SportsTRENDING

സഞ്ജു ഗെയിം ചെയ്ഞ്ചറാണ്, വലിയ കഴിവുള്ള താരമാണ്, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം; മലയാളി താരത്തിനായി വാദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം

മുംബൈ: ഏകദിന ലോകകപ്പ് അടുത്തിരിക്കെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജുവിനായി വാദിച്ച് മുൻ താരവും കമന്റേറ്ററുമായ അമോൽ മജൂംദാർ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ഒക്ടോബർ അഞ്ചിനാണ് തുടക്കമാവുന്നത്. ഗുജറാത്ത് ടൈറ്റിൻസിനെതിരായ മത്സരത്തിന് ശേഷമാണ് മജൂംദാർ അഭിപ്രായം പ്രകടിപ്പിച്ചത്. ”ഏകദിന ലോകകപ്പ് അടുത്തെത്തി നിൽക്കുന്നു. സഞ്ജു ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഇനി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടാൽ പോലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കണം. സഞ്ജു ഗെയിം ചെയ്ഞ്ചറാണ്. വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്റെ ടീമിൽ എന്തായാലും സഞ്ജു ഉണ്ടാവും.” അദ്ദേഹം പറഞ്ഞു.

നേരത്തെ മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡിയും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ.. ”എത്ര റൺസ് നേടിയെന്നതിലല്ല, മത്സരത്തിൽ ഏതെല്ലാം സമ്മർദ്ദമേറിയ ഘട്ടങ്ങളെ അതിജീവിച്ചു എന്നാണ് നോക്കേണ്ടത്. ഇന്ത്യൻ ജേഴ്‌സിയിൽ അദ്ദേഹം ഒരു ലോംഗ് റൺ അർഹിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, അദ്ദേഹത്തെ ടീമിലെടുത്താൽ അത് ഗുണം മാത്രമെ ചെയ്യൂ.” മൂഡി പറഞ്ഞു.

Signature-ad

അവസാന മത്സരത്തിൽ ഗുജറാത്ത ടൈറ്റൻസിനെതിരെ മൂന്ന് വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 19.2 ഓവറിൽ ലക്ഷ്യം മറികടന്നു. 32 പന്തിൽ 60 റൺസെടുത്തു സഞ്ജു സാംസണാണ് വിജയത്തിന് അടിത്തറയിട്ടത്. 26 പന്തിൽ പുറത്താവാതെ 56 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മെയറാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ്. അഞ്ച് മത്സരങ്ങളിൽ നാല് ജയമുള്ള രാജസ്ഥാന് എട്ട് പോയിന്റുണ്ട്. നാളെ ലഖ്‌നൗ സൂപ്പർ ജെയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Back to top button
error: