SportsTRENDING

സന്തോഷ് ട്രോഫി: കേരളവും ഗോവയും വീണ്ടും ഒരേഗ്രൂപ്പില്‍

ന്യൂഡൽഹി: സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ ഒരേ ഗ്രൂപ്പിലുണ്ടായിരുന്ന ഗോവയും കേരളവും ഫൈനല്‍ റൗണ്ടിലും ഒരേ ഗ്രൂപ്പില്‍.കേരളത്തെ തോൽപ്പിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്ബ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയത്.

അതേസമയം കേരളവും മിസോറമും റെയില്‍വേസും  രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത സ്വന്തമാക്കിയത്. പുതിയ ഘടനയിലാണ് ഇത്തവണത്തെ മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും.

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ ഒമ്ബത് വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. അരുണാചല്‍ പ്രദേശാണ് ഇതാദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്.

Signature-ad

എ ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വീസസ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം. ബി ഗ്രൂപ്പില്‍ കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയില്‍വേസ് ടീമുകളാണുള്ളത്. ഗോവ, ഡല്‍ഹി, അസം, സര്‍വീസസ്, മഹാരാഷ്ട്ര എന്നീ ടീമുകള്‍ ഗ്രൂപ്പ് ജേതാക്കളായാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

Back to top button
error: