SportsTRENDING

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20  നാലാം മത്സരം ഇന്ന് റായ്പൂരിൽ

റായ്പൂർ:ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ  നാലാം മത്സരം ഇന്ന് റായ്പൂരിൽ നടക്കും.അഞ്ചുമത്സര പരന്പരയിലെ ആദ്യത്തെ രണ്ടു മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഓസ്‌ട്രേലിയ വിജയിച്ചു.

റായ്പുരില്‍ രാത്രി എഴിന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം.

ആദ്യ രണ്ടു മത്സരങ്ങളില്‍ ഇല്ലാതിരുന്ന ശ്രേയസ് അയ്യര്‍ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാല്‍, മോശം ഫോമിലുള്ള തിലക് വര്‍മ പുറത്താകും. ഓള്‍റൗണ്ടര്‍ ദീപക് ചഹാര്‍ ടീമിലെത്തിയാല്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. ആവേശ് ഖാൻ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പേസ്നിരയില്‍ തുടര്‍ന്നേക്കും. എന്നാല്‍, മുകേഷ്കുമാര്‍ ടീമിലെത്തിയാല്‍ അര്‍ഷ്ദീപിന്‍റെ കാര്യം കഷ്ടത്തിലാകും.

Back to top button
error: