SportsTRENDING

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള  ഇന്ത്യൻ ട്വന്‍റി20 ടീമിനെ പ്രഖ്യാപിച്ചു. ട്വന്‍റി20 ടീമിനെ രോഹിത് ശര്‍മയും ഏകദിന ടീമിനെ കെ.എല്‍. രാഹുലും നയിക്കും.

കേരള താരം സഞ്ജു സാംസണ്‍, മധ്യപ്രദേശിന്‍റെ ആര്‍സിബി താരം രജത് പാട്ടീദാര്‍ എന്നിവരെ ഏകദിന ടീമിലേക്കു തെരഞ്ഞെടുത്തപ്പോള്‍, സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി. രോഹിത് ശര്‍മയ്ക്കും ഏകദിന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുള്ളത്.അതിനു ശേഷം  രണ്ടു ടെസ്റ്റ് മാച്ചുകളും നടക്കും.

Back to top button
error: