Sports

  • ഐഎസ്‌എൽ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ഗോവ ഒന്നാം സ്‌ഥാനത്ത്

    ഫറ്റോർഡ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി(1-0) ഗോവ ഐഎസ്എൽ ഫുട്ബോളിന്റെ തലപ്പത്തേക്ക്.ഇന്നത്തെ മത്സരത്തോടെ 7 കളികളിൽ നിന്ന് 19 പോയിന്റാണ്  ഗോവയ്ക്കുള്ളത്. 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) മധ്യനിരതാരം റോളിൻ ബോർഗെസാണ് ഗോവയുടെ ഗോൾ നേടിയത്.ഇൻജുറി ടൈമിലെ ഈ ഗോൾ ഒഴിച്ചുനിർത്തിയാൽ കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പമായിരുന്നു അവസാനം വരെയും ഇരു ടീമുകളും.

    Read More »
  • സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്; പുതുച്ചേരിക്കെതിരെ വമ്ബന്‍ ജയവുമായി കേരളം

    ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തി.13 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബി 25 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. പുതുച്ചേരി ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിന് തുടക്കം പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(8) നഷ്ടമായി.പിന്നാലെ രോഹന്‍ കുന്നുമ്മലും(23), വിഷ്ണു വിനോദും(22), അബ്ദുള്‍ ബാസിതും(5) മടങ്ങിയതോടെ കേരളം 85-4ലേക്ക് വീണെങ്കിലും ആറാമനായി ക്രീസിലെത്തിയ സഞ്ജു തകര്‍പ്പനടികളോടെ ആശങ്കയകറ്റി കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കളികളില്‍ കേരളത്തിന്‍റെ നാലാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ പോയന്‍റ് പട്ടികയില്‍ 16 പോയന്‍റുമായി കേരളം…

    Read More »
  • കേരള പ്രീമിയര്‍ ലീഗ് ഫുട്ബോൾ: കേരള പൊലീസിന് വിജയം

    മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ കേരള പൊലീസിന് തകർപ്പൻ വിജയം. കോവളം എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പൊലീസ് ടീം തോല്‍പിച്ചത്. കേരള പൊലീസിനായി 25ാം മിനിറ്റില്‍ ബിജേഷും 28ാം മിനിറ്റില്‍ സുജിലും 40ാം മിനിറ്റില്‍ സജീഷും 76ാം മിനിറ്റില്‍ വിബിനും ഗോളുകള്‍ നേടി. 78ാം മിനിറ്റില്‍ ജിത്തു കോവളം എഫ്.സിയുടെ ആശ്വാസ ഗോള്‍ നേടി. ലൂക്ക സോക്കര്‍ ക്ലബും എഫ്.സി അരീക്കോടും തമ്മില്‍ നടന്ന രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

    Read More »
  • ഹൈദരാബാദിനേയും കീഴടക്കി അഞ്ചില്‍ അഞ്ചും ജയിച്ച്‌ മോഹൻ ബഗാൻ

    ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹൻ ബഗാൻ. ഹൈദരാബാദ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബഗാൻ കീഴടക്കിയത്. ലീഗിലെ ബഗാന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ബഗാൻ മൂന്നാമതെത്തി. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏകടീമും മോഹൻ ബഗാനാണ്. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ചും തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയന്റുള്ള ഹൈദരാബാദ് അവസാനസ്ഥാനത്താണ്. അതേസമയം പോയിന്റ് പട്ടികയിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.ഗോവയിൽ വച്ച് രാത്രി 8 മണിക്കാണ് മത്സരം.

    Read More »
  • ഇന്ത്യ -ഓസീസ് അഞ്ചാം അങ്കം ഇന്ന്

    ബെംഗളൂരു: ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് രാത്രി ഏഴിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. നാലാം മത്സരജയത്തോടെ  3-1ന് മുന്നിലെത്തി പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.റായ്പുരില്‍ നടന്ന നാലാം ട്വന്റി20യില്‍ 20 റണ്‍സ് വിജയത്തോടെയാണ് ഇന്ത്യ പരമ്ബര ഉറപ്പിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയം നേടയുന്ന ടീമായി ഭാരതം മാറി. 136 മത്സരങ്ങളില്‍ ജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ചിരവൈരികളായ പാകിസ്ഥാനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. പാകിസ്ഥാന്‍ 135 കളികളില്‍ ജയിച്ചിട്ടുണ്ട്. 102 മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 95 വീതം മത്സരങ്ങളില്‍ ജയിച്ച്‌ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്ത് തുല്യതയിലാണ്.

    Read More »
  • ഐപിഎല്‍ ലേലം: ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങള്‍ ഇവരാണ്

    മുംബൈ: ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്ബോള്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ കേദാര്‍ ജാദവും ഉമേഷ് യാദവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വര്‍ഷങ്ങളായി പുറത്ത് നില്‍ക്കുന്ന കേദാര്‍ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്.കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കേദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലനെ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ആര്‍സിബി മുന്‍ ഓള്‍ റൗണ്ടറെ ടീമിലെടുത്തിരുന്നു. ഒരു കോടി രൂപക്കായിരുന്നു ആര്‍സിബിക്കുവേണ്ടി മുമ്ബ് 17 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേദാറിനെ ടീമിലെടുത്തത്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്ബത് ടി20മത്സരങ്ങളിലും കളിച്ചിട്ടുള്ള 39കാരനായ കേദാര്‍ ഇത്തവണ വീണ്ടും ആര്‍സിബി കുപ്പായം അണിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ടീമില്‍ നിലവില്‍ ഇടമില്ലാത്ത പേസര്‍ ഉമേഷ് യാദവിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ്…

    Read More »
  • ഇന്നറിയാം കേമൻമാരെ;കേരള ബ്ലാസ്റ്റേഴ്സ് x എഫ്സി ഗോവ മത്സരം രാത്രി 8 ന് 

    ഫട്ടോര്‍ഡ: ഐഎസ്എൽ പത്താം സീസണിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ന് നടക്കും.നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിലാണ് മത്സരം. ഗോവയിൽ വച്ച് രാത്രി 8 മണിക്കാണ് മത്സരം.8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി നിലവിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഒന്നാം സ്ഥാനത്ത്.അതേസമയം 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ ഗോവ തൊട്ടുപിന്നാലെ തന്നെയുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരം ഏറെ വീറും വാശിയും നിറഞ്ഞതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഞായറാഴ്ച രാത്രി 8 മണിക്ക് എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോര്‍ഡ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ മത്സരം. ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകള്‍ കൊമ്ബുകോര്‍ക്കുമ്ബോള്‍ ആവേശം അലയടിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് സമനില (3-3) വഴങ്ങേണ്ടി വന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ 19 പോയിന്റ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുമായിരുന്നു.ഗോവ രണ്ടു മത്സരങ്ങൾ കുറച്ചാണ് കളിച്ചതെന്നും ബ്ലാസ്റ്റേഴ്സിന്…

    Read More »
  • ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ ആര്‍ പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി; ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരം!

    ചെന്നൈ: ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ ആര്‍ പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി. 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്നാണ് ആര്‍ വൈശാലി ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്. ലോക ചെസ് ചരിത്രത്തില്‍ ആദ്യമായാണ് സഹോദരി സഹോദരന്‍മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്. ഇന്ത്യയുടെ 83-ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് 22കാരിയായ വൈശാലി.സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടര്‍ക്കിഷ് താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാാണ് വൈശാലി 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്ന് ഗ്രാന്‍ഡ് മാസ്റ്ററായത്. ഒക്ടോബറില്‍ ഖത്തറില്‍ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നാമനിര്‍ദേശം ലഭിച്ചിരുന്ന വൈശാലിക്ക് എലോ റേറ്റിംഗ് പോയന്‍റ് മാത്രമായിരുന്നു സ്പെയിനില്‍ മെച്ചപ്പെടുത്തേണ്ടിയിരുന്നത്. ഏപ്രിലില്‍ ടൊറാന്‍റോയിൽ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും ഇരുവരും യോഗ്യത നേടിയിട്ടുണ്ട്. 2018ല്‍ 12 വയസ് മാത്രമുള്ളപ്പോഴാണ് വൈശാലിയുടെ അനുജന്‍ പ്രഗ്നാനന്ദ ഗ്രാന്‍ഡ് മാാസ്റ്റര്‍ പദവി സ്വന്തമാക്കിയത്.…

    Read More »
  • സിക്കിമിനെതിരെ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

    ബംഗളുരു: സിക്കിമിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എ ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സിക്കിം 83 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം 13.2 ഓവറില്‍ ലക്ഷ്യം കടന്നു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത അഖില്‍ സക്കറിയ, അഭിജിത്‌ പ്രവീണ്‍, സുധേശന്‍ മിഥുന്‍ എന്നിവരാണു സിക്കിമിനെ തകര്‍ത്തത്‌. കേരളത്തിനായി ഓപ്പണര്‍ കൃഷ്‌ണ പ്രസാദ്‌ (39 പന്തില്‍ പുറത്താകാതെ 38) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (25), അജിനാസ്‌ (10), സല്‍മാന്‍ നിസാര്‍ (രണ്ട്‌) എന്നിവരാണു പുറത്തായത്‌. അഞ്ച്‌ കളികളില്‍നിന്നു 16 പോയിന്റ്‌ നേടിയ കേരളം രണ്ടാം സ്‌ഥാനത്താണ്‌. 20 പോയിന്റ്‌ നേടിയ മുംബൈയാണ്‌ ഒന്നാമത്‌.

    Read More »
  • ഐഎസ്‌എല്ലിൽ ജംഷദ്പൂരിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് ഒഡീഷ

    ഐഎസ്‌എല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷപൂറിനെതിരെ വിജയം കണ്ടെത്തി ഒഡീഷ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ഇതോടെ ഏഴ് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഒഡീഷ. അഞ്ചാം തോല്‍വി വഴങ്ങിയ ജംഷദ്പൂര്‍ പത്താം സ്ഥാനത്തും തുടരുന്നു. 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.16 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും തുടരുന്നു.

    Read More »
Back to top button
error: