Sports
-
കൊസോവോ-ഇസ്രായേല്‍ ഫുട്ബോള്‍ മത്സരം ബഹിഷ്കരിക്കാൻ പാലസ്തീൻ അനൂകൂലികളുടെ ആഹ്വാനം; മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ
ഇന്ന് നടക്കുന്ന കൊസോവോ-ഇസ്രായേല്‍ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായുള്ള പലസ്തീൻ അനുകൂല പ്രതിഷേധത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി. കൊസോവോയും ഇസ്രായേലും തമ്മിലുള്ള യുവേഫ യൂറോ 2024 യോഗ്യതാ ടൂര്‍ണമെന്റ് മത്സരത്തിന് മുന്നോടിയായി ആസൂത്രണം ചെയ്ത പലസ്തീൻ അനുകൂല പ്രതിഷേധമാണ് കൊസോവോ പോലീസ് നിരോധിച്ചത്. പലസ്തീൻ അനുകൂല റാലിക്ക് പോലീസ് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, മത്സര ടിക്കറ്റ് വില്‍പ്പന പൂര്‍ണ്ണമായും ബഹിഷ്കരിക്കണമെന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തു.എന്നാൽ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.
Read More » -
ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ഇന്ന് നെതര്‍ലൻഡ്‌സിനെതിരെ
ബംഗളൂരു: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഒമ്ബതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതര്‍ലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ 16 പോയിൻറുമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. നാലു പോയിൻറുമായി അവസാന സ്ഥാനത്താണ് നെതര്‍ലൻഡ്. ഇന്ത്യക്കൊപ്പം ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബര്‍ 15 മുംബൈ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.
Read More » -
പാകിസ്ഥാനെ ഇന്ത്യന്‍ മണ്ണില്‍ കുഴിച്ചുമൂടി; അവസാന ആണി ഇംഗ്ലണ്ടിന്‍റെ വക! ബാബറിനും സംഘത്തിനും ഇനി വണ്ടി കയറാം
കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വിയോടെ മടക്കം. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 93 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ ലോകകപ്പിന്‍റെ സെമി കാണാതെ പാകിസ്ഥാന്‍ പുറത്തായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 വിജയലക്ഷ്യം പാകിസ്ഥാന് 6.4 ഓവറില്‍ മറികടക്കണമായിരുന്നു. എങ്കില്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയില്‍ ഇടം പിടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. 6.4 ഓവര്‍ പൂര്‍ത്തിയയപ്പോള്‍ തന്നെ പാകിസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. വിജയലക്ഷ്യം പിന്തുടരാനെത്തിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലിയാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ ബെന്‍ സ്റ്റോക്സ് നേടിയ 84 റണ്‍സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജോ റൂട്ട് (60), ജോണി ബെയര്‍സ്റ്റോ (59) നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ട് നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (0), ഫഖര്‍ സമാന്‍ (1) എന്നിവരുടെ വിക്കറ്റുകള്‍…
Read More » -
മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുമോ? സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിച്ചേക്കും
മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിച്ചേക്കും എന്ന് സൂചന. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക. ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഓസ്ട്രേലിയക്ക് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയാണ് ടീം ഇന്ത്യക്ക് ലോകകപ്പ് കഴിഞ്ഞയുടന്‍ വരാനിരിക്കുന്നത്. ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം.…
Read More » -
ദേശീയ ഗെയിംസ് സമാപിച്ചു; കേരളം അഞ്ചാമത്
പനാജി: 37-ാമത് ദേശീയ ഗെയിംസിന് ഗോവയിൽ സമാപനം.36 സ്വര്‍ണവും 24 വെള്ളിയും, 27 വെങ്കലവുമായി 87 മെഡലുകളോടെ കേരളം ഇത്തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 80 സ്വര്‍ണവും, 69 വെള്ളിയും, 79 വെങ്കലവുമുള്‍പ്പെടെ 228 മെഡലുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. 66 സ്വര്‍ണവും, 27 വെള്ളിയും, 33 വെങ്കലവുമായി 126 മെഡലുകളോടെ സര്‍വീസസ് ഇത്തവണ രണ്ടാം സ്ഥാനത്തായി. 62 സ്വര്‍ണവും, 55 വെള്ളിയും, 75 വെങ്കലവുമുള്‍പ്പെടെ 192 മെഡലുകളുമായി ഹരിയാനയാണ് മൂന്നാമത്. കര്‍ണാടകയുടെ നീന്തല്‍ താരം ശ്രീഹരി നടരാജാണ് ഗെയിംസിലെ മികച്ച പുരുഷ അത്‌ലറ്റ്. നാല് സ്വര്‍ണവും, ഒരു വെള്ളിയുമാണ് താരം കരസ്ഥമാക്കിയത്. മഹരാഷ്ട്രയുടെ ജിംനാസ്റ്റിക് താരം സംയുക്ത പ്രസേൻ, ഒഡീഷ ജിംനാസ്റ്റിക് താരം പ്രണതി നായക് എന്നിവരാണ് മികച്ച വനിതാ അത്‌ലറ്റുകള്‍ നാല് വീതം സ്വര്‍ണവും, ഓരോ വെള്ളിയും ഇരുവരും കരസ്ഥമാക്കി. അടുത്ത ദേശീയ ഗെയിംസ് ഉത്തരാഖണ്ഡില്‍ നടക്കും.
Read More » -
രാജസ്ഥാൻ യുണൈറ്റഡിനെ 5-0ന് തകര്‍ത്ത് കേരളത്തിന്റെ ഗോകുലം
ഐ ലീഗ് ഫുട്ബോളിൽ ഗോകുലത്തിന് രാജസ്ഥാനെതിരെ തകര്‍പ്പൻ ജയം.അലക്‌സ് സാഞ്ചസിന്റെ ഹാട്രിക്കില്‍ രാജസ്ഥാൻ യുണൈറ്റഡിനെ 5-0ന് തകര്‍ത്താണ് നാല് ദിവസത്തിനുള്ളില്‍ ആതിഥേയര്‍ രണ്ടാം വിജയം രേഖപ്പെടുത്തിയത്. നിലവിൽ ഒരു സമനിലയും രണ്ടു വിജയവുമായി ഏഴ് പോയിന്റോടെ പട്ടികയില്‍ ഒന്നാമതാണ് ഗോകുലം. ഇൻറർ കാശിക്കെതിരെ സമനിലയോടെ തുടങ്ങിയ ഗോകുലം ലീഗില്‍ പിന്നീട് തോല്‍വിയറിഞ്ഞിട്ടില്ല.നേരത്തെ മണിപ്പൂരിന്റെ നെരോക്ക എഫ്സിക്കെതിരെ 4–1 വിജയം ഗോകുലം കേരള സ്വന്തമാക്കിയിരുന്നു.
Read More » -
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണും ?
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിന് ശേഷം ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണും അവസരം ലഭിക്കുമെന്ന് സൂചന. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും ക്യാപ്റ്റൻ.ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്ബരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക. ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമുമായാണ് ഗെയ്‌ക്‌വാദ് സ്വര്‍ണം ചൂടിയത്. ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്ബരയ്‌ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ…
Read More » -
സന്തോഷ് ട്രോഫി ഇനി മുതല്‍ ഫിഫ സന്തോഷ് ട്രോഫി; ഫൈനൽ കാണാൻ ഫിഫ പ്രസിഡന്റ് എത്തും
സന്തോഷ് ട്രോഫി ഇനി മുതല്‍ ഫിഫ സന്തോഷ് ട്രോഫി എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് കല്യാണ്‍ ചൗബെ. അടുത്ത വര്‍ഷം നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഫൈനല്‍ കാണാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എത്തുമെന്നും ചൗബെ പറഞ്ഞു. 2023-24 സീസണിലെ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ അരുണാചല്‍ പ്രദേശിലാണ് അരങ്ങേറുക. 2024 മാര്‍ച്ച് ഒൻപതിനോ പത്തിനോ ആയിരിക്കും സന്തോഷ് ട്രോഫിയുടെ ഫൈനല്‍ നടക്കുക. ഈ മത്സരം കാണാനായിരിക്കും ഫിഫ പ്രസിഡന്റ് എത്തുക. ഫിഫ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്മെന്റ് ചീഫും വിഖ്യാത പരിശീലകനുമായ ആഴ്സൻ വെങ്ങര്‍ ഈ മാസം അവസാനം ഇന്ത്യയില്‍ വരുമെന്ന് കല്യാണ്‍ ചൗബെ അറിയിച്ചു. എഐഎഫ്എഫിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നതിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് കല്യാൺ ചൗബെ
Read More » -
ലോകകപ്പ് ക്രിക്കറ്റ്‍:പാക്കിസ്ഥാൻ സെമി കാണാതെ പുറത്തേക്ക്
ബംഗളൂരു: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്തേക്ക്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെയാണ് പാക്കിസ്ഥാന്റെ വഴികള്‍ അടഞ്ഞത്. വന്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ സാധിക്കൂ. ഇംഗ്ലണ്ടിനെതിരായ മത്സരമാണ് ലീഗ് ഘട്ടത്തില്‍ പാക്കിസ്ഥാന് ശേഷിക്കുന്നത്. ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുമായി നാലാം സ്ഥാനത്താണ് കിവീസ് ഇപ്പോള്‍. പാക്കിസ്ഥാന് എട്ട് കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുണ്ട്. +0.922 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. പാക്കിസ്ഥാന്റേത് +0.036 മാത്രമാണ്. നെറ്റ് റണ്‍റേറ്റിലെ വന്‍ വ്യത്യാസമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. അതേസമയം ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം വെറും 23.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് മറികടന്നത്.
Read More » -
സെമി ഫൈനലില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് പോരാട്ടം; ഇന്ത്യക്ക് വീണ്ടും ന്യൂസിലന്‍ഡ് പണി തരുമോ?
ബംഗളൂരു: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് പോരാട്ടത്തിന് വഴി തെളിയുന്നു.പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും ടീം പരാജയപ്പെട്ടിട്ടില്ല. അവസാന മത്സരത്തില്‍ ഞായറാഴ്ച്ച നെതര്‍ലന്‍ഡ്‌സിനെയാണ് ഇന്ത്യ നേരിടുക. ഇന്നലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ന്യൂസിലന്‍ഡിന് സെമി ഫൈനലിലേക്ക് വാതിൽ തുറന്നു കിട്ടിയത്. പാകിസ്ഥാന്‍ മഹാത്ഭുതം നടത്തിയാല്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയിലെത്തൂ. 275 റണ്‍സിനെങ്കിലും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കേണ്ടതുണ്ട്. ഇനി സ്‌കോര്‍ പിന്തുടരാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന്‍ 2.3 ഓവറില്‍ ലക്ഷ്യം മറികടക്കണം. ഇന്ത്യ – ന്യൂസിലന്‍ഡ് സെമി മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഈമാസം 15നാണ് മത്സരം. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇരുവരും പത്ത് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ ന്യൂസിലന്‍ഡ്് അഞ്ച് തവണ ജയിച്ചു. ഇന്ത്യ നാല് മത്സരങ്ങളിലും. ഒരെണ്ണം മഴ മുടക്കി. ഇതിൽ ഇന്ത്യയെ ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്നത്…
Read More »