SportsTRENDING

ടി20 ടീമില്‍ നിന്ന് തഴഞ്ഞ തീരുമാനത്തില്‍ ആരാധക രോഷം; സഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടി നടത്തിയ നാടകം മാത്രം!

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമിൽ മാത്രം ഉൾപ്പെടുത്തിയതോടെ ടി20 ലോകകപ്പിനുള്ള ടീമിന്റെ ചിത്രം ഏറെക്കുറെ വ്യക്തമായി. അടുത്ത വർഷം ജൂണിൽ, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ സഞ്ജു ഉണ്ടാവില്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട വിക്കറ്റ് കീപ്പർമാർ ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ്. സഞ്ജുവിനെ ഏകദിന ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയത്.

ടി20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളിൽ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാൻ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്. പോസ്റ്റിലെ ചോദ്യം ഇങ്ങനെയാണ്. ”ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടു. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഏകദിന ലോകകപ്പിൽ നിന്ന് തഴഞ്ഞത്.? മാത്രമല്ല, ഏകദിനത്തിൽ നിന്ന് സൂര്യകുമാർ പുറത്താക്കപ്പെടുകയും ചെയ്തു. ഏകദിന ലോകകപ്പ്് വർഷത്തിൽ സഞ്ജുവിനെ ടി20 ടീമിൽ ഉൾപ്പെടുത്തി. ഇപ്പോൾ ടി20 ലോകകപ്പ് വരുമ്പോൾ, ഏകദിന ലോകകപ്പിലും ഉൾപ്പെടുത്തുന്നു. ബുദ്ധിപരമായ രാഷ്ട്രീയമാണിത്.” പോസ്റ്റിൽ പറയുന്നു…

Signature-ad

ടി20 ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളിൽ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കിത് കൃത്യമായി പ്ലാൻ ചെയ്താണ് ഒരു എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്.

ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്താൽ മാത്രമെ സഞ്ജു ടി20 ലോകകപ്പ് ടീമിൽ ഇടം പ്രതീക്ഷിക്കേണ്ടതുള്ളു. മാത്രമല്ല രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ മാത്രമാണ് സഞ്ജുവിനെ ഏകദിന ടീമിൽ പോലും ഉൾപ്പടുത്തിയത്. അവർ തിരിച്ചെത്തുമ്പോൾ സ്ഥാനമൊഴിയേണ്ടി വരും.

ഏകദിന ടീമിൽ ഇഷാൻ, സൂര്യകുമാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കെ എൽ രാഹുൽ ടീമിനെ നയിക്കും. സഞ്ജുവിനൊപ്പം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. റിങ്കുവിന് ഏകദിന ടീമിലേക്കും വിളിയെത്തി.

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദർശൻ, തിലക് വർമ, രജത് പടീധാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.

 

Back to top button
error: