Sports

  • ലോകകപ്പ് ഫുട്ബോള്‍ ട്രാക്ക് ചെയ്യാന്‍ ജിയോ സിനിമ അല്ലാതെയുള്ള മാര്‍ഗങ്ങള്‍

    ഖത്തറിൽ ലോകകപ്പ്  നടക്കുമ്പോൾ നാടും നഗരവുമെല്ലാം അതാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പിന്നാലെയാണ്. ഓഫീസ് സമയം, വിദ്യാഭ്യാസം, യാത്ര, മറ്റ് കാരണങ്ങൾ  കാരണം ആഗ്രഹിക്കുന്ന സമയത്ത് കളി കാണാൻ പറ്റാത്ത നിരവധി പേരുണ്ട്. അവർക്ക് ഫുട്ബോൾ ട്രാക്കിംഗ് ആപ്പുകൾ ഒരു ആശ്വാസമാണ്. ഗെയിമുകൾ, പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ അടക്കമുള്ള വിശേഷങ്ങള്‍, വരാനിരിക്കുന്ന മത്സരങ്ങൾ, പ്ലെയർ റെക്കോർഡുകൾ എന്നിവയ്ക്കൊപ്പം കളി ട്രാക്കുചെയ്യാനും ഈ ആപ്പുകൾ ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ട്‌മോബ്, ഗൂഗിൾ, ഫിഫ + , വേൾഡ് ഫുട്ബോൾ സ്കോർസ്, വൺ ഫുട്ബോൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഫോട്ട്‌മോബ് ലോകകപ്പ് പോലുള്ളവയിൽ ഫുട്ബോൾ ട്രാക്കിംഗ്  ഏറ്റെടുക്കുന്നതിനുള്ള മികച്ച ആപ്ലിക്കേഷനാണ് ഫോട്ട്‌മോബ്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും കളിക്കാരെയും തിരഞ്ഞെടുക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ഈ ടീമുകൾ/കളിക്കാർ എന്നിവയെ കുറിച്ചുള്ള അപ്ഡേഷൻ കൃതൃമായി അറിയാനാകും. സ്‌കോറുകൾ, മത്സരങ്ങൾ, പരിക്ക് അപ്‌ഡേറ്റുകൾ, വരാനിരിക്കുന്ന ഗെയിമുകൾ എന്നിവ ഈ അപ്ഡേഷനിൽ ഉൾപ്പെടുന്നു. ഇവ…

    Read More »
  • ലോകകപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തര്‍

    ദോഹ: 2022 ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തര്‍. ഗ്രൂപ്പ് എ യില്‍ നെതര്‍ലന്‍ഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയര്‍ കൂടിയാണ് ഖത്തര്‍. രണ്ട് മത്സരങ്ങളില്‍ നിന്നായി നെതര്‍ലന്‍ഡ്സിനും എക്വഡോറിനും നാല് പോയന്റ് വീതമാണുള്ളത്. ഖത്തറിന് ഇതുവരെ പോയന്റൊന്നും നേടാന്‍ സാധിച്ചിട്ടില്ല. കളിച്ച രണ്ടുമത്സരങ്ങളിലും ടീമിന് പരാജയം നേരിടേണ്ടിവന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാല്‍ പോലും ഖത്തറിന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാവില്ല. നെതര്‍ലന്‍ഡ്സും ഇക്വഡോറും ആദ്യ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയിച്ചാണ് തുടങ്ങിയത്. നെതര്‍ലന്‍ഡ്സ് സെനഗലിനേയും എക്വഡോര്‍ ഖത്തറിനേയുമാണ് പരാജയപ്പെടുത്തിയത്. സെനഗലിന് രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റാണുള്ളത്. അവസാന മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ ഗ്രൂപ്പ് എ യില്‍ നിന്ന് ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുകയുള്ളൂവെന്ന് വ്യക്തമാകൂ.  

    Read More »
  • ആക്രമിച്ചു കളിച്ചിട്ടും ഗോളടിക്കാന്‍ മറന്ന് ഇംഗ്ലണ്ടും യു.എസും

    ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് യു.എസ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ബി ഗ്രൂപ്പില്‍ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യു.എസ് താരങ്ങള്‍ ഗോളവസരങ്ങള്‍ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തില്‍ ഇറാനെ തകര്‍ത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട്, യു.എസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരേ പുറത്തെടുത്തപോലെ ഗോളടി മേളം തീര്‍ക്കാന്‍ യു.എസ്, ഇംഗ്ലണ്ടിനെ അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ യു.എസ്എ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇംഗ്ലീഷ് മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. 11ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം കീറന്‍ ട്രിപ്പിയറിന്റെ കോര്‍ണറില്‍ മേസണ്‍ മൗണ്ട് ബോക്‌സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് യുഎസ് പോസ്റ്റില്‍ ഭീഷണിയാകാതെ പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നല്‍കിയ പാസ് യുഎസ് പ്രതിരോധിച്ചു. 16 ാം മിനിറ്റില്‍ ലൂക്ക് ഷോയുടെ ഇടം കാല്‍ ഷോട്ട് യു.എസ് ഗോളി മാറ്റ് ടേണര്‍ അനായാസം പിടിച്ചെടുത്തു. 17…

    Read More »
  • റൊണാൾഡോയും നെയ്മറും ഇന്ന് കളത്തിൽ; മറ്റൊരു അട്ടിമറിക്കായി ദക്ഷിണ കൊറിയയും

    ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് പോർച്ചുഗൽ ഘാനയുമായും ബ്രസീൽ സെർബിയയുമായും ഏറ്റുമുട്ടും. മുന്‍ ചാമ്ബ്യന്‍മാരായ യുറുഗ്വേയും ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.വൈകിട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് എതിരാളികള്‍.മൂന്നരക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍.ഇതിന് മുന്‍പ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോല്‍പിച്ചു.സമീപകാലത്തുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ബൂട്ടുകൊണ്ട് മറുപടി നല്‍കാന്‍ കൂടിയാവും റോണാള്‍ഡോ ഇന്നിറങ്ങുക. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ പോരാട്ടത്തിനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്ബോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ഇന്നത്തെ…

    Read More »
  • അട്ടിമറികളുടെ ഖത്തർ ലോകകപ്പ്;ചങ്കിടിപ്പോടെ നാളെ ബ്രസീൽ

    ദോഹ : ഖത്തർ ലോകകപ്പിൽ കിരീടമോഹവുമായി എത്തിയ ടീമുകൾ ഓരോന്നായി തോറ്റു മടങ്ങുന്നതിനിടയിൽ ബ്രസീൽ നാളെ കളത്തിലിറങ്ങും. സൗദി അറേബ്യയോട് അർജന്റീന 2–1 ന് പരാജയപ്പെട്ടതോടെ ലുസൈൽ സ്റ്റേഡിയത്തിൽ നാളെ രാത്രി 12.30 ന് നടക്കുന്ന ബ്രസീൽ സെർബിയ മത്സരം പതിവിലും ഏറെ ശ്രദ്ധ നേടുമെന്നുറപ്പായി. മുഖ്യ എതിരാളിയായ അർജന്റീന താരതമ്യേന ദുർബലരായ സൗദി അറേബ്യയോട് അട്ടമറിക്കപ്പെട്ട് തലതാഴ്ത്തി മടങ്ങേണ്ടി വന്നതോടെ സെർബിയയ്ക്ക് മുന്നിൽ ഗംഭീരമായൊരു വിജയത്തിൽ കുറഞ്ഞതൊന്നും ടിറ്റെയും പിള്ളേരും പ്രതീക്ഷിക്കുന്നില്ല. വലിയ വിജയ ചരിത്രമൊന്നും പറയാനില്ലാത്ത സെർബിയയെ വിലകുറച്ച് കാണാതെയായിരിക്കും ബ്രസീൽ കളത്തിലിറങ്ങുക. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ചാണ് ബ്രസീൽ ഖത്തറിലെത്തിയത്. അഞ്ചിൽ നാല് വിജയവും ഒരു സമനിലയുമാണ് സെർ‍ബിയയുടെ പിൻബലം. ഏറ്റവും ഒടുവിലെ മത്സരത്തില്‍ തുനീസിയയെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയതാണ് ബ്രസീലിന്റെ മികവ്. സെർബിയയാവട്ടെ ബഹ്റൈനെ 5-1ന് കെട്ടിക്കെട്ടിച്ചതും. സെർബിയയുമായി ഇതുവരെ ബ്രസീൽ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്. രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തർ…

    Read More »
  • വീണ്ടും അട്ടിമറി; ജർമ്മനിക്കെതിരെ ജപ്പാന് ജയം

    ദോഹ : ആക്രമണ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും പുറത്തെടുത്ത മത്സരത്തിൽ ജർമ്മനിയെ 2-1 ന് തകർത്ത് ഏഷ്യൻ ശക്തികളായ ജപ്പാൻ. ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ നേടിയ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമ്മനിയെ രണ്ടാം പകുതിയിൽ നേടിയ മനോഹരങ്ങളായ രണ്ടു ഗോളുകൾ കൊണ്ടാണ് ജപ്പാൻ മറികടന്നത്. തുടക്കം മുതൽ ഒടുക്കം വരെ അക്ഷരാർത്ഥത്തിൽ ആക്രമിച്ചു കളിച്ച ജപ്പാൻ ജർമ്മനിയെ പൊരുതി കീഴടക്കുകയായിരുന്നു.ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ കിരീടമോഹവുമായി എത്തിയ അർജന്റീനയിയെ ഇതേ സ്കോറിന് തകർത്തു വിട്ടിരുന്നു.

    Read More »
  • മെസി ഗോളടിച്ചു; ചാലക്കുടിയിൽ കുഞ്ഞിന് പേരിട്ടു

    ചാലക്കുടി:ഖത്തറിൽ നടന്ന അർജന്റീനയുടെയും സൗദിയുടെയും ലോകകപ്പ് പോരാട്ടത്തിനിടെ ഇങ്ങ്  ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസ്സിയെന്ന പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സൗദിയുമായുള്ള മത്സരത്തിൽ ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന അതേസമയം ഷനീർ-ഫാത്തിമ ദമ്പതികൾ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസമാണ് മൂന്ന് വട്ടം അവന്റെ ചെവിയിൽ ഐദിൻ മെസി എന്ന പേര് ഷനീർ ചൊല്ലിക്കൊടുത്തത്.     അർജൻറീനയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഷനീർ പറഞ്ഞു.

    Read More »
  • മഴയുടെ കൊട്ടിപ്പാടലുകൾ;കാണികളുടെയും

    എല്ലാവരും എത്തുന്നതുവരെ ഇരുട്ടിന്റെ മറപറ്റി ഞങ്ങൾ കവലയിലുണ്ടാകും.കാപ്പിപ്പൊടിയും പഞ്ചസാരയും കഴിക്കാനുള്ള ബണ്ണുമൊക്കെ കൂടെ കരുതിയിട്ടുണ്ടാവും.എല്ലാവരും എത്തിക്കഴിഞ്ഞാൽപ്പിന്നെ ചറപറ വർത്തമാനവും പറഞ്ഞ് ഒറ്റ നടത്തമാണ്.ലക്ഷ്യം ഫുട്ബോൾ ആരാധകനായ ബാബുച്ചായന്റെ വീടാണ്.കൂട്ടിന് മഴയുടെ കൊട്ടിപ്പാടലുമുണ്ടാവും. പറഞ്ഞുവരുന്നത് ഇറ്റാലിയ’90 യുടെ കളിയാരവങ്ങൾ ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്കാ തേടിപ്പോയ ഞങ്ങളുടെ നാട്ടിലെ കാണികളെപ്പറ്റിയാണ്.മിലാനും നേപ്പിൾസും ടൂറിനുമൊക്കെ ഞങ്ങൾക്ക്  ആ വീടായിരുന്നു. സ്റ്റേഡിയം നിറഞ്ഞ് എന്നും കാണികളുണ്ടാവും.നിശയുടെ ആ നിശ്ബദതയിലും തങ്ങളുടെ ഇഷ്ട ടീമുകൾക്കായി ചേരിതിരിഞ്ഞ് ആർപ്പുവിളികളുയരും.പരിസരവാസികൾക്കുപോലും നിദ്രാവിഹീനങ്ങളായ മുപ്പതു നാളുകൾ…! നിലവിലെ ചാമ്പ്യൻമാരായി എത്തിയ മറഡോണയുടെ അർജന്റീനയെ അട്ടിമറിച്ചുകൊണ്ട് കാമറൂൺ തുടക്കമിട്ട തീപ്പോര് അതെ അർജന്റീനയെ തകർത്ത് പശ്ചിമ ജർമ്മനി കപ്പ് നേടുന്നതുവരെ എത്തിനിന്ന, മറക്കാൻ കഴിയാത്ത ആ മുപ്പത് നാളുകൾ​ !!  അർജന്റീനയ്ക്കുവേണ്ടി ഗോയ്ക്കോഷ്യയുടെ കിടിലൻ സേവുകൾ.. റൂദ് ഗുള്ളിറ്റും മാർക്കോ വാൻബാസ്റ്റണും ഫ്രാങ്ക് റെയ്ക്കാർഡുമൊക്കെയുള്ള ഹോളണ്ടിനെ സമനിലയിൽ തളച്ച നവാഗതരായ ഈജിപ്തിന്റെ മാസ്മരിക പ്രകടനം…വിയാലിയും ബാജിയോയും ഉണ്ടായിട്ടും ഇറ്റലിക്കുവേണ്ടി പകരക്കാരന്റെ റോളിൽ ഇറങ്ങി…

    Read More »
  • സീറ്റിനേക്കാള്‍ കൂടുതല്‍ കാണികൾ; ഒടുവില്‍ ഖത്തർ തിരുത്തി!!

    ദോഹ: ലോകകപ്പില്‍ കാണികളുടെ പങ്കാളിത്ത കാര്യം പെരുപ്പിച്ച് കാട്ടിയെങ്കിലും ഒടുവിൽ ഖത്തർ തിരുത്തി. ഫിഫ നല്‍കിയ സ്റ്റേഡിയം കപ്പാസിറ്റി കണക്കും ഖത്തര്‍ പുറത്തുവിടുന്ന കാണികളുടെ കണക്കും തമ്മില്‍ അന്തരമുണ്ടായിരുന്നു. ഇതാണ് ലോകകപ്പ് തുടങ്ങി മൂന്നാം ദിവസം തിരുത്തിയത്. അല്‍ ബയത്ത് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ സംഘാടകര്‍ പുറത്തു വിട്ട കാണികളുടെ എണ്ണം 67,372 ആയിരുന്നു. ഫിഫ വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 60,000 മാത്രവും. സ്‌റ്റേഡിയം കപ്പാസിറ്റിയേക്കാള്‍ എങ്ങനെ ആളുകള്‍ ഉള്‍ക്കൊള്ളപ്പെടുമെന്ന ചോദ്യം.     മറ്റ് മല്‍സരങ്ങള്‍ക്കും ഈ വ്യത്യാസം വന്നതോടെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. ഇതോടെയാണ് കണക്കിൽ ഖത്തർ തിരുത്തല്‍ വരുത്തിയത്. ഇറാനെ 6-2ന് ഇംഗ്ലണ്ട് വീഴ്ത്തിയ മല്‍സരത്തില്‍ 45,334 പേര്‍ സ്റ്റേഡിയത്തിലെത്തി. എന്നാൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 40,000 എന്നായിരുന്നു ഫിഫയുടെ കണക്കില്‍. പിന്നീട്  ഇതും തിരുത്തി.   അതേസമയം, പല മല്‍സരങ്ങളിലും സ്റ്റേഡിയത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് വലിയ ചോദ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ടിക്കറ്റുകള്‍ വിറ്റുപോയെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും…

    Read More »
  • ലോകകപ്പിൽ ഇന്ന് ജർമ്മനി × ജപ്പാൻ

    ദോഹ:അഞ്ചാം കിരീടം ലക്ഷ്യമിട്ട് വമ്ബന്മാരായ ജര്‍മനി ഇന്നിറങ്ങുന്നു. ഏഷ്യന്‍ കരുത്തരായ ജപ്പാനാണ് എതിരാളികള്‍. വൈകിട്ട് 6.30ന് ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ചാമ്ബ്യന്മാരായെത്തി 2018ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീമാണ് ജര്‍മനി.ആ നാണക്കേട് തീർക്കാനായാണ് ഇക്കുറി ഖത്തറിലേക്കുള്ള അവരുടെ വരവ്. 20ാമത്തെ ലോകകപ്പാണ് ജര്‍മ്മനി കളിക്കുന്നത്. ഇതില്‍ നാല് തവണ അവർ കിരീടമുയർത്തി. അതേസമയം തുടക്കം മുതൽ ഒടുക്കം വരെ പൊരുതി കളിക്കുന്ന ജപ്പാൻ ഏതൊരു ടീമിനും തലവേദനയാകുമെന്ന് ഉറപ്പാണ്.2011ല്‍ ഖത്തറിന്റെ മണ്ണില്‍ നിന്നും ഏഷ്യന്‍ കിരീടമുയര്‍ത്തിയ ആത്മവിശ്വാസവും ടീമിനുണ്ട്.  തുടര്‍ച്ചയായ ഏഴാം ലോകകപ്പാണ് ജപ്പാന്‍ കളിക്കുന്നത്. മൂന്ന് തവണ അവസാന 16ല്‍ എത്തിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇതുവരെ എത്തിയിട്ടില്ല. ഇക്കുറി അതിനൊരു മാറ്റം ഉണ്ടാക്കാനാണ് മായ യോശിദയും സംഘവും ശ്രമിക്കുന്നത്. 26 അംഗ ജപ്പാന്‍ ടീമില്‍ എട്ട് പേര്‍ ജര്‍മ്മനിയിലെ വിവിധ ടീമുകളില്‍ കളിക്കുന്നവരാണ്.അതിനാൽതന്നെ ജര്‍മ്മനിയേയും ജര്‍മ്മന്‍ താരങ്ങളെയും ജപ്പാന് നന്നായി അറിയാം. അര്‍ജന്റീനക്കെതിരായ സൗദി അറേബ്യയുടെ വിജയവും…

    Read More »
Back to top button
error: