Sports

  • ഇന്ന് ഖത്തർ ദേശീയ ദിനം: ലോകകപ്പ് മത്സരം സംഘാടനത്തിന്റേയും ആതിഥേയത്വത്തിന്റെയും പൊൻതൂവൽ ഖത്തറിന് സമ്മാനിച്ച ദിനം, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര് കപ്പുയര്‍ത്തും…?

    ആവേശകരമായ ഖത്തർ ലോകകപ്പ് മത്സരത്തിലെ ലൂസേഴ്‌സ് ഫൈനലിൽ ഇന്നലെ ക്രോയേഷ്യ വിജയകിരീടം ചൂടി. ഇന്ന് രാത്രി 8.30 നാണ് കലാശപ്പോരാട്ടം. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? ഫൈനൽ മത്സരത്തിന് മണിക്കുറുകള്‍ മാത്രം ശേഷിക്കേ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലാണ്. കിരീട പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് അര്‍ജൻ്റീന ഏറ്റുമുട്ടും. ഇതിഹാസതാരം മെസ്സിയുടെ അവസാന വേൾഡ് കപ്പ് മത്സരം കൂടിയാണ് ഇന്നത്തെ ഫൈനൽ. അതുകൊണ്ടുതന്നെ, കിരീടം നേടി മെസ്സിക്ക് മികച്ച യാത്രയയപ്പ് നൽകാമെന്നുള്ള ആത്മവിശ്വാസത്തിലാണ് അർജന്റീന. പക്ഷേ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശക്തരായ ഫ്രാന്‍സിനെ കീഴടക്കാന്‍ മെസി മാജിക്കിന് സാധിക്കുമോ? മുപ്പത്തിരണ്ട് ടീമുകളിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയ ലോകകപ്പ് ഫൈനൽ കളിക്കുന്ന ഇന്ന് (ഡിസംബർ 18) ഖത്തർ ദേശീയ ദിനം കൂടിയാണ്. ഖത്തറിൽ തിരക്കൊഴിയുകയാണ്. കച്ചവടകേന്ദ്രങ്ങളിലും മാളുകളിലും മെട്രോകളിലും കളിക്കളത്തിലെ രാജ്യത്തിലെ ജനങ്ങൾ മാത്രമായിച്ചുരുങ്ങിയിരിക്കുന്നു. സെമിഫൈനൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ മിക്കവാറും ടീമുകളും അവരുടെ ആരാധകരും…

    Read More »
  • ഇനി ഫുട്ബോൾ ക്ലബുകളുടെ മാമാങ്കം; 2025 മുതല് ലോകകപ്പ് മാതൃകയില്‍ ക്ലബ് ലോകകപ്പ് നടത്താൻ ഫിഫ

    അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടത്തോട് കൂടി ഖത്തര്‍ ലോകകപ്പ് കൊടിയിറങ്ങുകയാണ്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ 29 ദിവസം നീണ്ട ആഘോഷങ്ങള്‍ക്ക് കൂടിയാണ് ഇതോടെ അവസാനമാകുന്നത്. എന്നാല്‍, അടുത്ത ലോകകപ്പിനായി നാലു വര്‍ഷം കാത്തിരിക്കേണ്ട. 2025 മുതല്‍ ക്ലബ് ലോകകപ്പ് നടത്തുമെന്ന പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2025 മുതല്‍ 32 ടീമുകളെ ഉള്‍പ്പെടുത്തി ഒരു മാസക്കാലം നീണ്ട ക്ലബ് ലോകകപ്പ് നടത്തുമെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഇന്‍ഫാന്റിനോ. ഖത്തര്‍ ലോകകപ്പിന്റെ സമാപനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എല്ലാ നാല് വര്‍ഷം കൂടുമ്പോഴും 32 ടീമുകളെ പങ്കെടുപ്പിച്ച് ക്ലബ്ബ് ലോകകപ്പ് നടത്തും. ആദ്യ പതിപ്പ് 2025 വേനല്‍ക്കാലത്ത് നടത്തുമെന്നും അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. 2021ല്‍ 24 ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്താനിരുന്നു മുന്‍പ് പദ്ധതിയെങ്കിലും കോവിഡ് മൂലം നടന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ നിന്നായി 7.5 ബില്യണ്‍ ഡോളറിന്റെ വരുമാനം ലഭിച്ചെന്നും ഇന്‍ഫാന്റിനോ അറിയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു ബില്യണ്‍ അധികമാണിത്.…

    Read More »
  • ലോകകപ്പ് കിരീടപ്പോരാട്ടത്തിനായി അര്‍ജന്‍റീനയും ഫ്രാന്‍സും നാളെ ഏറ്റുമുട്ടും; ജയിച്ചാലും തോറ്റാലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് കോടികൾ, അറിയാം ലോകകപ്പ് സമ്മാനത്തുക

    ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഞായറാഴ്ച കിരീടപ്പോരാട്ടത്തിനിറങ്ങുകയാണ്. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് കോടികളാണ്. അതും ഒന്നോ പത്തോ നൂറോ കോടിയല്ല. ലോകകപ്പ് ജേതാക്കൾക്ക് 42 മില്യണ്‍ ഡോളറാണ്(ഏകദേശം 348 കോടി രൂപ) സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്നവര്‍ക്കും കിട്ടും കൈനിറയെ പണം. 30 മില്യണ്‍ ഡോളറാണ്(ഏകദേശം 248കോടി രൂപ) രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ലഭിക്കുക. നാളെ നടക്കുന്ന മൊറോക്കോ-ക്രൊയേഷ്യ ലൂസേഴ്സ് ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 27 മില്യണ്‍ ഡോളര്‍(ഏകദേശം 223 കോടി രൂപ) തോറ്റ് നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 മില്യണ്‍ ഡോളറും(ഏകദേശം 207 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ക്വാർട്ടർ ഫൈനലിൽ പുറത്തായ നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍ ടീമുകൾക്ക് 17 മില്യണ്‍ ഡോളര്‍ (ഏകദേശം 140 കോടി രൂപ) വീതവും പ്രീക്വാർട്ടർ ഫൈനലിൽ പുറത്തായ യുഎസ്എ, സെനഗല്‍, ഓസ്ട്രേലിയ,പോളണ്ട്, സ്പെയിന്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറയ 13 മില്യണ്‍…

    Read More »
  • കർമ്മ ഈസ് ബൂമറാങ്…റൊണാൾഡോയെ ബെഞ്ചിലിരുത്തിയ ‘ആശാൻ’ കളരിക്ക് പുറത്ത്

    ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിൽ സൂപ്പര്‍ താരം ക്രിസ്റ്റാന്യോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗൽ പരിശീലകൻ ഫെര്‍ണാണ്ടോ സാന്‍റോസ് പുറത്ത്. സൂപ്പര്‍ പരിശീലകൻ ഹൊസേ മൗറീഞ്ഞ്യോ ഉൾപ്പടെയുള്ളവരാണ് നിലവിൽ പരിഗണനയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയതില്‍ രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. മൊറോക്കോയ്‌ക്കെതിരെ റോണോയെ വൈകി ഇറക്കിയതിനെ ചോദ്യം ചെയ്‌ത് ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ തന്നെ ഫെർണാണ്ടോ സാന്‍റോസിന്‍റെ വിധി കുറിക്കപ്പെട്ടിരുന്നു. 2024 യൂറോ കപ്പ് വരെ കരാർ കാലാവധി ഉണ്ടായിരിക്കെയാണ് പടിയിറക്കം. 2016ൽ യൂറോ കപ്പും 2019 ൽ യുവേഫ നാഷൻസ് ലീഗും പറങ്കിപ്പാളയത്തിലെത്തിച്ച പരിശീലകനാണ് സാന്‍റോസ്. പരിശീലക കാളയളവിലെ നേട്ടങ്ങൾക്ക് സാന്‍റോസിന് പോർച്ചുഗൾ ഫുട്ബോൾ ഫെഡറേഷൻ നന്ദി അറിയിച്ചു. പുതിയ പരിശീലകനായി പോര്‍ച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം തുടങ്ങി. സൂപ്പര്‍ പരിശീലകൻ ഹൊസേ മൗറീഞ്ഞോയാണ് പട്ടികയിൽ ഒന്നാമൻ. ഇറ്റാലിയൻ ക്ലബ് റോമയുടെ പരിശീലകനാണ് നിലവിൽ. റോണാൾഡോയുമായി അടുത്ത…

    Read More »
  • കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം നെയ്മറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് ഇത് അഭിമാനനിമിഷം

    നെയ്‌മര്‍ ബ്രസീൽ ദേശീയ ടീമിനു വേണ്ടി ഇനി കളിക്കുമോ എന്ന ചര്‍ച്ച തുടരുന്നതിനിടെ കേരളത്തിലെ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് സൂപ്പർ താരം രംഗത്ത്. നെയ്‌മറിന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇൻസ്റ്റാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്‍റെ തോല്‍വി. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതേസമയം ബ്രസീല്‍ ടീമിൽ നെയ്‌മര്‍ ജൂനിയര്‍ തുടരുമെന്നാണ് ബ്രസീലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ലോകകപ്പ് ക്വാര്‍ട്ടറിലെ ഉള്ളുലയ്ക്കുന്ന തോൽവിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്‌മര്‍ ജൂനിയറിന്‍റെ ആദ്യ പ്രതികരണം. എന്നാൽ നെയ്‌മറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന…

    Read More »
  • ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായൊരു സൗഹൃദ കാഴ്ച, എംബാപ്പെയുടെ ജേഴ്സിയണിഞ്ഞ് ഹക്കീമിയും ഹക്കീമിയുടെ ജേഴ്സിയണിഞ്ഞ് എംബാപ്പെയും; എക്കാലത്തെയും മികച്ച ജേഴ്സി കൈമാറ്റമെന്ന് ആരാധകര്‍

    ദോഹ: ലോകകപ്പ് സെമിയിലെ മൊറോക്കോ-ഫ്രാന്‍സ് പോരാട്ടം രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായിരുന്നു. മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയുടെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെയും. പിഎസ്‌ജിയിലെ സഹതാരങ്ങൾ മാത്രമല്ല, ഇരുവര്‍ക്കുമിടയിലുള്ളത് അതിരുകളില്ലാത്ത സൗഹൃദം. എല്ലാം തുറന്നു പറയുന്നവർ. ലോകകപ്പിലെ ഓരോ വിജയങ്ങളിലും പരസ്പരം ആശംസകൾ അറിയിക്കുന്നവർ. ഫുട്ബോൾ ലോകത്തെ അപൂർവ സൗഹൃദക്കഥയാണ് കിലിയൻ എംബാപ്പേയുടേയും അഷ്റഫ് ഹക്കീമിയുടേയും. എന്നാല്‍ ഇന്നലെ കളിക്കളത്തില്‍ കണ്ടത് സൗഹൃദപ്പോരായിരുന്നില്ലെന്ന് മാത്രം. ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന് എംബാപ്പെ തന്നെ വിശേഷിപ്പിച്ച ഹക്കീമിയെ മറികടന്ന് പോകാന്‍ എംബാപ്പെ പലപ്പോഴും ശ്രമിച്ചു. തടയാന്‍ ഹക്കീമിയും. ഇടക്കൊരു തവണ എംബാപ്പെയുടെ ഫൗളില്‍ വീണ ഹക്കീമിയെ പിടിച്ചെഴുന്നേല്‍പ്പിച്ചതും എംബാപ്പെ തന്നെയായിരുന്നു. 90 മിനിറ്റ് നീണ്ട വീറുറ്റ പോരാട്ടത്തിനുശേഷം ഫ്രാന്‍സ് ജേതാക്കളായി ഫൈനലിലേക്ക് മുന്നേറിയെങ്കിലും മത്സരച്ചൂട് ഹക്കീമിയുടെയോ എംബാപ്പെയുടെയും സൗഹദൃത്തെ ബാധിക്കുന്നതായിരുന്നില്ല. https://twitter.com/ESPNFC/status/1603136318464266249?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603136318464266249%7Ctwgr%5E4293f14b00bc0560d49d025f54f10d77cd34fbac%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FESPNFC%2Fstatus%2F1603136318464266249%3Fref_src%3Dtwsrc5Etfw മത്സരശേഷം ഇരു താരങ്ങളും പരസ്പരം ജേഴ്സി കൈമാറി എന്നു മാത്രമല്ല, എംബാപ്പെയുടെ ജേഴ്സി ഹക്കീമിയും…

    Read More »
  • നാഷ്ണൽ സാബോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി മലയാളി താരം

    നാഷ്ണൽ സാബോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി മലയാളി താരം. ഇടുക്കി തൊടുപുഴ, കരിങ്കുന്നം സ്വദേശി അഭിജിത് എം മഹേഷ്‌ ആണ് ഡിസംബർ 2 ന് ജമ്മുവിൽ നടന്ന മത്സരത്തിൽ സ്വർണമെഡൽ ജേതാവായത് .71 കിലോഗ്രാം വിഭാഗത്തിലാണ് അഭിജിത്ത് നേട്ടം കൊയ്തത് .സംസ്ഥാന റെസ്ലിംഗ് ചാമ്പ്യൻഷിപ്പിലും അഭിജിത്ത് ഗോൾഡ് മെഡൽ ജേതാവായിരുന്നു.കരിങ്കുന്നം മലയിൽ മഹേഷ്‌ കുമാറിന്റെ മകനാണ് അഭിജിത്ത്.

    Read More »
  • മൊറോക്കൻ കരുത്തന്മാരുടെ വൻമതിൽ പൊളിച്ച് ഫ്രഞ്ച് പട; ഫൈനലിൽ മെസി – എംബാപ്പെ പോരാട്ടം

    ദോഹ: കോട്ടക്കെട്ടി കാത്ത മൊറോക്കൻ കരുത്തന്മാരുടെ വൻമതിൽ പൊളിച്ച് ഫ്രഞ്ച് പട. ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോ​ഗ്യത നേടിയത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജ​ന്റീന ഫ്രാൻസിനെ നേരിടും ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോലോ മഔനിയും ​ഗോളുകൾ നേടി. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ലോകകപ്പിൽ ഒരു ഓൺ ​ഗോൾ അല്ലാതെ മറ്റൊരു ​ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ മതിലിനെ കീറി മുറിച്ചാണ് ​ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ…

    Read More »
  • ക്രൊയേഷ്യൻ കോട്ടകൾ പൊളിക്കുന്ന മിന്നൽ അൽവാരസ്

    അർജൻറീനയുടെ മിന്നൽ അൽവാരസ്… സാക്ഷാൽ ജൂലിയൻ അൽവാരസ്… ഏത് പേമാരിയിലും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ടകൾ മിന്നൽ വേ​ഗത്തിൽ പൊളിച്ചടുക്കി മുന്നേറിയവൻ. ക്രൊയേഷ്യൻ ഡിഫൻഡേഴ്സിനിടിയൂടെ ഈ 22കാരൻ പന്തുമായി അഴിഞ്ഞാടി ഇരട്ടഗോൾ സ്വന്തമാക്കി നീലപ്പടയുടെ ഫൈനൽ സ്ഥാനം ഉറപ്പിച്ചു. 34-ാം മിനുട്ടിൽ അർജൻറീനക്കായി നായകൻ മെസി ആദ്യ പെനാൽറ്റി എടുക്കുമ്പോൾ അതിന് വഴിവെച്ചത് അൽവാരസിൻറെ മുന്നേറ്റമാണ്. പന്തുമായി ഒറ്റക്ക് കുതിച്ച അൽവാരസിനെ ബോക്സിൽ വെച്ച് ക്രൊയേഷ്യൻ ഗോളി ലിവാക്കോവിച്ച് വീഴ്ത്തി. ഗോളിക്ക് മഞ്ഞക്കാർഡ് വിധിച്ച റഫറി ഒപ്പം പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. പെനാൽറ്റി എടുത്ത മെസ്സി ഉഗ്രൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. മിക്ക മത്സരങ്ങളിലും എതിരാളികളെ പൂർണമായം തളച്ചിട്ട ക്രൊയേഷ്യൻ പ്രതിരോധം, മെസ്സിയുടെ പെനൽറ്റി ഗോളിൽ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യൻ ബാലൻസ് എല്ലാം ആ ഗോളോടെ തകർന്നു. 39-ാം ആം മിനുട്ടിൽ വീണ്ടും ജൂലിയൻ അൽവാരസ് ക്രൊയേഷ്യൻ ഡിഫൻസ് തകർത്തു. മധ്യവരയ്ക്കു സമീപത്തുനിന്നും ലയണൽ മെസ്സി നൽകിയ…

    Read More »
  • ലോകകപ്പ്: ക്രൊയേഷ്യയെ തകർത്ത് ആർജൻ്റീന ഫൈനലിൽ, സൂപ്പർതാരം ലയണൽ മെസ്സി മിന്നിത്തിളങ്ങിയ ഉജ്വല പ്രകടനം

    ദോഹ: മെസ്സിയും പിള്ളേരും ചേർന്ന് ഗോളുത്സവം തീർത്ത ലുസൈൽ മൈതാനത്ത് അർജന്റീനക്ക് ഫൈനൽ പ്രവേശം. റഷ്യൻ ലോകകപ്പിലെ കലാശപ്പോരുകാരായ ക്രോട്ടുകളെ കാൽഡസൻ ഗോളുകൾക്ക് തരിപ്പണമാക്കിയാണ് ലാറ്റിൻ ​അമേരിക്കക്കാർ കിരീടത്തിലേക്ക് ഒരു ചുവട് അകലെയെത്തിയത്. പെനാൽറ്റി വലയിലെത്തിച്ച് ലയണൽ മെസ്സി നൽകിയ ഊർജം കാലി​ലേറ്റി അൽവാരസ് രണ്ടു വട്ടം കൂടി ലക്ഷ്യം കണ്ടു. ഫ്രാൻസ്- മൊറോക്കോ മത്സര വിജയികളാകും ഫൈനലിൽ അർജന്റീനക്ക് എതിരാളികൾ. എമിലിയാനോ മാർടിനെസ്, നഹുവേൽ മോളിനി, ക്രിസ്റ്റ്യൻ ​റൊമേരോ, നികൊളാസ് ഓട്ടമെൻഡി, നികൊളാസ് ടാഗ്ലിയാഫികോ, ഡി പോൾ, ലിയാൻഡ്രോ പരേഡേസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലയണൽ ​മെസ്സി, ലോടറോ മാർടിനെസ് എന്നിവരുമായി 4-4-2 ഫോർമേഷനിൽ അർജന്റീന ഇറങ്ങിയപ്പോൾ മധ്യനിരക്കും മുന്നേറ്റത്തിനും തുല്യ പ്രാധാന്യം നൽകി 4-3-3 ഫോ​ർമേഷനിൽ ഡൊമിനിക് ലിവാകോവിച്,ജോസിപ് ജുറാനോവിച്, ജോസ്കോ ഗ്വാർഡിയോൾ, ലവ്റൻ, സോസ, ​ലുക മോഡ്രിച്, ബ്രോസോവിച്, മാറ്റിയോ കൊവാസിച്, പസാലിച്, ക്രമാരിച്, പെരിസിച് എന്നിവരുമായാണ് ക്രൊയേഷ്യ മൈതാനത്തെത്തിയത്. തുടർച്ചയായ രണ്ടാം തവണ…

    Read More »
Back to top button
error: