാശം വിരിച്ച്, അവർ വീണ്ടും കവിത രചിച്ചു; വാമോസ് അർജന്റീന… ഡച്ച് പടയെ വിറപ്പിച്ച് മെസിപ്പടയുടെ പൊൻതാരം എമിലിയാനോ

    ദോഹ: ഖത്തറിൽ നീലാകാശം വിരിച്ച്, അർജ​ന്റീന ആരാ​ധകർ വീണ്ടും കവിത രചിച്ചു. വാമോസ് അർജന്റീന…വാമോസ് അർജന്റീന… ലോകകപ്പിൽ ലാറ്റിനമേരിക്കൻ സ്വപ്‌ന ഫുട്ബോളി​ന്റെ വക്താക്കളായി അർജ​ന്റീന തുടരും. രണ്ടാം ക്വാർട്ടറിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകർപ്പൻ സേവുകളുമായി അർജ​ന്റീന ഗോളി എമിലിയാനോ മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അർജ​ന്റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതർലൻഡ്‌സിനായും തിളങ്ങി. ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോൾ ആദ്യ മിനുറ്റുകളിൽ നെതർലൻഡ്‌സ് ടീം ആക്രമണത്തിൽ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ർലൻഡ്‌സ് മുൻനിര ഇടയ്ക്കിടയ്ക്ക് അർജൻറീനൻ ഗോൾമുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. പക്ഷേ ആദ്യ 45 മിനുറ്റുകളിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് പായിക്കാൻ ഡച്ച് താരങ്ങൾക്കായില്ല. 22-ാം മിനുറ്റിൽ അർജൻറീനൻ സൂപ്പർ താരം ലിയോണൽ മെസിയുടെ 25…

    Read More »
  • കോച്ച് ടിറ്റെ മഞ്ഞപ്പടയെ കൈവിട്ടു; ബ്രസീലിന്‍റെ പരാജയത്തിന് പിന്നാലെ പദവി ഒഴിഞ്ഞു

    ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ കോച്ച് സ്ഥാനം രാജി വച്ച് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വിശദമാക്കിയത്. 2016ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി എത്തുന്നത്. ഇതിന് പിന്നാലെയാണ് ബ്രസീലിന് കോപ്പ അമേരിക്ക കപ്പ് നേടിയത്. പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്രങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു. നേരത്തെ ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തില്‍ ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും ഗ്രൌണ്ടിലിറങ്ങി കളിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമിലെ മുഴവന്‍ കളിക്കാരെയും ഒരു ടീം ടൂര്‍ണമെന്‍റില്‍ ഗ്രൗണ്ടിലിറക്കുന്നത്. 2014ലെ ലോകകപ്പില്‍ ടീമിലുള്ള 23 കളിക്കാരെയും ഗ്രൗണ്ടിലിറക്കി നെതര്‍ലന്‍ഡ്സ് റെക്കോര്‍ഡിട്ടിരുന്നെങ്കിലും ഒരുപടി കൂടി കടന്ന 26 പേരെയും ഗ്രൗണ്ടിലറക്കിയാണ് ടിറ്റെ റെക്കോര്‍ഡിട്ടത്. കൊറിയയ്ക്കെതിരെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറെ അടക്കം ടിറ്റെ…

    Read More »
  • കാനറികളെ തിരികെ കൂട്ടിലേക്ക് പറത്തി ക്രൊയേഷ്യ; ഖത്തറിൽ കണ്ണീരൊഴുക്കി മഞ്ഞപ്പട

    ദോഹ: ഖത്തർ ഫിഫ ലോകകപ്പിൽനിന്ന് കാനറികളെ തിരികെ കൂട്ടിലേക്ക് പറത്തി ക്രൊയേഷ്യയുടെ ചുണക്കുട്ടികൾ. ഇനി ‘സുൽത്താൻറെ’ സാന്നിധ്യമില്ല! ബ്രസീലി​ന്റെ എ ടീമും ബി ടീമുമില്ല…. ബ്രസീലിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിൻറെയും മധ്യനിര എഞ്ചിൻ ലൂക്കാ മോഡ്രിച്ചിൻറേയും കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിൻറെ ഇടവേളയിൽ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒരിക്കൽക്കൂടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോൾ ഗാലറിയിൽ ബ്രസീലിയൻ ആരാധകരുടെ കണ്ണീരൊഴുകി. ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടറിൻറെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിൻറെ ആക്രമണത്തിൻറെ തുടർച്ച പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ മോഡ്രിച്ചിൻറെ നേതൃത്വത്തിൽ ക്രൊയേഷ്യ നീക്കങ്ങൾ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്.…

    Read More »
  • ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു; ഏകദിന പരമ്പരയിലെ അവസാന മത്സരം കാര്യവട്ടത്ത്‌

    മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്‌കോട്ടില്‍ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗോഹട്ടിയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും. ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക്ശേഷമാണ് ശ്രീലങ്കക്കെതിരായ പരമ്പര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രീലങ്കക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമിലിടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.…

    Read More »
  • ഇന്ത്യയിലേക്ക് കങ്കാരുക്കള്‍ വരുന്നു; ടെസ്റ്റ്, ഏകദിന മത്സരക്രമം പ്രഖ്യാപിച്ചു

    മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം വിതറാന്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഇതിന് പുറമെ ഏകദിന പരമ്പരയും ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്. ഫെബ്രുവരി 17-21 തിയതികളില്‍ ദില്ലിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുമുണ്ട്. മാര്‍ച്ച് 17(മുംബൈ), മാര്‍ച്ച് 19(വിശാഖപട്ടണം), മാര്‍ച്ച് 22(ചെന്നൈ) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍. ഇതിന് ശേഷമാകും ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. ഇതിന് പുറമെ ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളുടെ സമയക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമുകള്‍ക്കെതിരെയും മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് ടീം ഇന്ത്യ കളിക്കുക. ലങ്കയ്‌ക്കെതിരായ ആദ്യ ടി20 ജനുവരി മൂന്നിന് മുംബൈയിലും രണ്ടാമത്തേത് അഞ്ചിന് പുനെയിലും അവസാന ടി20 ഏഴിന് രാജ്കോട്ടിലും നടക്കും.…

    Read More »
  • ‘ടീമിനോടുള്ള സിആര്‍7ന്റെ പ്രതിബന്ധത സംശയരഹിതമാണ്’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌ക്വാഡ് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പോര്‍ച്ചുഗല്‍

    ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാത്തതിനെത്തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌ക്വാഡ് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ‘പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസുമായുള്ള ചര്‍ച്ചയ്ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുമെന്ന് ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഖത്തറില്‍ വച്ച് ടീം വിടുമെന്ന് ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. ദേശീയ ടീമിനായും രാജ്യത്തിനായും ഓരോ ദിവസവും പുത്തന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. അത് അംഗീകരിക്കേണ്ടതുണ്ട്. ദേശീയ ടീമിനോടുള്ള സിആര്‍7ന്റെ പ്രതിബന്ധത സംശയരഹിതമാണ്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ തവണ കളത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിബന്ധത സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ മത്സരത്തിലും വ്യക്തമായി. സ്വിസ് ടീമിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ വിജയം അനിവാര്യമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടത്തിനായുള്ള ശ്രമത്തിലാണ് ടീമും താരങ്ങളും പരിശീലകരും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനും’ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 19 വര്‍ഷത്തോളമായി കളിക്കുന്ന ക്രിസ്റ്റ്യാനോ…

    Read More »
  • സൈഡ് ബെഞ്ച് വിവാദം കൊഴുക്കുന്നു; സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ വിസമ്മതിച്ച് റൊണാള്‍ഡോ

    ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍റ്റിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും പുതിയ തലത്തിലേക്ക്. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സൂപ്പര്‍ താരത്തെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരന്‍ ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്ലി മെയ്ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ പോര്‍ച്ചുഗീസ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തില്‍ ലുസെയ്ല്‍ സ്റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്റ്റാര്‍റ്റിങ് ഇലവനില്‍…

    Read More »
  • സ്വിസ് കോട്ടതകർത്ത് പറങ്കിപ്പടയുടെ ​ഗോൾ വേട്ട; പോർച്ചു​ഗൽ ക്വാർട്ടറിൽ

    ദോഹ: ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഹാട്രിക്ക് തികച്ച ​ഗോൺസാലോ റാമോസ് വരവറിയിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോ​ഹങ്ങളെ കരിച്ച് പോർച്ചു​ഗീസ് പടയോട്ടം. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചു​ഗലിനായി ​ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ​ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ​ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോർച്ചു​ഗലിന്റെ എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചു​ഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്സർലൻഡിൽ നിന്നും ചില മുന്നേറ്റങ്ങൾ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാൽ, ആദ്യ 15 മിനിറ്റുകൾ നല്ല അവസരങ്ങൾ ഒന്നും ഉണ്ടാക്കിയെടുക്കാൻ ഇരു സംഘങ്ങൾക്കും സാധിച്ചില്ല. അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റിൽ പോർച്ചു​ഗൽ ആദ്യ ​ഗോൾ കണ്ടെത്തി. ത്രോയിൽ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്സ് ബോക്സിനുള്ളിൽ…

    Read More »
Back to top button
error: