Sports

  • ഐഎസ്‌എല്ലിൽ ജംഷദ്പൂരിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് ഒഡീഷ

    ഐഎസ്‌എല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷപൂറിനെതിരെ വിജയം കണ്ടെത്തി ഒഡീഷ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ഇതോടെ ഏഴ് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഒഡീഷ. അഞ്ചാം തോല്‍വി വഴങ്ങിയ ജംഷദ്പൂര്‍ പത്താം സ്ഥാനത്തും തുടരുന്നു. 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.16 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും തുടരുന്നു.

    Read More »
  • ടി20 ടീമില്‍ നിന്ന് തഴഞ്ഞ തീരുമാനത്തില്‍ ആരാധക രോഷം; സഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടി നടത്തിയ നാടകം മാത്രം!

    മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമിൽ മാത്രം ഉൾപ്പെടുത്തിയതോടെ ടി20 ലോകകപ്പിനുള്ള ടീമിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായി. അടുത്ത വർഷം ജൂണിൽ, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ സഞ്ജു ഉണ്ടാവില്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട വിക്കറ്റ് കീപ്പർമാർ ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ്. സഞ്ജുവിനെ ഏകദിന ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ടി20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളിൽ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാൻ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്. പോസ്റ്റിലെ ചോദ്യം ഇങ്ങനെയാണ്. ”ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടു. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഏകദിന ലോകകപ്പിൽ നിന്ന് തഴഞ്ഞത്.? മാത്രമല്ല, ഏകദിനത്തിൽ നിന്ന് സൂര്യകുമാർ പുറത്താക്കപ്പെടുകയും ചെയ്തു. ഏകദിന ലോകകപ്പ്് വർഷത്തിൽ സഞ്ജുവിനെ ടി20 ടീമിൽ ഉൾപ്പെടുത്തി. ഇപ്പോൾ…

    Read More »
  • റായ്പൂരിലെ നാലാം ടി20യിൽ ഇന്ത്യക്ക് വിജയം; പരമ്പര 

    റായ്പൂർ : ഇന്ന് നടന്ന നാലാം ടി20യില്‍ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.അഞ്ച് മത്സരങ്ങളിൽ വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന മത്സരങ്ങളിൽ വിജയിക്കുകയും ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ  തോൽക്കുകയും ചെയ്തിരുന്ന ഇന്ത്യ ഇന്നത്തെ വിജയത്തോടെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കിയിരുന്നു. റായ്പൂരിൽ ഇന്ന് നടന്ന നാലാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. 29 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റിങ്കുസിങ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഒസീസിന് വേണ്ടി ബെൻ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നിർണായകമായ മത്സരത്തില്‍ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും മികച്ച തുടക്കമാണ് നല്‍കിയത്.അതേസമയം ലോകകപ്പിന് ശേഷം വിശ്രമം കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ (8) കാര്യമായ സംഭാവനകളില്ലാതെ…

    Read More »
  • റായ്പൂരിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ല;ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 അനിശ്ചിതത്വത്തിൽ

    റായ്പൂർ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 നടക്കേണ്ട റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലെന്ന് റിപ്പോർട്ട്. 2009 മുതൽ സ്റ്റേഡിയത്തിലെ വൈദ്യുതി ബിൽ അടച്ചിട്ടില്ല. 3.16 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഇതുമൂലം 5 വർഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം നൽകിയ താൽക്കാലിക കണക്ഷൻ മാത്രമാണ് ഇപ്പോൾ ഉള്ളത്. സ്റ്റേഡിയം പ്രവർത്തിപ്പിക്കാൻ ഈ കണക്ഷൻ പര്യാപ്തമല്ല. കാണികളുടെ ഗാലറിയും ബോക്സിലും മാത്രമേ നിലവിൽ വൈദ്യുതിയുള്ളൂ. ഫ്ലഡ്‌ലൈറ്റുകൾ പ്രവർത്തിക്കണമെങ്കിൽ ജനറേറ്റർ ആവശ്യമാണ്. സ്റ്റേഡിയത്തിന്റെ താൽക്കാലിക കണക്ഷന്റെ ശേഷി വർധിപ്പിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ടെന്ന് റായ്പൂർ റൂറൽ സർക്കിൾ ഇൻചാർജ് അശോക് ഖണ്ഡേൽവാൾ പറഞ്ഞു.   നിലവിൽ 200 കെവിയാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെവിയായി ഉയർത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ബാക്കി…

    Read More »
  • ബെംഗളൂരുവിനെ തളച്ച് പഞ്ചാബ്(3-3)

    ഐഎസ്‌എല്ലിൽ ശക്തരായ ബെംഗളൂരുവിനെ 3-3 ന് തളച്ച് നവാഗതരായ പഞ്ചാബ്. 3-1ന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ബെംഗളൂരു സമനില നേടിയത്. ഈ സമനിലയോടെ ബെംഗളൂരു 7 പോയിന്റുമായി എട്ടാമത് നില്‍ക്കുകയാണ്. പഞ്ചാബ് 4 പോയിന്റുമായി 11ആം സ്ഥാനത്തും നില്‍ക്കുന്നു. 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാം സ്ഥാനത്ത്.16 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

    Read More »
  • സന്തോഷ് ട്രോഫി: കേരളവും ഗോവയും വീണ്ടും ഒരേഗ്രൂപ്പില്‍

    ന്യൂഡൽഹി: സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ ഒരേ ഗ്രൂപ്പിലുണ്ടായിരുന്ന ഗോവയും കേരളവും ഫൈനല്‍ റൗണ്ടിലും ഒരേ ഗ്രൂപ്പില്‍.കേരളത്തെ തോൽപ്പിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്ബ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയത്. അതേസമയം കേരളവും മിസോറമും റെയില്‍വേസും  രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത സ്വന്തമാക്കിയത്. പുതിയ ഘടനയിലാണ് ഇത്തവണത്തെ മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ ഒമ്ബത് വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. അരുണാചല്‍ പ്രദേശാണ് ഇതാദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്. എ ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വീസസ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം. ബി ഗ്രൂപ്പില്‍ കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയില്‍വേസ് ടീമുകളാണുള്ളത്. ഗോവ, ഡല്‍ഹി, അസം, സര്‍വീസസ്, മഹാരാഷ്ട്ര എന്നീ ടീമുകള്‍ ഗ്രൂപ്പ് ജേതാക്കളായാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

    Read More »
  • വിമർശകരുടെ വായടപ്പിച്ച് പെപ്ര

    കൊച്ചി:ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഘാന സ്‌ട്രൈക്കറായ ക്വാമെ പെപ്ര ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടിയിട്ടില്ലെന്ന പരാതി തീർത്ത ദിവസമായിരുന്നു ബുധനാഴ്ച. ഏഴു മത്സരങ്ങളിൽ ഒരു ഗോളോ അസിസ്റ്റോ പോലും ഇല്ലാതിരുന്നിട്ടും എല്ലാ മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഇറങ്ങുന്നതിൽ ആരാധകരിൽ പലരും പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ബുധനാഴ്ച കൊച്ചിയിൽ നടന്ന ചെന്നൈയിൻ എഫ്‌സിക്കെതിരെ മത്സരത്തിൽ പെപ്ര വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയത്. ആദ്യത്തെ മിനുട്ടിൽ തന്നെ ഗോൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ എഫ്‌സി ഞെട്ടിച്ചതിനു ശേഷം ടീമിന്റെ തിരിച്ചുവരവിന് കാരണക്കാരനായത് പെപ്ര തന്നെയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച പെനാൽറ്റി പെപ്ര നേടിയെടുത്തതാണ്. ചെന്നൈയിൻ എഫ്‌സി പ്രതിരോധതാരത്തെ പ്രെസ് ചെയ്‌തതിന്‌ ശേഷം പന്തുമെടുത്തു മുന്നേറുന്നതിനിടെയാണ് പെപ്ര ഫൗൾ ചെയ്യപ്പെട്ടത്. കിക്കെടുത്ത ദിമിത്രിസ് പിഴവൊന്നും കൂടാതെ അത് വലയിലെത്തിക്കുകയും ചെയ്‌തു. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ വഴങ്ങിയപ്പോൾ ടീമിന് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷകൾ നൽകിയതും ഘാന…

    Read More »
  • ശ്രീശാന്ത് അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കും

    മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്തും സ്റ്റുവര്‍ട്ട് ബിന്നിയും അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കും. 2023 ഡിസംബര്‍ 19 മുതല്‍ 31 വരെ ടെക്‌സസിലെ ഹൂസ്റ്റണിലെ മൂസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് അമേരിക്കൻ പ്രീമിയര്‍ ലീഗിന്റെ (എപിഎല്‍) രണ്ടാം പതിപ്പ് നടക്കുന്നത്. ഏഴ് ടീമുകളിലായി 40 ഓളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ ഈ ലീഗില്‍ ഇത്തവണ ഉണ്ടാകും. ഇന്ത്യൻ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തും ഓള്‍റൗണ്ടര്‍ ബിന്നിയും പ്രീമിയം ഇന്ത്യൻസ് ടീമിന്റെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ എല്ലാ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു‌.   “പ്രീമിയം ഇന്ത്യൻസ് എന്നെ തിരഞ്ഞെടുത്തതില്‍ ബഹുമതിയുണ്ട്. ഇന്ത്യക്ക് പുറത്ത് ക്രിക്കറ്റ് ഇക്കോ സിസ്റ്റത്തിന്റെ ഫ്രാഞ്ചൈസിയില്‍ ഞാൻ ഇപ്പോഴും വളരെ പുതിയ ആളാണ്, അതിനാല്‍ ഈ നീക്കത്തില്‍ വളരെ ആവേശമുണ്ട്. ആദ്യമായി ഒരു പുതിയ പ്രദേശത്ത് അമേരിക്കൻ കാണികളുടെ മുന്നില്‍ കളിക്കുന്നത് മികച്ച അനുഭവമായിരിക്കും.” 40കാരനായ ശ്രീശാന്ത് പറഞ്ഞു.

    Read More »
  • സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

    മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള  ഇന്ത്യൻ ട്വന്‍റി20 ടീമിനെ പ്രഖ്യാപിച്ചു. ട്വന്‍റി20 ടീമിനെ രോഹിത് ശര്‍മയും ഏകദിന ടീമിനെ കെ.എല്‍. രാഹുലും നയിക്കും. കേരള താരം സഞ്ജു സാംസണ്‍, മധ്യപ്രദേശിന്‍റെ ആര്‍സിബി താരം രജത് പാട്ടീദാര്‍ എന്നിവരെ ഏകദിന ടീമിലേക്കു തെരഞ്ഞെടുത്തപ്പോള്‍, സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി. രോഹിത് ശര്‍മയ്ക്കും ഏകദിന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുള്ളത്.അതിനു ശേഷം  രണ്ടു ടെസ്റ്റ് മാച്ചുകളും നടക്കും.

    Read More »
  • ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20  നാലാം മത്സരം ഇന്ന് റായ്പൂരിൽ

    റായ്പൂർ:ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ  നാലാം മത്സരം ഇന്ന് റായ്പൂരിൽ നടക്കും.അഞ്ചുമത്സര പരന്പരയിലെ ആദ്യത്തെ രണ്ടു മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഓസ്‌ട്രേലിയ വിജയിച്ചു. റായ്പുരില്‍ രാത്രി എഴിന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം. ആദ്യ രണ്ടു മത്സരങ്ങളില്‍ ഇല്ലാതിരുന്ന ശ്രേയസ് അയ്യര്‍ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാല്‍, മോശം ഫോമിലുള്ള തിലക് വര്‍മ പുറത്താകും. ഓള്‍റൗണ്ടര്‍ ദീപക് ചഹാര്‍ ടീമിലെത്തിയാല്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. ആവേശ് ഖാൻ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പേസ്നിരയില്‍ തുടര്‍ന്നേക്കും. എന്നാല്‍, മുകേഷ്കുമാര്‍ ടീമിലെത്തിയാല്‍ അര്‍ഷ്ദീപിന്‍റെ കാര്യം കഷ്ടത്തിലാകും.

    Read More »
Back to top button
error: